എന്താണ് ആർട്ടിക്കിൾ 370..? ജമ്മു കശ്‌മീരിനെ മാറ്റിമറിച്ച കേന്ദ്രത്തിന്റെ നടപടിയും, ഇപ്പോഴത്തെ സ്ഥിതിയും അറിയാം
ശ്രീനഗർ: ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കം ചോദ്യം ചെയ്‌തുള്ള ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരമാധികാരം ജമ്മു കശ്‌മീരിനും ഇല്ലെന്ന് വിലയിരുത്തിയ കോടതി, രാഷ്‌ട്രപതിയുടെ വിജ്ഞാപനം ശരി വയ്ക്കുകയായിരുന്നു. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.
ഏറെ എതിർപ്പുകൾക്കും ഒടുവിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ 2019 ഓഗസ്‌റ്റ് 5നാണ് കേന്ദ്രം റദ്ദാക്കിയത്. ഈ തീരുമാനവും ജമ്മു കശ്‌മീർ പുനഃസംഘടന നിയമത്തിന്റെ ഭരണഘടനാപരമായി സാധുതയും പരമോന്നത കോടതി പരിശോധിച്ചു. അതിന് ശേഷമായിരുന്നു വിധി പ്രഖ്യാപനം. എന്താണ് വിവാദമായ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെന്നും അതിന്റെ അനന്തരഫലങ്ങളെന്നും പരിശോധിക്കാം.

ആർട്ടിക്കിൾ 370 റദ്ദാക്കൽ
2019 ഓഗസ്‌റ്റ് 5ന്, ജമ്മു കശ്‌മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള വ്യവസ്ഥകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് എല്ലാം തുടക്കമായത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്‌തുകൊണ്ട് ജമ്മു കശ്‌മീരിന് അനുവദിച്ച പ്രത്യേക പദവി സർക്കാർ എടുത്തുകളയുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയിൽ പ്രഖ്യാപിച്ചത്.
ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ആർട്ടിക്കിൾ 35 എ റദ്ദാക്കുകയും ചെയ്യുന്ന രാഷ്ട്രപതിയുടെ ഓർഡിനൻസും പുറപ്പെടുവിച്ചു. ജമ്മു കശ്‌മീർ പുനഃസംഘടന ബില്ലും ഇതിനിടെ രാജ്യസഭ പാസാക്കി. ഇതിലൂടെയാണ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു-കശ്‌മീർ എന്നിങ്ങനെ വിഭജിക്കാൻ നിർദ്ദേശിച്ചത്.
പിന്നീട് 2019 ഓഗസ്‌റ്റ് 6ന് സർക്കാർ ലോക്‌സഭയിൽ ഇതുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളും, രണ്ട് പ്രമേയങ്ങളും അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ജമ്മു കശ്‌മീരിൽ വലിയ പ്രതിഷേധങ്ങളാണ് രൂപം കൊണ്ടത്.
ഇത് മുൻകൂട്ടി കണ്ട കേന്ദ്ര സർക്കാർ നിരവധി പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ലാൻഡ്‌ലൈനുകൾ, മൊബൈൽ ഫോണുകൾ, ഇന്റർനെറ്റ്, സാറ്റലൈറ്റ് ചാനലുകൾ എന്നിവയുൾപ്പെടെ പ്രദേശത്തെ മുഴുവൻ ആശയവിനിമയ സംവിധാനങ്ങളും തടസപ്പെടുത്തുകയും ചെയ്‌തിരുന്നു.
എന്താണ് ആർട്ടിക്കിൾ 370 ?
ജമ്മു കശ്മീരിന് പ്രത്യേക പദവി ലഭിച്ചത് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലെ ആർട്ടിക്കിൾ 370 പ്രകാരമായിരുന്നു. ഇതിലൂടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കശ്മീരിന് പ്രത്യേകമായ ചില അവകാശങ്ങളും നൽകി വന്നു. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്‌മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പിൽ വ്യക്തമാക്കുന്നു.
മാറ്റം വരാവുന്നതും താൽക്കാലികവുമായ പ്രത്യേക നിബന്ധനയുള്ളതാണ് ഈ വകുപ്പ്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്‌മീരിലെ പൗരന്മാരുടെ സ്വത്തവകാശവും മൗലികാവകാശങ്ങളും സംസ്ഥാനത്തെ നിയമ സംഹിതയുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ടതാണ്.
എന്താണ് ആർട്ടിക്കിൾ 35-എ ?
ജമ്മു, കശ്‌മീർ, ലഡാക് എന്നീ മേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വകുപ്പാണിത്.
ജമ്മു കശ്‌മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാന നിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു പ്രസ്‌തുത വകുപ്പ്. ഇത് പ്രകാരം മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്‌മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ആർട്ടിക്കിൾ 370 പോലെ ആയിരുന്നില്ല, ഇതൊരു സ്ഥിരം വകുപ്പായിരുന്നു എന്നതാണ് പ്രത്യേകത.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള മാറ്റങ്ങൾ
കേന്ദ്ര സർക്കാർ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം നിരവധി മാറ്റങ്ങളാണ് ഇവിടെ കൈവന്നിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2019 ഓഗസ്‌റ്റ് 5ന് ശേഷം ഇവിടെ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം.
ജമ്മു കശ്മീരിന് പ്രത്യേക പതാകയോ ഭരണഘടനയോ ദേശീയഗാനമോ ഉണ്ടായിരിക്കില്ല. ജമ്മു കശ്‌മീരിലെ പൗരന്മാർക്ക് ഇരട്ട പൗരത്വം ഉണ്ടായിരിക്കില്ല, അവർ ഇന്ത്യയിലെ മാത്രം പൗരന്മാരായിരിക്കും. ജമ്മു കശ്‌മീരിലെ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉണ്ടായിരിക്കും, നേരത്തെ അത് ഉണ്ടായിരുന്നില്ല.
വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും ഉൾപ്പെടെ പാർലമെന്റ് പാസാക്കിയ എല്ലാ നിയമങ്ങളും ജമ്മു കശ്‌മീരിൽ ബാധകമായിരിക്കും. സംസ്ഥാനത്തെ രൺബീർ പീനൽ കോഡിന് പകരം ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) നിലവിൽ വന്നു.
രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള ഏതൊരു ഇന്ത്യൻ പൗരനും ജമ്മു കശ്‌മീരിൽ സ്വത്ത് വാങ്ങാനും സംസ്ഥാന സർക്കാർ ജോലി എടുക്കാനും സ്കോളർഷിപ്പുകളും സ്‌കീമുകളും പോലുള്ള സർക്കാർ വ്യവസ്ഥകൾ സ്വീകരിക്കാനും കഴിയും.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications