മഹാമാരിക്ക് ശേഷം കന്‍വാര്‍ യാത്രയ്ക്ക് തുടക്കം; എന്താണ് കന്‍വാര്‍ യാത്ര, പ്രത്യേകത എന്തൊക്കെ..അറിയാം
കൊവിഡ് മഹാമാരിക്ക് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും കന്‍വാര്‍ യാത്ര ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 20 മുതല്‍ ഭക്തര്‍ ഡല്‍ഹിയില്‍ എത്താന്‍ തുടങ്ങും ജൂലൈ 23 നും 26 നും ഇടയിലാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെ പ്രതീക്ഷിക്കുന്നത്. കൊവിഡ് മൂലം രണ്ട് വര്‍ഷക്കാലം നടക്കാതെ പോയ കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്ന ആന്ദത്തിലും ആവേശത്തിലും ആണ് ഭക്ത ജനങ്ങള്‍. ഭക്തരുടെ വലിയ പങ്കാളിത്തം കന്‍വാര്‍ യാത്രയില്‍ ഉണ്ടാകും എന്നതുകൊണ്ടുതന്നെ കനത്ത സുരക്ഷയും മുന്നൊരുക്കങ്ങളുമാണ് പോലീസ് നടത്തിയിരിക്കുന്നത്.ചെറിയ അനിഷ്ട സംഭവങ്ങള്‍ പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതുകൊണ്ടുതന്നെ ജാഗ്രതയിലാണ് പോലീസ്.
കന്‍വര്‍ തീര്‍ഥയാത്ര പോകുന്ന വഴിയിലുള്ള കമ്മാരന്മാര് (ഇരുമ്പ് പണിക്കാര്) മാംസം കഴിക്കുകയും എല്ലുകള്‍ വഴിയില്‍ വലിച്ചെറിയുകയും ചെയ്യുന്നത് പ്രശ്നങ്ങളുണ്ടാക്കാന്‍ കാരണം ആയേക്കാമെന്നും അതുകൊണ്ട് വഴിയില്‍ കമ്മാരന്മാര് ഇല്ലെന്ന് ഉറപ്പാക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസിനെ അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അക്രമത്തിന് പ്രേരിപ്പിക്കാവുന്ന വ്യാജ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ആരെങ്കിലും പോസ്റ്റു ചെയ്യുന്നുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കന്‍വാര്‍ യാത്രാ വഴികള്‍ വൃത്തിയാക്കാനും വഴികളില്‍ മാംസം വില്‍പ്പന നിരോധിക്കാനും യോഗി ആദിത്യ നാഥ് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. യാത്രയ്ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വഴികളിലെ തുറന്ന സ്ഥലങ്ങളില്‍ മാംസം വില്‍ക്കുന്നതിനാണ് നിയന്ത്രണം കൊണ്ടു വന്നത്.

ഇത്രയേറെ മുന്നൊരുക്കങ്ങളോടെ നടത്തുന്ന കന്‍വാര്‍ യാത്ര എന്താണെന്നും പ്രത്യേകത എന്താണെന്നും നോക്കാം. ഹൈന്ദവ വിശ്വാസികളിലെ ഒരു വിഭാഗം നടത്തുന്ന മതപരമായ യാത്രയാണ് കന്‍വാര്‍ യാത്ര. ഗംഗാ നദിയില്‍ നിന്ന് വെള്ളം ചെറിയ കുടത്തില്‍ ശേഖരിച്ച് അത് ഒരു ദണ്ഡിന്റെ ഇരുവശങ്ങളിലായി തൂക്കിയിട്ടു പോകുന്ന യാത്രയാണിത്. ഇത് പൂര്‍ണ്ണമായും ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഘോഷമാണ്.

ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്രയില്‍ ഏകദേശം 12 ദശലക്ഷം ആളുകള്‍ വരെ പങ്കെടുത്ത ചരിത്രമുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഭക്തര്‍ എത്താറുണ്ട്.

കന്‍വര്‍ അഥവാ കാവടി എന്ന വാക്കിന് ഈ ആചാരവുമായി ബന്ധമുണ്ട്. ഈ ദണ്ഡ് സാധാരണയായി മുള കൊണ്ട് നിര്മ്മിച്ചതാവും, രണ്ട് ഏതാണ്ട് തുല്യമായ ഭാരങ്ങള്‍ (കുടങ്ങളിലെ ഗംഗാ ജലം)ഉറപ്പിച്ചതോ എതിര് അറ്റങ്ങളില്‍ നിന്ന് തൂങ്ങി നില്ക്കുന്നതോ ആണ്. ഒന്നോ രണ്ടോ തോളില്‍ തൂണിന്റെ മധ്യഭാഗം തുലനം ചെയ്താണ് കന്‍വര്‍ ചുമക്കുന്നത്.

മണ്‍സൂണ്‍ മാസമായ ശ്രാവണിലാണ് കന്‍വര്‍ യാത്ര നടക്കുന്നത്. ഗംഗാ നദിയില്‍ നിന്ന് വെള്ളം എടുത്ത ശേഷം, ശിവഭക്തര്‍ എന്നറിയപ്പെടുന്ന തീര്‍ത്ഥാടകര്‍ നഗ്നപാദരായി കാവി വസ്ത്രത്തിലും അവരുടെ കന്‍വാര്‍ (ഉപയോഗിക്കുന്ന വടികള്‍ ഉപയോഗിച്ച്) യാത്ര ചെയ്ത് അവരുടെ സ്വന്തം പ്രാദേശത്തേയോ അല്ലെങ്കില്‍ മറ്റ് പ്രശസ്തമായ ശിവക്ഷേത്രങ്ങളിലോ എത്തി ഗംഗാജലം ശിവന് (ശിവലിംഗം) ഒഴിക്കുകയാണ് ചെയ്യുന്നത്.
ഭരണം മാത്രമല്ല, ഇത്തിരി പാചകവും... മോമോസ് ഉണ്ടാക്കി മമതാ ബാനര്‍ജി..വൈറല്‍ ചിത്രങ്ങള്‍
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications