Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹം' തുറന്നുപറഞ്ഞ് കങ്കണ; കൂടെ വിവാദ പ്രസ്താവനയും... തുറന്നടിച്ച് വരുണ്‍, കേസ്

ന്യൂഡല്‍ഹി: ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് കങ്കണ റണ്ണൗട്ട്. അതോടൊപ്പം തന്നെ അവരെ വിമര്‍ശിക്കുന്നവരും ഏറെയാണ്. നിലപാടുകള്‍ തുറന്നുപറയുന്ന അവരുടെ സമീപനമാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. സംഘപരിവാറിനെ പിന്തുണയ്ക്കുന്ന കങ്കണ പലപ്പോഴും സ്വാതന്ത്ര്യ സമരത്തെയും നേതാക്കളെയും കുറിച്ച് പുച്ഛത്തോടെ സംസാരിച്ചത് വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം അവര്‍ ടൈംസ് നൗ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു. വ്യക്തിപരമായതും രാഷ്ട്രീയവുമായ പലവിധ ചോദ്യങ്ങള്‍ക്ക് കങ്കണ മറുപടി നല്‍കി. ഈ പരിപാടിയില്‍ കങ്കണ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. ബിജെപി എംപി വരുണ്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു. കൂടാതെ അവര്‍ക്കെതിരെ എഎപി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഇന്ത്യയ്ക്ക് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ ആണെന്നായിരുന്നു കങ്കണയുടെ വിവാദ പ്രതികരണം. 1947ല്‍ ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും അത് ഭിക്ഷയായിരുന്നുവെന്നും കങ്കണ പറഞ്ഞു. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയാണ് കങ്കണ. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ ആണ് രാജ്യത്തിന് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് കങ്കണ സൂചിപ്പിച്ചത്.

2

മുമ്പും വിവാദ പ്രസ്താവന നടത്തിയിട്ടുണ്ട് കങ്കണ. നടിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. കങ്കണയുടെ പുതിയ പ്രസ്താവനക്കെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി രംഗത്തുവന്നു. ഇത്തരം ചിന്തകള്‍ വട്ടാണോ അതോ രാജ്യദ്രോഹമാണോ എന്നാണ് വരുണ്‍ ചോദിച്ചത്. കങ്കണയുടെ പ്രതികണം കേട്ട് വേദിയിലുണ്ടായിരുന്നവര്‍ കൈയ്യടിച്ചിരുന്നു. നടി സ്വര ഭാസ്‌കര്‍ ഇക്കാര്യമാണ് എടുത്തു പറഞ്ഞത്.

3

ചില സമയങ്ങളില്‍ മഹാത്മാ ഗാന്ധിയുടെ ബലിദാനത്തെ അപമാനിക്കുന്നു. ഗാന്ധിയെ കൊന്നവരെ പുകഴ്ത്തുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായ്, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യ സമര പോരാളികളെ അപമാനിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരം ചിന്തകള്‍ വട്ട് എന്നാണോ അതോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടത് എന്ന് വരുണ്‍ ഗാന്ധി ചോദിച്ചു.

4

അതേസമയം, വരുണ്‍ ഗാന്ധിയല്ലാത്ത ബിജെപി നേതാക്കളൊന്നും കങ്കണയെ വിമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് കഴിഞ്ഞമാസം നീക്കിയ നേതാവാണ് വരുണ്‍. ഉത്തര്‍ പ്രദേശിലെ ലക്ഷ്മിപൂര്‍ ഖേരിയില്‍ ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കര്‍ഷര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി വരുണ്‍ രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്ന് നീക്കിയത്.

5

അതേസമയം, സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കങ്കണയുടെ പുതിയ പ്രസ്താവന അവര്‍ക്ക് കൂടുതല്‍ പ്രതിസന്ധിയാകുകയാണ്. ആം ആദ്മി പാര്‍ട്ടി മുംബൈ പോലീസില്‍ കങ്കണക്കെതിരെ പരാതി നല്‍കി. കങ്കണക്കെതിരെ കേസെടുക്കണമെന്നും രാജ്യദ്രോഹപരമായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രസ്താവനയാണ് കങ്കണ നടത്തിയത് എന്നുമാണ് എഎപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രീതി ശര്‍മ മേനോന്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

6

അതേസമയം, ടൈംസ് നൗ പരിപാടിയില്‍ തന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ചും കങ്കണ പ്രതികരിച്ചു. വിവാഹത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ആരാധകര്‍ക്ക് ആവേശമായിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനകം വിവാഹിതയാകാനും അമ്മയാകാനും താല്‍പ്പര്യപ്പെടുന്നു എന്നായിരുന്നു കങ്കണയുടെ പ്രതികരണം. അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞാലുള്ള കങ്കണ എങ്ങനെയാകുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

7

വിവാഹം കഴിക്കാനും അമ്മയാകാനും ആഗ്രഹിക്കുന്നു. പുതിയ ഇന്ത്യ എന്ന വീക്ഷണത്തിന് വേണ്ടി കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാകാനും ആഗ്രഹിക്കുന്നു. താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും കങ്കണ പറഞ്ഞു. അത് സംബന്ധിച്ച് വൈകാതെ എല്ലാവരും അറിയുമെന്നും ചോദ്യത്തിന് മറുപടിയായി നടി വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+