കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞങ്ങളെ രക്ഷിക്കാന്‍ ആരുംവന്നില്ല'; അടിച്ചുപിരിഞ്ഞ് ബിജെപി, കസേരകള്‍ പറന്നു!! ഗോ ബാക്ക് വിളി

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിലെ ബിജെപിയില്‍ കലഹം രൂക്ഷം. സംസ്ഥാന നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അണികള്‍. നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെ അതൃപ്തരായ അണികള്‍ നേതൃത്വത്തിനെതിരെ തിരിയുകയാണ്. സംസ്ഥാനത്ത് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ ജില്ലാ തല പര്യടനം നടത്തുകയാണ് സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാറും മുന്‍ പ്രസിഡന്റ് ദിലീപ് ഘോഷും. എന്നാല്‍ ഇവര്‍ എത്തിയ ഉടനെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അടിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദി രാജകുമാരന്‍ ഒരേ കിടപ്പാണ്; 15 വര്‍ഷം പിന്നിട്ടു, വീഡിയോ പങ്കുവച്ച് രാജകുമാരിസൗദി രാജകുമാരന്‍ ഒരേ കിടപ്പാണ്; 15 വര്‍ഷം പിന്നിട്ടു, വീഡിയോ പങ്കുവച്ച് രാജകുമാരി

1

കഴിഞ്ഞ ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നായിരുന്നു പൊതുവേയുണ്ടായിരുന്ന പ്രചാരണം. ഫലം വന്നപ്പോള്‍ സീറ്റ് നില വര്‍ധിപ്പിച്ചെങ്കിലും അധികാരം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. ഇതോടെയാണ് ബിജെപിയില്‍ ഇളക്കമുണ്ടായത്.

2

നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. മുകുള്‍ റോയ്, മകന്‍ സുഭ്രാന്‍ശു, ബാബുല്‍ സുപ്രിയോ, സഭ്യസാച്ചി ദത്ത്, സൗമന്‍ റോയ്, ബിസ്വജിത് റോയ്. മനോതോഷ് റോയ് തുടങ്ങി പ്രമുഖരായ ബിജെപി നേതാക്കള്‍ തൃണമൂലില്‍ ചേരുകയും മമതയാണ് ഞങ്ങളുടെ നേതാവ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

3

പ്രവര്‍ത്തകരെ പിടിച്ചുനില്‍ത്താനുള്ള പ്രത്യേക പദ്ധതി കേന്ദ്ര നിര്‍ദേശ പ്രകാരം സംസ്ഥാന ബിജെപി നേതൃത്വം ആവിഷ്‌കരിച്ചു. ജില്ലാ തലത്തില്‍ യോഗം വിളിച്ച് പാര്‍ട്ടിയെ വീണ്ടും സജീവമാക്കാനുള്ള ശ്രമം നടക്കുകയാണ്. സുകന്ത മജുംദാറും ദിലീപ് ഘോഷുമാണ് ജില്ലകള്‍ സന്ദര്‍ശിക്കുന്നത്. ജനസമ്പര്‍ക്ക അഭിയാന്‍ എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ബിജെപി സംസ്ഥാന നേതൃത്വം നടപ്പാക്കിവരുന്നത്. അതിനിടെയാണ് സംഘര്‍ഷം.

4

ഈസ്റ്റ് ബര്‍ദ്വാനിലെ പരിപാടിക്കെത്തിയ സംസ്ഥാന നേതാക്കളുടെ മുന്നില്‍ വച്ചാണ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. ദിലീപ് ഘോഷ് ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പരിപാടിക്കെത്തിയത്. മജുംദാിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ അവര്‍ നടത്തുകയും ചെയ്തു. മുദ്രാവക്യം വിളി തടയാന്‍ ഒരു വിഭാഗം ശ്രമിച്ചതോടെയാണ് അടിപിടിയിലേക്ക് എത്തിയത്. സംസ്ഥാന നേതാക്കള്‍ വേദിയിലിരിക്കെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അടിച്ചു. കസേരകളെല്ലാം എടുത്തെറിഞ്ഞു.

ഷക്കീല തരംഗ കാലത്തെ സിനിമകള്‍... ഞാന്‍ കബളിപ്പിക്കപ്പെട്ടു, തുറന്നുപറഞ്ഞ് നടി ചാര്‍മിളഷക്കീല തരംഗ കാലത്തെ സിനിമകള്‍... ഞാന്‍ കബളിപ്പിക്കപ്പെട്ടു, തുറന്നുപറഞ്ഞ് നടി ചാര്‍മിള

5

പ്രവര്‍ത്തകര്‍ ശാന്തരാകണമെന്ന് മജുംദാറും ദിലീപ് ഘോഷും അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ കേട്ട ഭാവം നടിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചിരുന്നു. പലയിടത്തും വ്യാപകമായ ആക്രമണത്തിലേക്ക് വഴി മാറുകയും ചെയ്തു. ചിലയിടത്ത് സ്ത്രീകള്‍ക്കെതിരായ കൈയ്യേറ്റത്തിലുമെത്തി. ഈ ഘട്ടത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

6

സംസ്ഥാന-ജില്ലാ നേതാക്കള്‍ അവരുടെ വീട്ടില് നിന്ന് പുറത്തിറങ്ങിയില്ല. ഞങ്ങളെ രക്ഷിക്കാന്‍ ആരും വന്നില്ല. തൃണമൂലുകാരുടെ അക്രമം ഞങ്ങള്‍ നേരിടേണ്ടി വന്നുവെന്നും പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിനിടെ നേതൃത്വത്തോട് പറഞ്ഞു. അതേസമയം, പുറത്തുനിന്നെത്തിയവരാണ് യോഗത്തില്‍ സംഘര്‍ഷമുണ്ടാക്കിയതെന്ന് മജുംദാര്‍ മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ഥ ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കില്ല. അക്രമം പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മജുംദാര്‍ പറഞ്ഞു.

ഇത്ര സിംപിളാണോ നയന്‍താര; ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരി... പിന്നിട്ട ആറ് വര്‍ഷങ്ങള്‍

7

നിക്ഷിപ്ത താല്‍പ്പര്യത്തോടെ നിരവധി തൃണമൂല്‍ പ്രവര്‍ത്തകര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അവരെല്ലാം തിരിച്ച് തൃണമൂലില്‍ തന്നെ ചേരുകയാണ്. അത്തരക്കാര്‍ പോകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല. യഥാര്‍ഥ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ കൈവിടില്ലെന്നാണ് ഞങ്ങള്‍ കരുതുന്നതെന്നും ദിലീപ് ഘോഷ് പ്രതികരിച്ചു.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
What Happening in West Bengal BJP? Workers Clash in East Burdwan Meet In front Of State Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X