ആകാശത്ത് നിന്ന് മീന്‍, ഞെണ്ട്, തവള മഴ; മൂക്കത്ത് വിരല്‍ വച്ച് നാട്ടുകാർ, അത്ഭുത പ്രതിഭാസത്തിന് കാരണം
ഹൈദരാബാദ്: തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ് വിവിധയിടങ്ങളില്‍. എന്നാല്‍ കനത്ത മഴ തുടരുമ്പോഴും തെലങ്കാനയിലെ നിവാസികല്‍ ഒരു അത്ഭുതമായ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. തെലങ്കാനയിലെ ജഗ്തിയാല്‍ പട്ടണത്തിലെ നിരവധി ആളുകള്‍ ഈ വെള്ളി, ശനി ദിവസങ്ങളില്‍ ആകാശത്ത് നിന്ന് മത്സ്യങ്ങള്‍ പെയ്യുന്നത് കണ്ടതിനാല്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത അത്തരത്തിലുള്ള ഒരു വീഡിയോയില്‍, മഴയ്ക്കൊപ്പം താഴേക്ക് വന്ന ഒരു മീന്‍ പിടിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നത് കാണാം. മൃഗങ്ങളുടെ മഴ എന്നറിയപ്പെടുന്ന അപൂര്‍വ കാലാവസ്ഥാ പ്രതിഭാസമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ട്.
കുടുംബത്തോടൊപ്പം പെരുന്നാള്‍ അടിച്ചുപൊളിച്ച് താരദമ്പതികള്‍; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍

ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞണ്ട്, ചെറിയ മത്സ്യങ്ങള്‍, തവളകള്‍ തുടങ്ങിയ ചെറിയ ജലജീവികളെ ജലസ്രോതസ്സുകള്‍ ആകാശത്തേക്ക് വലിച്ചെടുക്കുന്നു. പിന്നീട് ഇവ താഴേക്ക് മഴയ്‌ക്കൊപ്പം വീഴുന്നതാണ് ഈ പ്രതിഭാസമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ പ്രതിഭാസം കാരണം മത്സ്യം പോലുള്ള സമുദ്ര ജന്തുക്കള്‍ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് അകന്നുപോകുന്നു. അപൂര്‍വമായി നടക്കുന്ന ഒരു പ്രതിഭാസമാണിതെങ്കിലും, ഇതിന് മുമ്പും ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ നിവാസികള്‍ ആകാശത്ത് നിന്ന് മത്സ്യങ്ങള്‍ വീഴാന്‍ തുടങ്ങിയ ഇതേ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അന്ന് ഈ മേഖലയില്‍ പെയ്ത ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും ഒപ്പം ജലജീവികള്‍ ഉണ്ടായിരുന്നു. ചൗരിയിലെ കണ്ടിയ ഗേറ്റ് പ്രദേശത്തിന് സമീപം ചെറുമത്സ്യങ്ങള്‍ക്കൊപ്പം മഴ പെയ്യുന്നത് ജനങ്ങളില്‍ കൗതുകമുണര്‍ത്തിയിരുന്നു. ഇതിന്റെ വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ മത്സ്യങ്ങള്‍ ശേഖരിക്കാന്‍ എത്തിയിരുന്നു. മേല്‍ക്കൂരകള്‍, വയലുകള്‍, തോട്ടങ്ങള്‍ എന്നിവയില്‍ നിന്ന് 50 കിലോഗ്രാം മത്സ്യം നാട്ടുകാര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications