കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ഇനി കോണ്‍ഗ്രസിന്റെ കാലം.... ദക്ഷിണേന്ത്യ സ്വപ്‌നമാവും!! 2019ല്‍ ബിജെപി തകര്‍ന്നടിയും

കര്‍ണാടകത്തില്‍ ഇനി പ്രതിപക്ഷത്തിന്റെ കാലം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കാണിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേക്ക് നയിച്ചിരിക്കുന്നു. അതുവരെ ഇടഞ്ഞ് നിന്നിരുന്ന ജനതാദളിനെ വരെ അവര്‍ തങ്ങളുടെ കൂടെ കൂട്ടിയിരിക്കുന്നു. ഈ ഒരു തീരുമാനം രാഷ്ട്രീയമായി ബിജെപിക്ക് നല്‍കിയ തിരിച്ചടി വലുതാണ്. ഇവര്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഒരുമിച്ച് നിന്നാല്‍ ബിജെപിയുടെ പൊടിപോലുമുണ്ടാവില്ല എന്നതാണ് സത്യം. ഇത് ബിജെപിക്കുമറിയാം.

പക്ഷേ ചെറിയ ചില പിശകുകളാണ് അവരെ ഭരണത്തില്‍ നിന്ന് അകറ്റിയിരിക്കുന്നത്. അതോടെ അമിത് ഷായുടെ ദക്ഷിണേന്ത്യ പിടിക്കല്‍ ഇനിയും സ്വപ്‌നമായി തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. അതോടൊപ്പം യെദ്യൂരപ്പയ്ക്ക് രാഷ്ട്രീയമായുള്ള തിരിച്ചുവരവും തടയപ്പെട്ടു. ഇനിയിപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാണ്. ഭൂരിപക്ഷത്തിലേക്ക് നയിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് അദ്ദേഹം ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി മാറുമായിരുന്നു.

ലോക്‌സഭയിലെ വെല്ലുവിളി

ലോക്‌സഭയിലെ വെല്ലുവിളി

കര്‍ണാടക ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാണ്. നിരവധി നേതാക്കളെ രാഷ്ട്രത്തിന് സമ്മാനിച്ച ചരിത്രവുമുണ്ട് കര്‍ണാടകത്തിന്. ബിജെപി നിയമസഭാ തിരഞ്ഞെടുപ്പോടെ ഇവിടെ വലിയ രീതിയിലുള്ള വേരോട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ബിജെപിയുടെ ശത്രുക്കളെല്ലാം ഇപ്പോള്‍ ഒന്നിച്ചു നില്‍ക്കുകയാണ്. അവരെ തോല്‍പ്പിക്കാനുള്ള ഒരവസരവും പ്രതിപക്ഷം ഒഴിവാക്കുന്നുമില്ല. ദക്ഷിണേന്ത്യയില്‍ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് സ്വാധീനം കുറഞ്ഞ് വരികയാണ്. എന്ന് കരുതി തീര്‍ത്തും കുറഞ്ഞെന്നല്ല. 2014നെ അപേക്ഷിച്ച് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുക അസാധ്യമായിരിക്കും.

കര്‍ണാടകയില്‍ അടിതെറ്റും

കര്‍ണാടകയില്‍ അടിതെറ്റും

ഇപ്പോഴത്തെ അവസ്ഥയില്‍ കര്‍ണാടകയില്‍ ബിജെപിക്ക് എന്തായാലും അടിതെറ്റുമെന്നാണ് സൂചന. ഒന്നാമത്തെ കാരണം കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ്. സംസ്ഥാനത്തെ 28 സീറ്റുകളില്‍ 21 സീറ്റുകള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സ്വന്തമാക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാരണം ജെഡിഎസ് കോണ്‍ഗ്രസിന്റെ ഒപ്പം കൂട്ടുന്നതിലൂടെ കൂടുതല്‍ ജനശ്രദ്ധ നേടാന്‍ സാധിക്കും. അതേസമയം ഇത് ബിജെപി ജെഡിഎസ് സഖ്യമായിരുന്നെങ്കില്‍ ഇവര്‍ 28 സീറ്റും തൂത്തുവാരിയേനെ. ഇരുവരുടെയും വോട്ടുശതമാനവും ജനപ്രീതിയും കണക്കുകൂട്ടുമ്പോള്‍ കോണ്‍ഗ്രസ് ഈ സഖ്യത്തിന് മുന്നില്‍ ഒന്നുമല്ലാത്ത സ്ഥിതിയുണ്ടാവും. എന്നാല്‍ ഇവിടെ തുടക്കത്തില്‍ തന്നെ ബിജെപിക്ക് തിരിച്ചടി കിട്ടിയത് കാര്യങ്ങള്‍ തിരിച്ച് സംഭവിക്കുമെന്ന അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്.

സഖ്യം പൊളിക്കണം

സഖ്യം പൊളിക്കണം

ബിജെപിക്ക് മുന്നില്‍ ഇപ്പോഴുള്ള ഏകവഴി ജനതാദളും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പൊളിക്കുക എന്നതാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നടക്കാത്ത കാര്യമാണ്. പക്ഷേ ഒരിക്കലും നടക്കാത്ത കാര്യമല്ല. പ്രതിപക്ഷ ഐക്യമാണ് ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. ജെഡിഎസുമായുള്ള സഖ്യത്തിന് മുന്‍കൈയ്യെടുക്കുന്നത് മറ്റ് പ്രാദേശിക കക്ഷികളാണ്. അതുകൊണ്ടാണ് ഇത് പൊളിക്കുക എന്നത് തല്‍ക്കാലം നടക്കാത്ത കാര്യമായി മാറുന്നത്. അതേസമയം ഇനി കര്‍ണാടകത്തിലെ സര്‍ക്കാരിനെ ബിജെപി വീഴ്ത്തിയാല്‍ തന്നെ 2019ല്‍ ഈ സഖ്യം തുടരുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ജനതാദളിനെ കോണ്‍ഗ്രസില്‍ നിന്ന് പറിച്ച് മാറ്റുക മാത്രമാണ് ഇനി ബിജെപിയുടെ മുന്നിലുള്ള വഴി.

നീക്കങ്ങള്‍ പിഴച്ചു

നീക്കങ്ങള്‍ പിഴച്ചു

കര്‍ണാടകത്തില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിനും യെദ്യൂരപ്പയ്ക്കും വലിയ തെറ്റുപ്പറ്റിയിട്ടുണ്ട്. ഭൂരിപക്ഷം കിട്ടില്ലെന്ന് ബിജെപി മുന്‍കൂട്ടി കാണണമായിരുന്നു. എന്നാല്‍ യെദ്യൂരപ്പ ജെഡിഎസിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന വാശിയിലായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടും അദ്ദേഹം മറിച്ച് ചിന്തിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസാകട്ടെ തോല്‍വി മുന്‍കൂട്ടി അറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ജെഡിഎസ് സഖ്യത്തിന് തയ്യാറാകുമോ എന്ന സംശയമായിരിക്കും ബിജെപി മുന്‍കൂട്ടിയുള്ള നീക്കത്തില്‍ നിന്ന് തടഞ്ഞതെന്നാണ് സൂചന. മുമ്പുണ്ടായിരുന്ന സഖ്യം അത്ര വിജയകരമായിരുന്നില്ല. ദേവഗൗഡയ്ക്ക് വലിയ എതിര്‍പ്പ് യെദ്യൂരപ്പയോടും ബിജെപിയോടും ഉണ്ട്. അതുകൊണ്ട് അദ്ദേഹം സഖ്യത്തിന് അനുവാദവും നല്‍കിയിരുന്നില്ല. മുഖ്യമന്ത്രി പദം നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ കുമാരസ്വാമി ബിജെപിക്കൊപ്പം നില്‍ക്കുമായിരുന്നു.

തിരിച്ചുവരും.....

തിരിച്ചുവരും.....

2019ല്‍ എല്ലാ ലോക്‌സഭാ സീറ്റുകളും ജയിച്ച് തിരിച്ചുവരുമെന്ന് യെദ്യൂരപ്പ വിശ്വാസ വോട്ടിന്റെ സമയത്ത് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇത് ഇനി നടക്കാന്‍ പോകുന്നില്ല. ലോക്‌സഭയില്‍ ജയിച്ചിട്ടില്ലെങ്കില്‍ യെദ്യൂരപ്പയെ എന്നെന്നേക്കുമായി ബിജെപി നേതൃത്വം കൈയ്യൊഴിയും പകരം അദ്ദേഹത്തിന്റെ മകനെ നേതൃത്വത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരാനും ശ്രമമുണ്ടാകും. പക്ഷേ തന്റെ കീഴില്‍ മകന്‍ വളരുന്നതിനാണ് യെദ്യൂരപ്പ താല്‍പര്യപ്പെടുന്നത്. അതേസമയം ലിംഗായത്തുകള്‍ക്കിടയില്‍ വലിയ തോതിലുള്ള സ്വാധീനം തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചത് ബിജെപിക്ക് ഗുണകരമാണ്. തീരദേശമേഖലയിലും ഗുണപരമായ മാറ്റം വന്നിട്ടുണ്ട്. അതേസമയം ജനതാദളിന്റെ വൊക്കലിഗ വോട്ടുബാങ്ക് പൊളിക്കാന്‍ സാധിച്ചാല്‍ ബിജെപി സംസ്ഥാനത്ത് തിരിച്ചുവരവിന് സാധ്യതയുണ്ട്.

പ്രതിമയിലും കാവിരാഷ്ട്രീയം.... അംബേദ്കര്‍ക്ക് പകരം ദീന്‍ദയാല്‍ ഉപാധ്യായ!! യോഗിക്കെതിരെ ദളിതുകള്‍!!പ്രതിമയിലും കാവിരാഷ്ട്രീയം.... അംബേദ്കര്‍ക്ക് പകരം ദീന്‍ദയാല്‍ ഉപാധ്യായ!! യോഗിക്കെതിരെ ദളിതുകള്‍!!

ഉന്നാവോയിലെ പെണ്‍കുട്ടിയുടെ പിതാവിനെ തല്ലിക്കൊന്നു.... കുല്‍ദീപിന്‍റെ നിര്‍ദേശം!! ക്രൂരമര്‍ദനം!!ഉന്നാവോയിലെ പെണ്‍കുട്ടിയുടെ പിതാവിനെ തല്ലിക്കൊന്നു.... കുല്‍ദീപിന്‍റെ നിര്‍ദേശം!! ക്രൂരമര്‍ദനം!!

English summary
What BJP Got Wrong in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X