കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി മോദിയുടെ മറുപടികള്‍.... എല്ലാം രാജ്യത്തിന് വേണ്ടിയാണെന്ന് മോദി

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയെ ഏറ്റവും നന്നായി ഉപയോഗിക്കുന്നതാരാണ്. അതിന് ഒരുത്തരമേ ഉണ്ടാവൂ. അത് നരേന്ദ്ര മോദിയാണ്. ലോകത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ളത് മോദിക്കാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ആരാധകര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടികള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറിയിരിക്കുകയാണ്.

പലരുടെയും ചോദ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് മറുപടി പറയുകയും ചെയ്തു. ഫേക്ക് ഐഡികളെ ട്വിറ്റര്‍ നീക്കം ചെയ്തതിന് ശേഷം മോദി ആദ്യമായിട്ടാണ് ആരാധകരുമായി സംസാരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള അദ്ദേഹത്തിന്റെ നീക്കം കൂടിയായിരുന്നു. ഇത് വലിയ രീതിയില്‍ വിജയം കണ്ടെന്നാണ് മറുപടികള്‍ തെളിയിക്കുന്നത്.

ചിരി മായരുത്

ചിരി മായരുത്

മോദിജി നിങ്ങളില്‍ എനിക്ക് വേണ്ടത് ഒരേയൊരു കാര്യമാണ്. ഒരിക്കലും നിങ്ങളുടെ ചിരി കുറച്ച് കൂടി മെച്ചപ്പെട്ടതാക്കണം എന്നായിരുന്നു. ബാക്കിയെല്ലാം സൂപ്പറാണെന്നായിരുന്നു ഒരു ആരാധികയുടെ ആവശ്യം. നിങ്ങള്‍ പറഞ്ഞ കാര്യം പ്രാവര്‍ത്തികമാക്കിയിരിക്കുമെന്നായിരുന്നു മോദിയുടെ കലക്കന്‍ മറുപടി. പിഎം ഇന്‍ ഷാജഹാന്‍പൂര്‍ എന്ന ഹാഷ്ടാഗിലാണ് മോദി തന്റെ ആരാധകരുമായി സംസാരിച്ചത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ മോദി നടത്തിയ റാലിയുമായി ബന്ധിപ്പിച്ചാണ് ഹാഷ്ടാഗ്.

എന്തൊരു ചുറുചുറുക്ക്

എന്തൊരു ചുറുചുറുക്ക്

പാര്‍ലമെന്റില്‍ ചുറുചുറുക്കോടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി മോദിയെ കഴിഞ്ഞ ദിവസം ടിവിയില്‍ കണ്ടിരുന്നു. അത് അര്‍ധരാത്രി വരെ നടന്നിരുന്നു. ഇന്ന് ഞാന്‍ വാരാന്ത്യമായതിനാല്‍ വൈകിയാണ് എഴുന്നേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ ടിവി ഓണ്‍ ചെയ്തപ്പോള്‍ അവിടെയതാ മോദി കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ഇത്രയധികം പ്രായമായിട്ടും മോദിജിക്ക് എന്തൊരു ചുറുചുറുക്കാണെന്നായിരുന്നു മറ്റൊരു ചോദ്യം. 125 കോടി ജനങ്ങളാണ് എന്റെ കരുത്ത്. എന്റെ എല്ലാ സമയവും രാജ്യത്തിന് വേണ്ടിയാണെന്നായിരുന്നു മോദിയുടെ മറുപടി.

ആദരാഞ്ജലികളര്‍പ്പിച്ചു.....

ആദരാഞ്ജലികളര്‍പ്പിച്ചു.....

നരേന്ദ്ര മോദിജി കഴിഞ്ഞ ദിവസം നിങ്ങളുടെ പ്രസംഗം ടിവിയില്‍ കണ്ടിയിരുന്നു. പണ്ട് മുത്തച്ഛനോടൊപ്പമിരുന്ന് നിങ്ങളുടെ പ്രസംഗം കണ്ടിരുന്നത് ഞാന്‍ ഈ നിമിഷത്തില്‍ ഓര്‍ത്തുപോയി. പക്ഷേ ഇപ്പോള്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പമില്ല. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മരിച്ച് പോയി. മുത്തച്ഛന്‍ മോദിജിയുടെ ധൈര്യത്തെയും കരുത്തിനെയും വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. മുത്തച്ഛന് ആദരാഞ്ജലികള്‍. നിങ്ങളുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നായിരുന്നു മോദിയുടെ മറുപടി.

മകളുടെ ഉപന്ന്യാസം

മകളുടെ ഉപന്ന്യാസം

മോദിക്കായി മകളുടെ ഉപന്ന്യാസം പങ്കുവെച്ച ഒരച്ഛന്റെ ട്വീറ്റും വലിയ വൈറലായിരുന്നു. എന്റെ മകളുടെ ഉന്ന്യാസമാണിത്. അവര്‍ സ്‌കൂള്‍ മാഗസിന് വേണ്ടി തയ്യാറാക്കിയതാണിത്. അധ്യാപകരൊക്കെ നല്ല അഭിപ്രായമാണ് ഇതിനെ കുറിച്ച് പറയുന്നത്. അവള്‍ ഒരുപാട് സന്തോഷത്തിലാണെന്നും ഇയാള്‍ ട്വീറ്റില്‍ പറയുന്നു. ഇത് വായിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്നും കുട്ടിയെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഇത്ര ഉയര്‍ന്ന തരത്തിലുള്ള അവബോധവും യുവാക്കളില്‍ സ്വച്ഛ്ഭാരതിനെ കുറിച്ചുള്ളത് അഭിമാനിക്കാവുന്ന കാര്യമാണെന്നും മോദി പറഞ്ഞു.

ട്വീറ്റുകളെല്ലാം വൈറല്‍

ട്വീറ്റുകളെല്ലാം വൈറല്‍

സമൂഹമാധ്യമങ്ങളില്‍ മോദിയുടെ മറുപടികളെല്ലാം വലിയ ട്രെന്‍ഡിങായി മാറിക്കൊണ്ടിരിക്കുകയാണ്. പല ട്വീറ്റുകളും നിരവധി തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരുപാട് സമയത്തിന് ശേഷം മോദി സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ആക്ടീവായത് വലിയ രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. അതേസമയം വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണവും കോണ്‍ഗ്രസ് പരിഹാസവുമായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമാകുമെന്നാണ് സൂചന. അതിനെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കാന്‍ നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.

മീശ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് മലയാളം വാരിക.... മുട്ടുമടക്കിയാല്‍ മുട്ടിലിഴയേണ്ടി വരുംമീശ പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് മലയാളം വാരിക.... മുട്ടുമടക്കിയാല്‍ മുട്ടിലിഴയേണ്ടി വരും

കന്യാസ്ത്രീക്ക് ബിഷപ്പില്‍ നിന്ന് ഭീഷണി.... മഠത്തിന് കനത്ത സുരക്ഷ, ബിഷപ്പ് മഠത്തിലെത്തിയതായി സൂചനകന്യാസ്ത്രീക്ക് ബിഷപ്പില്‍ നിന്ന് ഭീഷണി.... മഠത്തിന് കനത്ത സുരക്ഷ, ബിഷപ്പ് മഠത്തിലെത്തിയതായി സൂചന

English summary
What happened when a Twitter user asked PM Modi to smile more often
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X