Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് എത്തി, ഒരു മണിക്കൂര്‍ രാഹുലിന്റെ വസതിക്ക് പുറത്ത്, ഒടുവില്‍ രാഹുലിന്റെ ക്ലാസ് മറുപടി!!

rahul gandhi

ദില്ലി: ഭാരത് ജോഡോ രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ദില്ലി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് രാഹുലിന്റെ ദില്ലിയിലെ വസതിയിലെത്തുകയായിരുന്നു. സ്ത്രീകള്‍ ഇപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

മാര്‍ച്ച് 16ന് ഈ വിഷയത്തില്‍ രാഹുലിന് നോട്ടീസ് അയച്ചിരുന്നു ദില്ലി പോലീസ്. ലൈംഗിക പീഡന പരാതിയുമായി രാഹുലിനെ സമീപിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ അടക്കമുള്ള സംഘമാണ് 12 തുഗ്ലക് ലെയിനിലെ വീട്ടിലെത്തിയത്.

വീട്ടിന് പുറത്ത് ഇവര്‍ ഒരു മണിക്കൂറോളമാണ് കാത്തിരുന്നത്. അതിന് ശേഷം മാത്രമാണ് രാഹുല്‍ അവരെ കണ്ടത്. രാഹുല്‍ ഇവരോട് എന്തോ പറയുന്നത് കാണാമായിരുന്നു. അതിന് പിന്നാലെ തന്നെ പോലീസ് ഇവിടെ നിന്ന് പോവുകയായിരുന്നു. പിന്നാലെ രാഹുല്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് കാറില്‍ പോകുന്നതും കാണാമായിരുന്നു.

rahul gandhi

അതേസമയം രാഹുലിന്റെ മറുപടി നിര്‍ണായകമായിരുന്നു. ഭാരത് ജോഡോ യാത്ര വളരെ നീണ്ട ഒരു യാത്രയായിരുന്നു. അതുകൊണ്ട് തനിക്ക് യാതൊന്നും ഓര്‍മയില്ല. ആരാണ് പരാതി പറഞ്ഞതെന്ന് ഓര്‍മയില്ലെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് മറ്റൊരു നോട്ടീസ് കൂടി രാഹുലിന് നല്‍കിയിട്ടുണ്ട്.

ഇങ്ങനെയുണ്ടോ ഒരു ലുക്ക്: ഒറ്റയ്ക്കല്ല ഫ്രണ്ട്‌സുമായി കണ്ട് നോക്കണം; ക്യാമറ എടുക്കാന്‍ മറക്കല്ലേ!!

അതേസമയം പുതിയ നോട്ടീസ് രാഹുല്‍ രാഹുല്‍ എന്ന് ഹാജരാവുമെന്ന് അറിയില്ല. ഇതിന് കൃത്യമായ സമയം പറഞ്ഞിട്ടില്ല. ഏത് സമയത്തും ഹാജരാവാം. വളരെ നാണംകെട്ട നടപടിയാണ് ഇതെന്ന് കോണ്‍ഗ്രസ് തുറന്നടിച്ചു. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിക്കും ആശങ്കയിലാണ്. അതിന്റെ പ്രതിഫലനമാണ് ഇവിടെ കാണുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഭാരത് ജോഡോ യാത്രയും, രാഹുലും, സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങളും, വേദനകളും പങ്കുവെക്കാനുള്ള സുരക്ഷിതമായ ഒരു പ്ലാറ്റ്‌ഫോമാണ് നല്‍കിയത്. ദില്ലി പോലീസിന്റെ ഈ നാണംകെട്ട നടപടി, പ്രധാനമന്ത്രിയുടെ ആശങ്കയാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു.

ഇത്തരം നടപടികളിലൂടെ ധൈര്യം ശക്തിപ്പെടുത്തിയിരിക്കുകയാണ്. തീര്‍ച്ചയായും ഇനി ചോദ്യങ്ങള്‍ ഉന്നയിക്കും. അതിന് മറുപടികള്‍ ആവശ്യമാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, അഭിഷേക് മനു സിംഗ്വി, ജയറാം രമേശ് എന്നിവര്‍ രാഹുലിന്റെ വീട്ടിലെത്തി.

നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോലീസിനെതിരെ പ്രതിഷേധിക്കാന്‍ രംഗത്തെത്തിയത്. രാഹുലിന് ചോദ്യങ്ങളുടെ ഒരു പട്ടികയാണ് നല്‍കിയത്. എന്നാല്‍ രാഹുല്‍ അതില്‍ പ്രതികരിച്ചതേയില്ല. രാഹുല്‍ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ കേസെടുക്കാനാവൂ എന്നും ദില്ലി പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+