കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന്റെ പ്രതിമയ്ക്ക് ഉപയോഗിക്കുന്നത് ശാലിഗ്രാം കല്ലുകള്‍; എന്താണ് ഈ കല്ലുകളുടെ പ്രത്യേകത

ശാലിഗ്രാം കല്ലുകള്‍ക്ക് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. ഇത് മഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് വിശ്വസിക്കുന്നത്. ഹിന്ദുക്കള്‍ ശാലിഗ്രാം കല്ലുകളെ ആരാധിക്കാറുണ്ട്.

Google Oneindia Malayalam News
saligram stone

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ രാമന്റെ പ്രതിമയ്ക്ക് ഉപയോഗിക്കുന്നത് പ്രത്യേക തരം കല്ലുകള്‍. ഇന്ത്യയില്‍ നിന്നുള്ള കല്ലുകള്‍ ഉപയോഗിച്ചല്ല ഇവ നിര്‍മിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കല്ലുകളാണ് ഇതിനായി കൊണ്ടുവരുന്നത്.

നേപ്പാളില്‍ നിന്നാണ് ഈ കല്ലുകള്‍ കൊണ്ടുവരുന്നത്. ശാലിഗ്രാം കല്ലുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. നേപ്പാളിലെ കാളി ഗന്ധകി നദിയില്‍ നിന്നാണ് ഈ കല്ലുകള്‍ ഖനനം ചെയ്‌തെടുക്കുന്നത്.

അതാണ് ഉത്തര്‍പ്രദേശിലെ രാമക്ഷേത്ര ശിലയ്ക്ക് മാറ്റുകൂട്ടുന്നത്. 230 ടണ്‍ ശാലിഗ്രാം കല്ലുകളാണ് അയോധ്യയിലെത്തിയിരിക്കുന്നത്. ഇവ നേപ്പാളില്‍ നിന്ന് ട്രക്ക് മുഖേനയാണ് അയോധ്യയിലെത്തിച്ചത്.

saligram stones

ലോകത്ത് തന്നെ എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലായിരിക്കും ഈ പ്രതിമയുടെ നിര്‍മാണം ഒരുങ്ങുന്നത്. അതേസമയം പ്രതിമ നിര്‍മാണത്തിന് മുമ്പ് അയോധ്യയില്‍ നിരവധി ചടങ്ങുകള്‍ നടക്കാനുണ്ട്.

പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍

വലിയ പൂജകള്‍ക്കും, മന്ത്രോചാരങ്ങള്‍ക്കും ശേഷം മാത്രമേ പ്രതിമ നിര്‍മാണത്തിനായി ഈ കല്ലുകള്‍ ഉപയോഗിക്കു. നേപ്പാളിലെ മുന്‍ ഉപപ്രധാനമന്ത്രി ബിമലേന്ദ്രയുടെ സാന്നിധ്യത്തിലാണ് ഈ കല്ലുകള്‍ അയോധ്യയിലെത്തിയത്.

രണ്ട് സ്ലാബുകളാണ് എത്തിയത്. ഇതില്‍ ആദ്യത്തേത്ത് 18 ടണ്ണും, രണ്ടാമത്തേത് 12 ടണ്ണുമാണ് ഭാരം. ആറടിയോളം നീളവും, നാല് അടി വീതിയുമുണ്ട്. ഏറ്റവും മികച്ചത് തന്നെ രാമക്ഷേത്രത്തിനായി കൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

അതേസമയം എന്തുകൊണ്ടാണ് ഈ കല്ലുകള്‍ തന്നെ രാമന്റെ പ്രതിമയുണ്ടാക്കാന്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പലരും ഇക്കാര്യത്തില്‍ അത്ഭുതം രേഖപ്പെടുത്തുന്നുണ്ട്.

എന്താണ് ശാലിഗ്രാം കല്ലുകളുടെ പ്രത്യേകത എന്നാണ് ഇവരെല്ലാം ചോദിക്കുന്നത്. ശാലിഗ്രാം കല്ലുകള്‍ക്ക് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. ഇത് മഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് വിശ്വസിക്കുന്നത്.

ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!

ഹിന്ദുക്കള്‍ ശാലിഗ്രാം കല്ലുകളെ ആരാധിക്കാറുണ്ട്. ഗന്ധകി നദി ഹിമാലയില്‍ നിന്ന് ഒഴുകി വരുന്ന ജലത്തില്‍ നിന്നാണ് രൂപപ്പെടുന്നത്. ഇവ ഈ കല്ലുകളെ ചെറിയ കഷ്ണങ്ങളാക്കി മാറ്റും. ഈ കല്ലുകള്‍ ഫോസിലുകളാണ്. 33 തരത്തിലുണ്ട് ഇവ.

ഈ കല്ലുകള്‍ ഉപയോഗിച്ചാണ് രാജ്യത്തുടനീളം പ്രതിമയുണ്ടാക്കുന്നത്. മതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമായി ഹിന്ദുക്കള്‍ ഇതിനെ കണ്ടുപോരുന്നു. ഈ കല്ലുകള്‍ എവിടൊക്കെ സ്ഥാപിക്കുന്നുവോ, ആ ഇടത്തിന് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം.

ശ്രീരാമന്റെ പ്രതിമ 2024 മകര സംക്രാന്തിക്ക് മുമ്പായി പൂര്‍ത്തിയാവും. ഇവ സ്ഥാപിക്കുന്നതിന് പ്രത്യേകം പൂജകള്‍ ആവശ്യമില്ല. കാരണം ശാലിഗ്രാം കല്ലുകള്‍ അനുഗ്രഹീതമാണ്. ശാലിഗ്രാം കല്ലുകള്‍ കൊണ്ട് സീതയുടെ പ്രതിമയും നിര്‍മിക്കുന്നുണ്ട്.

ഇവ രണ്ടും അടുത്തടുത്താണ് ഉണ്ടാവുക. രാമക്ഷേത്ര നിര്‍മാണത്തിന് ശേഷമാണ് ഇവ സ്ഥാപിക്കുക. വിശുദ്ധ കോവിലിലാണ് ഇവ സ്ഥാപിക്കുക.

English summary
what is shaligram stone that used for construction of lord ram statue in ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X