370 സീറ്റ് ബിജെപി നേടിയാല്‍ എന്ത് സംഭവിക്കും; പ്രശാന്ത് കിഷോറിന്റെ പ്രവചനം ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. വിപണിയില്‍ അത് പ്രതിഫലിക്കാന്‍ സാധ്യത വളരെ കൂടുതലാണെന്ന് കിഷോര്‍ പ്രവചിച്ചു. ബിജെപി തന്ത്രപരമായിട്ടാണ് ഇവിടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
തിരഞ്ഞെടുപ്പിന്റെ മൊത്തം അന്തരീക്ഷം തന്നെ അവര്‍ മാറ്റി കളഞ്ഞു. 370 സീറ്റ് വിജയിക്കുമെന്നായി അവരുടെ പ്രചാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പകുതി കഴിഞ്ഞപ്പോള്‍ തന്നെ അത്രയും സീറ്റുകള്‍ നേടാന്‍ അവര്‍ കഴിഞ്ഞിട്ടുണ്ട്. ഇല്ലെങ്കില്‍ ആ രീതിയില്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ അതിന് വിപരീതമായ കാര്യങ്ങള്‍ സംഭവിച്ചാല്‍ അത് വിപണിയെ നിരാശപ്പെടുത്തുമെന്നും കിഷോര്‍ പറഞ്ഞു.

ബിജെപി 370 സീറ്റോ അതിലധികമോ നേടുമെന്നാണ് ഓഹരി വിപണി കരുതുന്നത്. എന്നാല്‍ ബിജെപിക്ക് അത് നേടായില്ലെങ്കില്‍ ഓഹരി വിപണിയെ അത് വല്ലാതെ നിരാശപ്പെടുത്തും. ഒരു കമ്പനിയില്‍ നിന്നുള്ള നമ്മുടെ പ്രതീക്ഷ വളരെ ഉയര്‍ന്നതാണെങ്കില്‍ ഇതൊക്കെ സംഭവിക്കും. അവര്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഓഹരി വിപണിയില്‍ നിന്ന് കമ്പനിക്ക് വലിയ തിരിച്ചടി നേരിടും.
ഇത് തന്നെയാണ് ബിജെപിയുടെ കാര്യത്തിലും സംഭവിക്കുക. ബിജെപി 370 സീറ്റില്‍ താഴെ നേടിയാല്‍ അതൊരു ചര്‍ച്ചാ വിഷയമായേക്കും. വിപണിയില്‍ അത് പ്രതിഫലിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെ വിജയിക്കുമെന്നും, സര്‍ക്കാരുണ്ടാക്കുമെന്നും പ്രശാന്ത് കിഷോര്‍ പ്രവചിച്ചു.
370 സീറ്റാണ് ടാര്‍ഗറ്റ് എന്ന ബിജെപിയുടെ പ്രചാരണം വളരെ ബുദ്ധിപൂര്‍വമായ നീക്കമാണ്. ഇതിലൂടെ തിരഞ്ഞെടുപ്പിന്റെ മൊത്തം പ്രചാരണമാണ് മാറിയിരിക്കുന്നത്. കഴിഞ്ഞ മൂന്നോ നാലോ മാസം എല്ലാവരും സംസാരിച്ചിരുന്നത് ബിജെപിക്ക് 370 സീറ്റി കിട്ടുമോ അതോ 400ല്‍ എത്തുമോ എന്നെല്ലാം ആയിരുന്നു.
ഇത് ബിജെപിയുടെ തന്ത്രമോ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യമോ ആവാം. എന്നാല്‍ ബിജെപി അവരുടെ ലക്ഷ്യം ഒന്നാം മാറ്റി മറിച്ചിരിക്കുകയാണ്. 272 സീറ്റില്‍ നിന്ന് 370ലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുകയാണ്. എല്ലാ പ്രചാരണവും ആ രീതിയിലാണ് നടക്കുന്നത്. ഇത് ബിജെപിക്ക് ഗുണം ചെയ്യും.
ഇപ്പോള്‍ മോദി തോല്‍ക്കുമെന്ന് ആരും പറയുന്നില്ല. അവര്‍ ആകെ പറയുന്നത് ബിജെപിക്ക് 370 സീറ്റ് കിട്ടിയേക്കില്ലെന്ന് മാത്രമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിജെപിക്ക് 320 സീറ്റ് കിട്ടിയാലും 370ല്‍ കൂടിയാലും അവര്‍ തന്നെ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും, അതുകൊണ്ട് സീറ്റിന്റെ കാര്യം വിഷയമല്ലെന്നും കിഷോര്‍ വ്യക്തമാക്കി.












Click it and Unblock the Notifications