എന്താണ് ഏകീകൃത സിവില്‍ കോഡ്? ദില്ലി ഹൈക്കോടതി പിന്തുണച്ച നിയമത്തെ കുറിച്ച് അറിയാം!!
ദില്ലി: ഏകീകൃത സിവില്‍ കോഡിനെ ദില്ലി ഹൈക്കോടതി ഇന്ന് പിന്തുണച്ചിരിക്കുകയാണ്. ഇത് നടപ്പാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. ആധുനിക ഇന്ത്യന്‍ സമൂഹം പതിയെ ഏകജാതീയമായ രീതിയിലേക്ക് മാറിയിരിക്കുകയാണെന്നും, മതം, ജാതി, എന്നിവയുടെ സാമ്പ്രദായിക രീതികള്‍ മാറുന്ന സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡിന് പ്രസക്തിയുണ്ടെന്നും കോടതി പറയുന്നു. എന്നാല്‍ എന്താണ് ഏകീകൃത സിവില്‍. അറിയാം നിയമത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍.

പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി
ഇന്ത്യയില്‍ മതങ്ങള്‍ക്ക് ഒരു നിയമം എന്നതാണ് ഏകീകൃത നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം മതങ്ങള്‍ക്ക് ഒരു നിയമം കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും. ഭരണഘടനയുടെ 44ാം അനുച്ഛേദത്തിലാണ് ഇത് വരുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളും ഒരു നിയമം കൊണ്ടുവരണമെന്ന് ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മതപരമായ കാര്യങ്ങളും വ്യത്യസ്തമാണ് നിയമങ്ങളാണ് ഉള്ളത്.
ഹിന്ദു മാരേജ് ആക്ട്, ഹിന്ദു സക്‌സഷന്‍ ആക്ട്, ഇന്ത്യന്‍ ക്രിസ്റ്റ്യന്‍സ് മാര്യേജ് ആക്ട്, പാര്‍സി മാരേജ് ആന്‍ഡ് ഡൈവോഴ്‌സ് ആക്ട്, എന്നിങ്ങനെ നിയമങ്ങള്‍ നീളുന്നു. ഇതില്‍ മുസ്ലീം വ്യക്തി നിയമങ്ങള്‍ ഇല്ല. ഇത് അവരുടെ മതപരമായ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. ആര്‍ട്ടിക്കിള്‍ 44ന്റെ ലക്ഷ്യങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്ന വിഭാഗത്തെ തടയാനും വ്യത്യസ്ത സംസ്‌കാരങ്ങളെ പരിപോഷിക്കാനും ഉള്ളതാണ്. ബ്രിട്ടീഷ് കാലം മുതല്‍ ഇന്ത്യന്‍ നിയമത്തില്‍ ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പറയുന്നുണ്ട്.
ബ്രിട്ടീഷുകാരുടെ നിര്‍ദേശത്തില്‍ കുറ്റകൃത്യം, തെളിവുകള്‍, സംബന്ധമായ വിഷയത്തില്‍ ഏകീകൃത നിയമം വേണമെന്നും, ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വ്യക്തി നിയമങ്ങളും ഇത്തരം നിയമങ്ങളുടെ പുറത്ത് നിര്‍ത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. നിയമ കമ്മീഷന്‍ 2017ല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബുദ്ധിമുട്ടേറിയതാണെന്ന് പറഞ്ഞിരുന്നു. ഭരണഘടനയുടെ അന്തസത്തയെ തകിടം മറിക്കുമെന്നും നിയമ കമ്മീഷന്‍ റയുന്നു. ആദിവാസികള്‍ അടക്കമുള്ള വിഭാഗങ്ങള്‍ക്ക് നിരവധി ഒഴിവുകള്‍ ഭരണഘടന നല്‍കുന്നുണ്ട്. അതിനെയെല്ലാം ഏകീകൃത സിവില്‍ കോഡ് താളം തെറ്റിക്കുമെന്നും കമ്മീഷന്‍ പറയുന്നു.
അതേസമയം ഇന്ത്യയുടെ പല ഭാഗങ്ങളിലും പല ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത് ഭരണഘടനാപരമായി സംരക്ഷണം ഉള്ളവയാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ ഒരു കുടുംബത്തിന്റെ മൊത്തം ആസ്തിയും ഇളയ മകള്‍ക്കാണ് ലഭിക്കുക. പിന്നീട് മരുമകന്‍ വന്ന് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇയാള്‍ മകള്‍ക്ക് ഭര്‍ത്താവ് മാത്രമല്ല, പെണ്‍കുട്ടിയുടെ അമ്മയുടെ ഭര്‍ത്താവ് കൂടിയാണ്. ഇതൊരു ആചാരമാണ്. നോക്കുറാം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനെ മാറ്റാന്‍ നിയമം കൊണ്ട് സാധിക്കുമോ? ഇത് ഭരണഘടനാ പ്രകാരം സംരക്ഷണം ലഭിക്കുന്നവയാണെന്നും നിയമ കമ്മീഷന്‍ പറഞ്ഞു.












Click it and Unblock the Notifications