Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ ഇനിയെന്ത്? എല്ലാ കണ്ണുകളും ഗവര്‍ണറില്‍, ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കും

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണതോടെ ഉയരുന്ന ചോദ്യം ഇനിയെന്താണ് നടക്കാന്‍ പോകുന്നതെന്നാണ്. കുമാരസ്വാമി രാജി സമര്‍പ്പിച്ചിക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ട് എല്ലാ കണ്ണുകളും ഗവര്‍ണര്‍ വാജുഭായ് വാലയിലേക്കാണ് പോകുന്നത്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് ഉറപ്പാണ്. സ്പീക്കര്‍ അവിശ്വാസ പ്രമേയത്തിന്റെ ഫലം ഔദ്യോഗികമായി പുറത്തുവിട്ടാല്‍ ഉടന്‍ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ മുന്നിട്ടിറങ്ങും. ഇത് പാര്‍ട്ടി ഉറപ്പിച്ചിട്ടുണ്ട്.

1

അതേസമയം ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ എത്തിയാല്‍ ഗവര്‍ണര്‍ അവരെ ക്ഷണിക്കും. അടുത്ത നടപടി സഭയില്‍ ഭൂരിപക്ഷം തെളിയിക്കലാണ്. വിമത എംഎല്‍എമാര്‍ വിട്ടുനിന്നാല്‍ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ കുറയുകയും, ബിജെപിക്ക് എളുപ്പത്തില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്യാം. വിശ്വാസ വോട്ടില്‍ സഭയില്‍ കൂടുതലുണ്ടായിരുന്ന അംഗങ്ങളും ബിജെപിക്കായിരുന്നു. എന്നാല്‍ വിമത എംഎല്‍എമാര്‍ നിയമസഭയില്‍ തിരിച്ചെത്തിയാല്‍ അത് ബിജെപിക്ക് ഭീഷണിയാവും.

മുംബൈയില്‍ നിന്ന് വിമത എംഎല്‍എമാര്‍ നാളെ കര്‍ണാടകത്തിലെത്തുമെന്ന് ഉറപ്പാണ്. അപ്പോള്‍ 105 പേരുടെ പിന്തുണ പോരാതെ വരും. എന്നാല്‍ ഇവരെ ചാക്കിട്ട് പിടിക്കാനുള്ള എല്ലാ നീക്കങ്ങളും ബിജെപി നടത്തും. രണ്ട ്‌സ്വതന്ത്രരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. ഇവരെ കുമാരസ്വാമി സര്‍ക്കാരില്‍ മന്ത്രിമാരാക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് മന്ത്രിസ്ഥാനം കിട്ടിയതെന്ന് പറഞ്ഞ് ഇവര്‍ രാജിവെച്ചിരുന്നു. ഇവര്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗമാവും. മന്ത്രിസ്ഥാനവും ലഭിക്കും.

കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും 16 വിമത എംഎല്‍എമാരും ബിജെപി പിന്തുണയ്ക്കാനാണ് സാധ്യത. ഇവര്‍ പിന്തുണച്ചാല്‍ ഭൂരിപക്ഷത്തിന് വേണ്ട 112 സീറ്റ് എളുപ്പത്തില്‍ നേടാനും ബിജെപിക്ക് സാധിക്കും. വ്യാഴാഴ്ച്ച തന്നെ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിക്കുമെന്നാണ് സൂചന. 75 വയസ്സ് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനമൊന്നും ലഭിക്കില്ലെന്നാണ് നിയമം. എന്നാല്‍ യെദ്യൂരപ്പയ്ക്ക് തന്നെയാണ് ബിജെപി നേതൃത്വം സാധ്യത കല്‍പ്പിക്കുന്നത്. അദ്ദേഹത്തിന് 76 വയസ്സുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+