എന്താണ് നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉജ്ജ്വല 2.0? സൗജന്യം നിറച്ച് പുതിയ പദ്ധതി, അപേക്ഷിക്കേണ്ടത് ഇങ്ങനെ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പഴയ പദ്ധതി കൂടുതല്‍ സൗജന്യം അനുവദിച്ച് ഇന്ന് വീണ്ടും പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അറിയേണ്ടത് പദ്ധതിയുടെ നേട്ടങ്ങള്‍. ഉജ്വല 2.0 എന്ന പദ്ധതിയാണ് ഉത്തര്‍ പ്രദേശിലെ മഹോബയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഉജ്വല യോജന- പിഎംയുവൈ എന്നാണ് പദ്ധതിയുടെ പൂര്‍ണരൂപം.
കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?
2016ല്‍ തുടങ്ങിയ പദ്ധതി ഘട്ടങ്ങളായി വിപുലപ്പെടുത്തുകയാണ് ചെയ്തത്. രണ്ടാം മോദി സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുകയാണ്. അതുകൊണ്ടാണ് ഉജ്വല 2.0 എന്ന പേര് വരാന്‍ കാരണം. പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കാം....

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചക വാതക സിലിണ്ടര്‍ കണക്ഷന്‍ നല്‍കുന്നതാണ് ഉജ്വല പദ്ധതി. ആദ്യഘട്ടം പ്രഖ്യാപിച്ചത് 2016ലായിരുന്നു. യുപിയില്‍ ഇതുവരെ ഈ പദ്ധതിക്ക് കീഴില്‍ 1.47 കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ അനുവദിച്ചു എന്ന് സര്‍ക്കാര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയവരെ ഉദ്ദേശിച്ചാണ് രണ്ടാംഘട്ടം നടപ്പാക്കുന്നത്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വീട്ടമ്മമാരുടെ പേരിലാണ് എല്‍പിജി കണക്ഷന്‍ അനുവദിക്കുക. അഞ്ച് കോടി കണക്ഷന്‍ നല്‍കുകയായിരുന്നു പദ്ധതിയുടെ ആദ്യഘട്ടത്തിലെ ലക്ഷ്യം. 2018ല്‍ പദ്ധതി വിപുലീകരിച്ചു. എസ്‌സി, എസ്ടി, പിഎംഎവൈ, എഎവൈ, വളരെ പിന്നാക്കം നില്‍ക്കുന്ന വിഭാഗം, തേയില തോട്ടത്തിലെ ജോലിക്കാര്‍, ദ്വീപ് വാസികള്‍, വനമേഖലയില്‍ താമസിക്കുന്നവര്‍ എന്നിവരെയെല്ലാം പദ്ധതിയുടെ ഭാഗമാക്കിയത് 2018ലണ്.

എട്ട് കോടി പാചക വാതക കണക്ഷന്‍ ആണ് വിപുലീകരണത്തിന്റെ ലക്ഷ്യമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത് ഏറെകുറെ നടപ്പാക്കികഴിഞ്ഞു. ഇപ്പോള്‍ ഉജ്വല 2.0 നടപ്പാക്കുകയാണ്. ഒരു കോടി കണക്ഷന്‍ കൂടി നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷമാണ് ഒരു കോടി എല്‍പിജി കണക്ഷന്‍ നല്‍കുക.

പദ്ധതിയുടെ ഭാഗമായി കണക്ഷന്‍ ലഭിക്കുന്നവര്‍ക്ക് അടുപ്പ് സൗജന്യമായിരിക്കും. മാത്രമല്ല, ആദ്യത്തെ ഇന്ധനം നിറയ്ക്കലും സൗജന്യമാകും. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. അതിനകം ഒരു കോടി കണക്ഷന്‍ അനുവദിക്കും. ഈ പദ്ധതിയുടെ വിപുലീകരണം സംബന്ധിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തില്‍ സൂചിപ്പിച്ചിരുന്നു.

സൗജന്യ എല്‍പിജി കണക്ഷന് വേണ്ട സാമ്പത്തിക സഹായം നല്‍കുന്നതായിരുന്നു ആദ്യ ഉജ്വല പദ്ധതി. ഓരോ കണക്ഷനും സര്‍ക്കാര്‍ 1600 രൂപ മാറ്റിവച്ചിരുന്നു. അടുപ്പ് വാങ്ങുന്നതിന് പ്രത്യേക വായ്പയും അനുവദിച്ചു. എന്നാല്‍ രണ്ടാം ഉജ്വല പദ്ധതിയില്‍ ചില മാറ്റങ്ങളുണ്ട്. സൗജന്യ എല്‍പിജി കണക്ഷന്‍ ലഭിക്കും. സൗജന്യമായി ആദ്യ ഇന്ധനം നിറയ്ക്കാം. സൗജന്യമായി അടുപ്പ് ലഭിക്കുകയും ചെയ്യും.

പദ്ധതിക്ക് അപേക്ഷിക്കേണ്ട രീതി കൂടുതല്‍ ലഘൂകരിച്ചിട്ടുണ്ട്. എഴുത്തുകുത്തുകള്‍ വളരെ കുറവാണ്. കുടിയേറ്റ തൊഴിലാകള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്തെ വിലാസത്തിന്റെ രേഖ നിര്‍ബന്ധമില്ല. റേഷന്‍ കാര്‍ഡ് കാണിക്കണം എന്നുമില്ല. ഫാമിലി ഡിക്ലറേഷനും വിലാസവും സംബന്ധിച്ച് സ്വന്തമായി ഒപ്പുവച്ച ഒരു രേഖ നല്‍കിയാല്‍ മതിയാകും. എന്നാല്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം എന്ന കാര്യത്തില്‍ ചില മാനദണ്ഡങ്ങളുണ്ട്.

അപേക്ഷിക്കുന്ന വ്യക്തി സ്ത്രീ ആയിരിക്കണം, 18 വയസ് പൂര്‍ത്തിയാകണം, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബമായിരിക്കണം, ബിപില്‍, റേഷന്‍ കാര്‍ഡുകള്‍ ആവശ്യമാണ്, കുടുംബത്തിലെ മറ്റൊരു അംഗത്തിന്റെ പേരില്‍ എല്‍പിജി കണക്ഷന്‍ ഉണ്ടാകരുത്. ഈ നിബന്ധനകള്‍ പാലിച്ചാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷ സമര്‍പ്പിക്കാം.

ഏറ്റവും അടുത്തുള്ള എല്‍പിജി വിതരണ കേന്ദ്രത്തില്‍ നിന്ന് അപേക്ഷ ഫോറം ലഭിക്കും. ഓണ്‍ലൈന്‍ ആയി ചെയ്യുകയാണെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റിലെ ഫോറം ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. പൂരിപ്പിച്ച ശേഷം ഏറ്റവും അടുത്ത എല്‍പിജി കേന്ദ്രത്തില്‍ എത്തിച്ചാല്‍ മതിയാകും.












Click it and Unblock the Notifications