കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് പുതിയ രാഷ്ട്രപിതാവ് രാജ്യത്തിന് വേണ്ടി ചെയ്തത്; പ്രധാനമന്ത്രിക്കെതിരെ നിതീഷ് കുമാര്‍

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചതില്‍ രൂക്ഷമായി പ്രതികരിച്ച് നിതീഷ് കുമാര്‍. ഈ പുതിയ രാഷ്ട്രപിതാവ് പുതിയ ഇന്ത്യക്കായി എന്താണ് ഇതുവരെ ചെയ്തതെന്നും നിതീഷ് ചോദിച്ചു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നിതീഷ് ഉന്നയിച്ചത്.

രാജ്യത്തിന് വേണ്ടി മോദിയില്‍ നിന്ന് കാര്യമായി ഒന്നുമുണ്ടായിട്ടില്ലെന്ന തരത്തിലുള്ള പരാമര്‍ശമാണ് നിതീഷ് നടത്തിയത്. ഡിസംബര്‍ 21നായിരുന്നു അമൃത ഫട്‌നാവിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത്.

1

പുതിയ രാഷ്്ട്രത്തിന്റെ പുതിയ രാഷ്ട്രപിതാവ്, എന്താണ് ആ വ്യക്തി നമ്മുടെ രാജ്യത്തിന് വേണ്ടി ചെയ്തത്. എന്തെങ്കിലും പ്രത്യേകതകള്‍ ഉള്ള കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടോ? ഇന്ത്യ എത്രത്തോളം പുരോഗതി നേടിയിട്ടുണ്ട്? എന്നിങ്ങനെയുള്ള ചോദ്യങ്ങളും നിതീഷ് ഉന്നയിച്ചു.

ഭാഗ്യം വരുന്ന വഴി നോക്കണേ; പിറന്നാള്‍ സമ്മാനം കിട്ടിയ ലോട്ടറി അടിച്ചു, യുഎസ്സുകാരന്‍ ലക്ഷാധിപതിഭാഗ്യം വരുന്ന വഴി നോക്കണേ; പിറന്നാള്‍ സമ്മാനം കിട്ടിയ ലോട്ടറി അടിച്ചു, യുഎസ്സുകാരന്‍ ലക്ഷാധിപതി

രാജ്യത്ത് ആകെ സംഭവിച്ചിട്ടുള്ള കാര്യം, പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കപ്പെട്ടതാണെന്നും നിതീഷ് പറഞ്ഞു. ബിജെപിക്കോ അവരുടെ ആളുകള്‍ക്കോ സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ നിര്‍ണായകമായ പോരാട്ടത്തില്‍ അവര്‍ യാതൊന്നും ചെയ്തിട്ടില്ലെന്നും ബീഹാര്‍ മുഖ്യമന്ത്രി പറഞ്ഞു.

ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!

ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തിന് യാതൊരു സംഭാവനയും നല്‍കിയവരല്ല. നമ്മള്‍ അടുത്തിടെ പുതിയ രാഷ്ട്രപിതാവിനെ കുറിച്ച് കേട്ടു. അദ്ദേഹം സ്വാതന്ത്ര്യ സമരം പോലെയുള്ള കാര്യങ്ങള്‍ രാഷ്ട്രത്തിന് വേണ്ടി ചെയ്തിട്ടുണ്ടോ എന്നും നിതീഷ് ചോദിച്ചു. ഇന്ത്യക്ക് രണ്ട് രാഷ്ട്രപിതാക്കളുണ്ട്. ഒന്ന് പഴയ ഇന്ത്യയുടെ രാഷ്ട്രപിതാവാണ്.

ലോട്ടറിയെടുത്തത് വര്‍ഷങ്ങളോളം; ബംപറടിച്ചതിന് പിന്നാലെ കനേഡിയക്കാരിയുടെ ഓട്ടം; വാങ്ങിയത് ഇക്കാര്യംലോട്ടറിയെടുത്തത് വര്‍ഷങ്ങളോളം; ബംപറടിച്ചതിന് പിന്നാലെ കനേഡിയക്കാരിയുടെ ഓട്ടം; വാങ്ങിയത് ഇക്കാര്യം

മറ്റേ വ്യക്തി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നും അമൃത ഫട്‌നാവിസ് പറഞ്ഞിരുന്നു. മഹാത്മാ ഗാന്ധി രാഷ്ട്രപിതാവാണെന്ന് വിശ്വസിക്കുന്നു. അതുപോലെ പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവ് നരേന്ദ്ര മോദിയാണെന്നും അമൃത ഫട്‌നാവിസ് പറഞ്ഞു. ഈ പരാമര്‍ശമാണ് വലിയ വിവാദമായി മാറിയത്.

മഹാത്മാ ഗാന്ധിയുടെ സംഭാവനങ്ങള്‍ വിസ്മരിക്കാനാവാത്തതാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. എന്റെ പിതാവ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് ശേഷമാണ് ഞാന്‍ ജനിച്ചതെങ്കിലും, ഞങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും അറിയമായിരുന്നുവെന്നും നിതീഷ് പറഞ്ഞു. നേരത്തെ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടി തുഷാര്‍ ഗാന്ധിയും പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഇപ്പോഴത്തെ ഇന്ത്യയെ ഗാന്ധി മുമ്പേ തള്ളിപ്പറയുമായിരുന്നു. മഹാരാഷ്ട്ര നിയമസഭ മനുവാദി ഹിന്ദുരാഷ്ട്ര ഭാരതത്തിന്റെ പിതാവായി മോദിയെ പ്രഖ്യാപിക്കണമെന്നും പരിഹാസ രൂപേണ പറഞ്ഞിരുന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലയും പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നു. മഹാത്മാ ഗാന്ധിയെ ആരുമായും താരതമ്യം ചെയ്യാന്‍ പാടില്ലെന്നും പടോലെ പറഞ്ഞു.

English summary
what is you new father of the nation's contribution, nitish kumar hits out at pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X