Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാള്‍ ബിജെപി പിടിച്ചെടുക്കും, 148 സീറ്റ് വരെ നേടുമെന്ന് റിപബ്ലിക്ക് ടിവി സര്‍വേ

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് റിപബ്ലിക്ക് ടിവി സിഎന്‍എക്‌സ് സര്‍വേ. ബിജെപി 138 മുതല്‍ 148 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസ് 128 സീറ്റില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തിന് പതിനൊന്ന് മുതല്‍ 21 സീറ്റ് വരെ കിട്ടും. ബിജെപിക്ക് 42.75 ശതമാനം വോട്ടാണ് ലഭിക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് 40.07 ശതമാനം വോട്ടും ലഭിക്കും. ഇടത് സഖ്യത്തിന് 14.42 ശതമാനം വോട്ടും കിട്ടും. അതേസമയം വന്‍ പ്രചാരണം നടന്ന ബംഗാളില്‍ മുമ്പ് നടന്ന സര്‍വേകളെല്ലാം തൃണമൂല്‍ അധികാരം നേടുമെന്നാണ് പ്രവചിച്ചിരുന്നത്.

1

തൃണമൂല്‍ പരമാവധി 136 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക്ക് ടിവി സര്‍വേയില്‍ പ്രവചിക്കുന്നത്. ഇടതുപക്ഷത്തിന് നാല് മുതല്‍ എട്ട് സീറ്റ് വരെ ഒറ്റയ്ക്ക് കിട്ടിയേക്കും. കോണ്‍ഗ്രസിന് ആറ് മുതല്‍ ഒമ്പത് സീറ്റ് വരെ ലഭിച്ചേക്കാം. ഐഎസ്എഫിന് പരമാവധി മൂന്ന് സീറ്റുകളാണ് പ്രവചിക്കുന്നത്. 2016ല്‍ ഏകപക്ഷീയ വിജയം നേടിയ മമതയാണ് അഞ്ച് കൊല്ലം കൊണ്ട് അധികാരം നഷ്ടമാകുന്ന തരത്തിലേക്ക് വീണിരിക്കുന്നത്. 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് 211 സീറ്റ് നേടിയാണ് അധികാരത്തില്‍ വന്നത്. അവിടെ നിന്നാണ് 150 സീറ്റില്‍ താഴേക്ക് മമതയുടെ പാര്‍ട്ടി പോയിരിക്കുന്നതെന്ന് റിപബ്ലിക്ക് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് സര്‍വേകളില്‍ രണ്ടെണ്ണം മാത്രമാണ് ബിജെപി ആധിപത്യമുണ്ടാകുമെന്ന് പറയുന്നത്. എബിപി സര്‍വേയില്‍ 158 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചിക്കുന്നത്. ബിജെപി 115 സീറ്റിലേക്ക് എത്തും. പി മാര്‍ക് സര്‍വേയില്‍ 162 സീറ്റ് വരെയാണ് തൃണമൂലിന് പ്രവചിക്കുന്നത്. പോള്‍ ഓഫ് പോള്‍സ് തൂക്കുസഭയാണ് പ്രവചിക്കുന്നത്. 141 സീറ്റ് നേടി തൃണമൂല്‍ ഏറ്റവും വലിയ കക്ഷിയാവുമെന്നും സര്‍വേ പറയുന്നു. അതേസമയം എല്ലാ സര്‍വേകളിലും ബിജെപി സീറ്റ് കൂട്ടുമെന്ന് തന്നെയാണ് പറയുന്നത്. പത്തില്‍ താഴെ സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപിയാണ് നൂറിന് മുകളിലേക്ക് വളര്‍ന്നിരിക്കുന്നത്.

നേരത്തെ ബെറ്റിംഗ് വിപണിയിലെല്ലാം ബിജെപി അനുകൂല തരംഗമായിരുന്നു ഉണ്ടായിരുന്നത്. ബിജെപി ജയിക്കുമെന്ന തരത്തിലാണ് എല്ലാവരും ബെറ്റ് നടത്തിയിരുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതിഫലിക്കുന്ന ട്രെന്‍ഡ് കാരണമാണെന്ന് സൂചനയുണ്ട്. അതേസമയം മമതാ ബാനര്‍ജിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് തൃണമൂല്‍ വക്താവ് തന്നെ വ്യക്തമായിട്ടുണ്ട്. അതേസമയം ബാബുല്‍ സുപ്രിയോ ജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നന്ദിഗ്രാമില്‍ നിന്ന് മാത്രമാണ് മമത മത്സരിക്കുന്നത്.അവിടെ തോറ്റാല്‍ ചിലപ്പോള്‍ അവരുടെ രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയിലാവും.

മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+