ബംഗാള്‍ തൃണമൂല്‍ നിലനിര്‍ത്തുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ, 164 സീറ്റ് വരെ നേടും
കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വരുമെന്ന് എബിപി ന്യൂസ് സി വോട്ടര്‍ സര്‍വേ. 152 മുതല്‍ 164 സീറ്റ് വരെ നേടി അധികാരത്തിലെത്തുമെന്നാണ് എബിപി സര്‍വേ പറയുന്നത്. ബിജെപി 109 മുതല്‍ 121 സീറ്റ് വരെ നേടും. മൂന്ന് സീറ്റുണ്ടായിരുന്ന നിലയില്‍ നിന്നാണ് ബിജെപിയുടെ കുതിപ്പെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ്-സിപിഎം സഖ്യം തകരും. 14 മുതല്‍ 25 സീറ്റ് വരെയാണ് അവര്‍ക്ക് സര്‍വേ പ്രവചിക്കുന്നത്. അതേസമയം തൃണമൂലിന് 42.1 ശതമാനം വോട്ട് ലഭിക്കും. ബിജെപിക്ക് 39.2 ശതമാനവും ഇടതു സഖ്യത്തിന് 15.4 വോട്ട് ശതമാനവും കിട്ടുമെന്ന് സര്‍വേ പ്രവചിക്കുന്നു.

ബംഗാളില്‍ മമതയ്ക്ക് സീറ്റ് കുറയുന്നതിനേക്കാള്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം തിരിച്ചടി നേരിടുന്നതാണ് വലുതെന്ന് എബിപി സര്‍വേയില്‍ പറയുന്നു. 75 സീറ്റായിരുന്നു 2016ല്‍ അവര്‍ നേടിയത്. 38 ശതമാനം വോട്ടും അവര്‍ക്കുണ്ടായിരുന്നു. അതാണ് 15 ശതമാനമായി കുറയുന്നത്. സീറ്റാണെങ്കില്‍ അതിലേറെ കുറഞ്ഞു. ബിജെപി മൂന്ന് സീറ്റില്‍ നിന്ന് ഉയര്‍ന്ന് 109 മുതല്‍ 121 സീറ്റിലേക്ക് ഉയരുമെന്നാണ് എബിപി സര്‍വേയിലെ പ്രവചനം. 147 സീറ്റാണ് ബംഗാളില്‍ ഭൂരിപക്ഷത്തിന് വേണ്ട അംഗബലം. തുടര്‍ച്ചയായ മൂന്നാം തവണ ഇതോടെ മമത അധികാരം പിടിക്കുമെന്നും എബിപി സര്‍വേ പറയുന്നു.

ദല്‍തായിക് മേഖലയില്‍ 13 മുതല്‍ 15 സീറ്റ് വരെ തൃണമൂല്‍ നേടും. ബിജെപി 11 മുതല്‍ 13 സീറ്റ് വരെ നേടും. ഗ്രേറ്റര്‍ കൊല്‍ക്കത്തയില്‍ തൃണമൂല്‍ 37 മുതല്‍ 39 സീറ്റ് വരെ നേടും. ഇത് തൃണമൂലിന്റെ കോട്ടയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ബിജെപി 16 മുതല്‍ 18 സീറ്റ് വരെ ഗ്രേറ്റര്‍ കൊല്‍ക്കത്തയില്‍ നേടും. ഹൈലാന്റ്‌സ് മേഖലയില്‍ ടിഎംസി 25 മുതല്‍ 27 വരെ നേടാം. ബിജെപിക്ക് 23 മുതല്‍ 25 സീറ്റ് വരെ ലഭിക്കും.
നോര്‍ത്ത് ബോര്‍ഡര്‍ മേഖലയില്‍തൃണമൂല്‍ 29 മുതല്‍ 31 സീറ്റ് വരെ നേടും. ബിജെപി 20 മുതല്‍ 22 സീറ്റ് വരെ നേടും. നോര്‍ത്തേണ്‍ ഹില്‍ റിജിയണില്‍ ടിഎംസി 13 സീറ്റുകള്‍ വരെ നേടും. ബിജെപിക്കാണ് ഇവിടെ മുന്‍തൂക്കം. 14 സീറ്റ് വരെ അവര്‍ നേടും. സതേണ്‍ പ്ലെയിന്‍ മേഖലയില്‍ തൃണമൂലിനാണ് മുന്‍തൂക്കം 37 മുതല്‍ 39 സീറ്റ് വരെ നേടും. ബിജെപി 25 മുതല്‍ 27 സീറ്റ് വരെ നേടും.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications