ശംഖ് എയര്‍: രാജ്യത്ത് പുതിയ എയര്‍ലൈന്‍ വരുന്നു; എപ്പോള്‍ ലോഞ്ച് ചെയ്യും? അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ എയര്‍ലൈന്‍ വരുന്നു. ശംഖ് എയര്‍ എന്നാണ് ഇതിന്റെ പേര്. നോയിഡയില്‍ പുതിയ വിമാനത്താവളം വരുന്നതിനൊപ്പം തന്നെയാണ് പുതിയൊരു എയര്‍ലൈന്‍ കൂടി ഇന്ത്യയില്‍ ആരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ശംഖ് എയര്‍ലൈനിന് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്.
അതേസമയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നാണ് ഇനി അവര്‍ക്ക് അനുമതി ആവശ്യമുള്ളത്. അതോടെ ഇവര്‍ രാജ്യത്ത് ഔദ്യോഗികമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും.

എന്താണ് ശംഖ് എയര്‍?
ശംഖ് എയര്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നാണ് അവര്‍ ആദ്യ സര്‍വീസ് നടത്തുക. ലഖ്‌നൗ, നോയിഡ എന്നിവിടങ്ങളില്‍ നിന്ന് എല്ലാ പ്രധാന നഗരങ്ങളിലേക്കും ശംഖ് എയര്‍ സര്‍വീസ് നടത്തും. ഇന്റര്‍, ഇന്റര്‍ സ്റ്റേറ്റ് റൂട്ടുകളിലും എയര്‍ലൈന്‍ സര്‍വീസ് നടത്തും.
കൂടുതല്‍ ഡിമാന്‍ഡുള്ള നഗരങ്ങളിലാണ് എയര്‍ലൈന്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തുക. അതുപോലെ നേരിട്ടുള്ള സര്‍വീസുകള്‍ കുറവുള്ള സ്ഥലങ്ങളും ഫോക്കസ് ചെയ്യും. നിലവില്‍ ലഖ്‌നൗ, വാരണാസി, ഗൊരഖ്പൂര്‍ എന്നിവിടങ്ങളിലേക്ക് കണക്ട് ഫ്‌ളൈറ്റുകളാണ് ഇപ്പോള്‍ ഉണ്ടാവുക. പിന്നീട് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
ഉടമകള്‍ ആരെല്ലാം
ശര്‍വാന്‍ കുമാര്‍ വിശ്വകര്‍മയാണ് ഈ എയര്‍ലൈന്‍സിന്റെ ഉടമ. നിലവില്‍ ശംഖിന്റെ ചെയര്‍മാനും അദ്ദേഹം തന്നെയാണ്. ട്വിന്‍ ക്ലാസുകളാണ് ശംഖ് എയറിന് ഉള്ളത്. ബോയിങ് 737-800എന്‍ജി പുതിയ തലമുറ വിമാനമാണ് ഇവര്‍ സര്‍വീസിനായി ഉപയോഗിക്കുന്നതെന്ന് ശംഖ് എയറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ലഖ്‌നൗവിലാണ് എയര്‍ലൈനിന്റെ ഹബ്ബുണ്ടാവുക. പുതുതായി വരുന്ന നോയിഡയിലെ ജേവാര്‍ വിമാനത്താവളത്തിലും ഡല്‍ഹിയിലും ഹബ്ബുകളുണ്ടാവും.
ലോഞ്ച് ചെയ്യുന്നത് എപ്പോള്‍?
വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച നോ ഒബജക്ഷന്‍ സര്‍ട്ടിഫിക്കര്‌റിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. 2024 അവസാനത്തോടെ എയര്‍ലൈന്‍ ലോഞ്ച് ചെയ്യാനാണ് ശംഖ് എയര്‍ പ്ലാന്‍ ചെയ്യുന്നത്. മാനേജ്‌മെന്റ് ടീമിനെ ഇതിനോടകം രൂപീകരിച്ച് കഴിഞ്ഞു. വിമാനക്കമ്പനിയിലേക്കുള്ള ജീവനക്കാരെ ഉടന്‍ നിയമിക്കും. റിക്രൂട്ട്‌മെന്റ് ഉടന്‍ ആരംഭിക്കും. എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കണമെന്ന് ശംഖ് എയറിനോട് വ്യോമയാന മന്ത്രാലയം അനുമതി പത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സെബിയുടെ മാര്‍ഗനിര്‍ദേശങ്ങളും, വിദേശനിക്ഷേപത്തില്‍ നിയമങ്ങളുമെല്ലാം പാലിക്കണമെന്ന് പറയുന്നുണ്ട്. നേരത്തെ യുപിയില്‍ ആകാശമാര്‍ഗമുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനായി ശംഖ് എയറിന്റെ ഉടമകള്‍ നോയിഡ വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് ടീമിനെ കണ്ടിരുന്നു.












Click it and Unblock the Notifications