ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വാഹനത്തില്‍ നോട്ടുകെട്ടുകള്‍; പിടികൂടിയത് ബംഗാള്‍ പൊലീസ്
കൊല്‍ക്കത്ത: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം എല്‍ എമാരില്‍ നിന്ന് വന്‍ നോട്ടുകെട്ടുകള്‍ പിടികൂടി പശ്ചിമ ബംഗാള്‍ പൊലീസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് ജാര്‍ഖണ്ഡ് എം എല്‍ എമാരുടെ വാഹനം ഹൗറയില്‍ വെച്ച് തടഞ്ഞ് പൊലീസ് പണം പിടിച്ചെടുത്തത്.
എം എല്‍ എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചപ്പ്, നമാന്‍ ബിക്‌സല്‍ കൊങ്കരി എന്നിവര്‍ സഞ്ചരിച്ചിരുന്ന എസ് യു വി ദേശീയ പാത-16-ല്‍ പഞ്ച്‌ല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റാണിഹട്ടിയില്‍ വച്ച് തടയുകയായിരുന്നു.

'രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒരു കാര്‍ നിര്‍ത്തിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്ന് എം എല്‍ എമാര്‍ കാറിലുണ്ടായിരുന്നു, അതിനുള്ളില്‍ ധാരാളം പണം കണ്ടെത്തി. പണം കുറച്ച് കൂടുതല്‍ ഉള്ളതിനാല്‍ എണ്ണുന്നതിനായി ഒരു നോട്ടെണ്ണല്‍ യന്ത്രം ആവശ്യപ്പെടേണ്ടി വന്നു. പൂര്‍ണ്ണമായ കണക്കെടുപ്പിന് ശേഷം മാത്രമേ എത്ര പണം കണ്ടെടുത്തുവെന്ന് പറയാന്‍ കഴിയൂ, ഹൗറ റൂറല്‍ എസ് പി സ്വാതി ബംഗലിയ ഇന്ത്യ ടുഡേയോട് പറഞ്ഞു.
'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍
ഇര്‍ഫാന്‍ അന്‍സാരി ജംതാരയിലെ എം എല്‍ എയാണ്, രാജേഷ് കച്ചപ്പ് റാഞ്ചി ജില്ലയിലെ ഖിജ്രിയിലെ നിയമസഭാംഗമാണ്, നമാന്‍ ബിക്‌സല്‍ കൊങ്കരി സിംഡേഗ ജില്ലയിലെ കോലേബിരയിലെ എം എല്‍ എയാണ്.
എം എല്‍ എമാരെ കൂടാതെ, എസ് യു വിയില്‍ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. കാറില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തോടൊപ്പം 'എം എല്‍ എ ജംതാര ജാര്‍ഖണ്ഡ്' എന്ന് പരാമര്‍ശിച്ച ബോര്‍ഡ് ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അദ്ധ്യാപക നിയമന അഴിമതിയില്‍ മുതിര്‍ന്ന നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റില്‍ സംസ്ഥാന രാഷ്ട്രീയം ചൂടുപിടിക്കുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അന്വേഷണ ഏജന്‍സിയായ ഇ ഡി തിരഞ്ഞെടുത്ത ചിലരെ മാത്രം പിന്തുടരുകയാണോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.
അതേസമയം എം എല്‍ എമാരില്‍ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ട് എന്നും ഇതിന് പിന്നില്‍ ബി ജെ പിയാണെന്നും ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്റ് രാജേഷ് താക്കൂര്‍ പറഞ്ഞു.
ബി ജെ പി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ അവര്‍ വളരെക്കാലമായി ശ്രമിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെ അവര്‍ എങ്ങനെ അസ്ഥിരപ്പെടുത്തി എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications