മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. ഇന്ന് രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു. അന്ത്യം. കുറച്ചുകാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കിടപ്പിലായിരുന്നു. ഇടയ്ക്കിടെയുണ്ടാവുന്ന ശ്വാസതടസ്സത്തെ തുടര്‍ന്ന് പലപ്പോഴും ആശുപത്രിയിലായിരുന്നു.
നേരത്തെ ന്യൂമോണിയയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. എന്നാല്‍ ബുദ്ധദേവ് കരുത്തോടെ തിരിച്ചെത്തിയിരുന്നു. സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം കൂടിയാണ് ബുദ്ധദേവ്. 2000 മുതല്‍ 2011 വരെയായിരുന്നു ബുദ്ധദേവ് ബംഗാള്‍ മുഖ്യമന്ത്രി. ജ്യോതി ബസുവിന് പകരമായിരുന്നു ബുദ്ധദേവ് മുഖ്യമന്ത്രി പദത്തിലെത്തിയത്. 34 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് ബംഗ്ലാളിന് അന്ത്യമായതും ബുദ്ധദേവിന്റെ കാലത്താണ്.

ഭാര്യ മീര മകന്‍ സുചേതന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഭട്ടാചാര്യ താമസിച്ചിരുന്നു. കൊല്‍ക്കത്ത പ്രസിഡന്റസി കോളേജിലെ പൂര്‍വവിദ്യാര്‍ഥയാണ് ബുദ്ധദേവ്. ജ്യോതി ബസുവിനെ അപേക്ഷിച്ച് ബുദ്ധവ്‌ദേവ് ഭട്ടാചാര്യ ബംഗാളിലെ വ്യാവസായിക മേഖലയെ ശക്തിപ്പെടുത്താന്‍ നിരവധി കാര്യങ്ങളാണ് ചെയ്തത്.
ഇതേ നയംതന്നെയാണ് ബംഗാളില്‍ ഇടതിന്റെ തകര്‍ച്ചയ്ക്ക് കാരണായത്. സിംഗൂരിലെ ടാറ്റ മോട്ടോഴ്‌സ് പ്ലാന്റിനെതിരെ വലിയ സമരം അടക്കം ബംഗാളില്‍ നടന്നിരുന്നു. എതിര്‍പ്പുകളെ തുടര്‍ന്ന് രത്തന്‍ ടാറ്റ ഈ പദ്ധതി പിന്നീട് ഗുജറാത്തിലക്ക് മാറിയിരുന്നു.
രാജ്യവ്യാപകമായി ചര്‍ച്ചയായതായിരുന്നു സിംഗൂരിലെ ടാറ്റ പ്ലാന്റിനെതിരായ സമരം. 2006ല്‍ വെറും 30 സീറ്റ് മാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയിരുന്നു മമത ബാനര്‍ജിയുടെ രാഷ്ട്രീയമായ ഉദയത്തിന് വഴിവെച്ചത് സിംഗൂരിലെ സമരമായിരുന്നു. 2008ല്‍ ടാറ്റ പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റുമ്പോള്‍ ഈ സമരമാണ് കാരണമെന്ന് രത്തന്‍ ടാറ്റ പറഞ്ഞിരുന്നു. ഇതോടൊപ്പം നന്ദിഗ്രാമിലെ അക്രമം കൂടി വന്നതോടെ സിപിഎം വലിയ തര്‍ച്ച ബംഗാളില്‍ നേരിട്ടിരുന്നു.
കെമിക്കല്‍ ഹബ്ബിനായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നന്ദിഗ്രാമമാണ് നടന്നത്. പോലീസിന്റെ വെടിവെപ്പ് കൂടിയുണ്ടായതോടെ 14 പേരാണ് മരിച്ചത്. ഇടതുപക്ഷത്തിന്റെ ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരത്തില്‍ നിന്നാണ് മമത ബാനര്‍ജി ഉയിര്‍ത്തെഴുന്നേറ്റത്. 2011ല്‍ മമതയുടെ തൃണമൂല്‍ 184 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്.
2011ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ സിപിഎം പിന്നീട് ബംഗാളില്‍ തിരിച്ചുവന്നിട്ടേയില്ല. അതേസമയം ബുദ്ധദേവിന്റെ വിയോഗത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് അനുശോചനം രേഖപ്പെടുത്തി.
മുഖ്യമന്ത്രി മമത ബാനര്‍ജിയും ബുദ്ധദേവിന്റെ മരണത്തില്‍ ദു:ഖം അറിയിച്ചു. ബുദ്ധദേവിന്റെ കുടുംബത്തിനും സിപിഎം നേതാക്കളെയും ത ന്റെ അനുശോചനം അറിയിക്കുന്നതായും മമത പറഞ്ഞു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും അനുശോചിച്ചിട്ടുണ്ട്.












Click it and Unblock the Notifications