വനിതാ ഉദ്യോഗസ്ഥയെക്കുറിച്ച് വാട്‌സ് ആപ്പില്‍ അശ്ലീല ചാറ്റ്; രണ്ടു സഹപ്രവര്‍ത്തകര്‍ കുടുങ്ങും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആരെക്കുറിച്ചും എന്തും ചര്‍ച്ചചെയ്യാനുള്ള വേദിയാക്കി മാറ്റിയിട്ടുണ്ട് ചിലര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍. എന്നാല്‍, ഇത്തരത്തില്‍ സഹപ്രവര്‍ത്തകയെക്കുറിച്ച് അശ്ലീലം പറഞ്ഞ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്നാണ് ദില്ലി പോലീസിന്റെ നടപടി.

പതിനഞ്ചോളം സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചെന്നാണ് പരാതി. സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ നിന്നും രക്ഷപ്പെടുക എളുപ്പമല്ല. സെന്‍ട്രല്‍ ദില്ലി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ യുവതി ഒരു യോഗത്തിനായി പോയകാര്യം പറഞ്ഞായിരുന്നു ചാറ്റിങ്.

whatsapp

ഇവര്‍ രാത്രിയില്‍ താമസിച്ച മുറിയില്‍ നിന്നും പുറത്തുവരുന്നത് സംശയാസ്പദമാണെന്നും മറ്റും രണ്ടുപേര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ചര്‍ച്ച ചെയ്തു. അശ്ലീല പദപ്രയോഗത്തിലൂടെയായിരുന്നു സ്ത്രീയെ അപമാനിച്ചത്. എന്നാല്‍, താന്‍ ആരെ കാണുന്നു സംസാരിക്കുന്നു ആര്‍ക്കൊപ്പം താമസിക്കുന്നു എന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും വാട്‌സ്ആപ്പിലൂടെ തന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും യുവതിയുടെ പരാതിയിലുണ്ട്. ഓഫീസിലെ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവരുമായും തര്‍ക്കമുണ്ടായിരുന്നു. മുന്‍വൈരാഗ്യം വെച്ച് ഇവര്‍ തന്നെ വേട്ടയാടുകയാണെന്നും സ്ത്രീ പറഞ്ഞു.


English summary
WhatsApp chat on woman’s ‘character’ lands two in trouble, Delhi police file FIR
Please Wait while comments are loading...