Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ഥിയാക്കിയത് വെറുതെയല്ല; ബിജെപിക്ക് വന്‍ ലക്ഷ്യം, തിരിച്ചടി കോണ്‍ഗ്രസിന്

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മുവിനെ പ്രഖ്യാപിച്ചതിലൂടെ ബിജെപിക്ക് വന്‍ ലക്ഷ്യങ്ങള്‍. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയാണ്. കണക്കുകള്‍ ദ്രൗപതിക്ക് അനുകൂലമാണ്. കൂടാതെ ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി എന്ന് ബിജെപി കണക്കുകൂട്ടുന്നു.

എന്നാല്‍ കോണ്‍ഗ്രസ് പാളയത്തില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം ജാര്‍ഖണ്ഡ് ഭരിക്കുന്ന ജെഎംഎം മുര്‍മുവിന് വോട്ട് ചെയ്യുമോ എന്നാണ് ആശങ്ക. മറ്റൊന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടാകുന്നതാണ് മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

1958ല്‍ ഒഡീഷയിലെ ആദിവാസി മേഖലയില്‍ ജനിച്ച വ്യക്തിയാണ് ദ്രൗപതി മുര്‍മു. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതിയാകും ഈ 64കാരി. ആദിവാസി വിഭാഗത്തില്‍ നിന്ന് ഗവര്‍ണര്‍ പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് മുര്‍മു. ഇവര്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. കോണ്‍ഗ്രസും ജെഎംഎമ്മും സഖ്യം ചേര്‍ന്ന് ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ സര്‍ക്കാരുമായി സഹകരിച്ചാണ് മുര്‍മു മുന്നോട്ട് പോയിരുന്നത്.

2

ഒരുകാലത്ത് ഒഡീഷ ഭരണത്തില്‍ ബിജെപിയും പങ്കാളിയായിരുന്നു. ബിജെഡി-ബിജെപി സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തന്നെ. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ബിജെപി പ്രതിനിധിയായി ദ്രൗപതി മുര്‍മുവും ഉണ്ടായിരുന്നു. നവീന്‍ പട്‌നായികുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന ബിജെപി നേതാവ് കൂടിയാണ് മുര്‍മു. ഒഡീഷയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായ വ്യക്തി കൂടിയാണിവര്‍.

3

ദ്രൗപതി മുര്‍മുവിന്റെ പേര് രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പ്രഖ്യാപിച്ച പിന്നാലെ നവീന്‍ പട്‌നായിക് പിന്തുണ അറിയിച്ചു. എന്‍ഡിഎക്ക് പുറത്തുള്ള നവീന്‍ പട്‌നായിക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിക്ക് കൂടുതല്‍ ആശ്വാസമായി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആശങ്കയില്ലാതെ ഇനി മുന്നോട്ട് പോകാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്രൗപതി മുര്‍മുവിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

4

ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം ജാര്‍ഖണ്ഡില്‍ പല ചര്‍ച്ചകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെഎംഎം മുര്‍മുവിനെ പിന്തുണച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനുമായി സഹകരിച്ചാണ് മുര്‍മു മുന്നോട്ട് പോയിരുന്നത്. മാത്രമല്ല, നേരത്തെ ബിജെപി ഭരണത്തിലുള്ളപ്പോള്‍ ജാര്‍ഖണ്ഡില്‍ കൊണ്ടുവന്ന കുടിയാന്‍ നിയമ ബില്ല് മുര്‍മു മടക്കിയത് അവരുടെ നിഷ്പക്ഷതയായി ബിജെപി എടുത്തുകാട്ടുന്നു.

നയന്‍താരയും വിഘ്‌നേഷും അടിച്ചുപൊളിക്കുകയാണ്; തായ്‌ലാന്റില്‍ നിന്നുള്ള ചിത്രങ്ങള്‍

5

ഒഡീഷയില്‍ പതിയെ ബിജെപി കാലുറപ്പിക്കുകയാണ്. ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതിയാക്കുന്നതിലൂടെ ബിജെപിയുടെ മുന്നേറ്റത്തിന് വേഗത കൂടുമെന്ന് പാര്‍ട്ടി കരുതുന്നു. മാത്രമല്ല, ജാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഒഡീഷയില്‍ 22 ശതമാവനും ജാര്‍ഖണ്ഡില്‍ 26 ശതമാനവും ആദിവാസി സമൂഹമാണ്.

6

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തില്‍ 14 ശതമാനം ആദിവാസികളുണ്ട്. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടിയുടെ ആലോചന. ഗുജറാത്തിലെ ഗ്രാമീണ-വന മേഖലയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. പുതിയ തന്ത്രങ്ങള്‍ വഴി അത് പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് ബിജെപി കരുതുന്നു.

7

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്റ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, സിക്കിം, ത്രിപുര എന്നിവിടങ്ങളില്‍ ആദിവാസി ജനങ്ങള്‍ നിര്‍ണായക വോട്ട് ബാങ്കാണ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ആദിവാസികള്‍ക്ക് അതുല്യമായ വോട്ടുണ്ട്. ഈ മൂന്നിടങ്ങളിലും ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് പോരാട്ടം. ഇവിടെ നേരിയ മുന്‍തൂക്കമാണ് കോണ്‍ഗ്രസിനുള്ളത്. അത് മറികടക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+