രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുമോ? കോണ്‍ഗ്രസിന്റെ ആഗ്രഹവും അത് തന്നെ: ഇതാണ് കാരണം

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ പ്രത്യേക കമ്മിറ്റി അന്വേഷണം അടക്കം ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി. ലണ്ടനില്‍ അദ്ദേഹം നടത്തിയ പരാമര്‍ങ്ങളാണ് കാരണം. എന്നാല്‍ എന്ത് സംഭവിക്കും അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താല്‍. കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതും രാഹുല്‍ ഗാന്ധിക്കൊരു സസ്‌പെന്‍ഷനാണ്.
കാരണം സോണിയാ ഗാന്ധി രാഷ്ട്രീയമായി അതിശക്തയായത് അത്തരമൊരു തന്ത്രത്തിലൂടെയാണ്. രാഹുല്‍ ഗാന്ധിയുടെ ഇമേജ് ഏറ്റവും മികച്ച നിലയിലാണ് ഇപ്പോഴുള്ളത്. അത് മുതലെടുക്കാന്‍ അദ്ദേഹത്തിന് ഒരു അവസരം ബിജെപി തന്നെ ഒരുക്കി കൊടുക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
2006ലാണ് സോണിയാ ഗാന്ധിക്ക് ഇതുപോലെ എംപി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു സോണിയാ ഗാന്ധിക്ക്. അന്ന് ഇരട്ട പദവികളുടെ പേരിലായിരുന്നു പ്രതിപക്ഷം സോണിയയെ അന്ന് വേട്ടയാടിയത്. ദേശീയ അഡൈ്വസറി കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണായിരുന്നു അവര്‍. അതോടൊപ്പം റായ് ബ റേലിയില്‍ നിന്നുള്ള എംപി കൂടിയായിരുന്നു സോണിയ.
ആരോപണം ഉയര്‍ന്നതോടെ അവര്‍ രാജിവെക്കുകയായിരുന്നു. എന്നാല്‍ വൈകാരികമായ അന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അവര്‍ രാജിവെച്ചത്. കൃത്യമായ തീരുമാനമായിരുന്നു അത്. താനൊരിക്കലും വിട്ടുകൊടുക്കില്ലെന്നും, ജനങ്ങളുടെ അടുക്കലേക്ക് മടങ്ങുമെന്നും അവര്‍ അറിയിച്ചിരുന്നു.

റായ്ബറേയിലില്‍ ഒരു വാളുമേന്തി, തിലക കുറിയുമേന്തിയാണ് അവരെത്തിയത്. മണ്ഡലത്തിലാകെ സോണിയയുടെ ജനപ്രീതി വന്‍ തോതിലാണ് കുതിച്ചുയര്‍ന്നത്. വീണ്ടുമൊരിക്കല്‍ കൂടി തന്നെ വിജയിപ്പിക്കുന്നതിനായി, ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് അവരെത്തിയത്. തന്നെ ബിജെപി അനാശ്യമായി ടാര്‍ഗറ്റ് ചെയ്യുന്നു എന്ന പ്രചാരണമാണ് അവര്‍ നടത്തിയത്.
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
അത് വലിയ തോതില്‍ വിജയം കണ്ടു. വന്‍ വിജയം തന്നെ സോണിയ നേടി. രാഹുല്‍ ഗാന്ധി 17 വര്‍ഷം മുമ്പുള്ള ഈ തന്ത്രം പ്രയോഗിക്കാനാണ് സാധ്യത. പാര്‍ലമെന്റിന്റെ ആദ്യ ആഴ്ച്ച തന്നെ സസ്‌പെന്‍ഷന്‍ നോട്ടീസാണ് രാഹുല്‍ നേരിടുന്നത്. ബിജെപി എംപിമാര്‍ ഇക്കാര്യത്തില്‍ സ്പീക്കര്‍ ഓം ബിര്‍ളയോട് ഒരു കമ്മിറ്റി രൂപീകരിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം സ്പീക്കര്‍ അദ്ദേഹത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. രാഹുല്‍ ഈ വിഷയത്തില്‍ മാപ്പുപറയാനുള്ള സാധ്യത ഒട്ടുമില്ല. ഇതോടെ സസ്‌പെന്‍ഷന്‍ വരാനുള്ള സാധ്യതയും ശക്തമാണ്. എന്നാല്‍ ബിജെപി വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ വേണ്ടി മാത്രം ചെയ്യുന്ന കാര്യങ്ങളാണിതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ റയുന്നത്.
രാഹുലിനെ സസ്‌പെന്‍ഡ് ചെയ്താല്‍ മോദിയുടെ ഭരണത്തില്‍ ജനാധിപത്യം മരിച്ചുവെന്ന വാദം കോണ്‍ഗ്രസിന് ഉയര്‍ത്താം. ഇക്കാര്യം മാണിക്കം ടാഗോര്‍ സ്ഥിരീകരിക്കുന്നു. സസ്‌പെന്‍ഷന്‍ ലഭിച്ചാല്‍ രാഹുലിന് ധൈര്യത്തോടെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാം. വയനാട്ടില്‍ മാത്രമല്ല അമേഠിയിലും അത് രാഹുലിന് നേട്ടമുണ്ടാക്കും. ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കിയില്ലെന്ന പേരും രാഹുലിന് ലഭിക്കും.












Click it and Unblock the Notifications