കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10ാം ക്ലാസിൽ പഠിപ്പിച്ച ട്യൂഷൻ ടീച്ചർക്ക് വിദ്യാർത്ഥിയുടെ വാട്സാപ്പ് മെസേജ്; വൈറലാവാൻ കാരണം ഇത്

Google Oneindia Malayalam News

പന്ത്രണ്ടാം ക്ലാസ് വിജയിച്ച ഒരു വിദ്യാർത്ഥി തന്റെ പഴയ ട്യൂഷൻ ടീച്ചർക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. എന്തുകൊണ്ടാണ് എന്നല്ലേ..വിദ്യാർത്ഥിയുടെ മെസോജിലൂടെ കടന്നുപോകുമ്പോൾ നമുക്കത് മനസ്സിലാകും.

@famouspringroll എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഈ വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്തത്. ഈ ട്വിറ്റർ ഉപയോക്താവിന്റെ പത്താം ക്ലാസിലെ ട്യൂഷൻ ടീച്ചറായ ആശയ്ക്കാണ് കുട്ടി സന്ദേശം അയച്ചത്.

whatsapp

'ദിലീപിന്റെ ക്രിമിനല്‍ ബുദ്ധിയാണ് ഈ നീക്കത്തിലൂടെ പുറത്തുവന്നത്' ദിലീപിന്റെ വാദങ്ങള്‍ പൊളിച്ച് ടിബി മിനി'ദിലീപിന്റെ ക്രിമിനല്‍ ബുദ്ധിയാണ് ഈ നീക്കത്തിലൂടെ പുറത്തുവന്നത്' ദിലീപിന്റെ വാദങ്ങള്‍ പൊളിച്ച് ടിബി മിനി

ഇത് അശ മാമിന്റെ നമ്പർ ആണോ എന്ന് ചോദിച്ചണ് സംഭാഷണം ആരംഭിക്കുന്നത്. അതേ എന്ന് പറഞ്ഞതോടെ. പഴയ സംഭവം കുട്ടി ഓർമ്മിപ്പിക്കുന്നു. 'രണ്ട് വർഷം മുമ്പ്, ഞാനും എന്റെ സുഹൃത്തും ഞങ്ങളുടെ ഫലം വന്ന ദിവസം ഞങ്ങളുടെ അധ്യാപകർക്ക് സന്ദേശം അയക്കാൻ തീരുമാനിച്ചു,' എന്ന വാക്കുകളോടെയാണ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ

ഹലോ മാഡം, ഞാൻ നിങ്ങളുടെ പത്താം ക്ലാസ് 2019-2020 ബാച്ചിലെ നിങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഈ സന്ദേശം അയയ്ക്കുന്നത് ഞാൻ വിജയിക്കില്ലെന്ന് നിങ്ങൾ എന്നോട് പറഞ്ഞതിനാലാണ്, ഞാൻ സ്‌കൂൾ പാസാകില്ലെന്നും ഇഷ്ടം പോലെ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ എന്നോട് പറഞ്ഞു.സാധ്യമായ എല്ലാ തലങ്ങളും നിങ്ങൾ എന്നെ തരംതാഴ്ത്തി. ഇന്ന് ഞാൻ എന്റെ 12-ാം ക്ലാസ്സ് നല്ല മാർക്കോടെ പാസായി, ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന യൂണിവേഴ്‌സിറ്റിയിൽ എനിക്ക് അഡ്മിഷൻ ലഭിച്ചു. ഞാൻ ചെയ്യാൻ ഉദ്ദേശിച്ച കോഴ്‌സും ചെയ്യുന്നു. ഇതൊരു നന്ദി സന്ദേശമല്ല, ഞാൻ നേടിയത് എന്താണെന്ന് നിങ്ങളെ അറിയിക്കാനാണ് ഈ സന്ദേശം. പ്രത്യേകിച്ച് നിങ്ങളുടെ സഹായം തേടുന്ന വിദ്യാർത്ഥികളോട് ദയ കാണിക്കാനെങ്കിലും ഇത് ഓർക്കുമല്ലോ.

ഇപി ജയരാജനെ കളിയാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍; കമന്റില്‍ 'പോളണ്ടും സുകുമാരക്കുറുപ്പും'ഇപി ജയരാജനെ കളിയാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍; കമന്റില്‍ 'പോളണ്ടും സുകുമാരക്കുറുപ്പും'

ഇതോടെ പോസ്റ്റ് വൈറലായി നിപവധിപേർ വി​ദ്യാർത്ഥിയെ അഭിനന്ദിച്ചും പിന്തുണച്ചും രം​ഗത്തെത്തി. എന്നാൽ മറ്റുചിലർ വിദ്യാർത്ഥി ചെയ്തത് ശരിയല്ലെന്ന് പറഞ്ഞു. "മുകളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ടീച്ചറെ ഒരിടത്തും അപമാനിച്ചിട്ടില്ല. അവസാനം വരെ ഞാൻ അവരോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയത്, എന്തുതന്നെയായാലും ടീച്ചർ എന്നെ പഠിപ്പിച്ച കാര്യങ്ങൾക്ക് ഞാൻ എപ്പോഴും കടപ്പാടുള്ളയാളായിരിക്കും" എന്നായിരുന്നു വിമർശനങ്ങൾക്കുള്ള വിദ്യാർത്ഥിയുടെ മറുപടി.

English summary
WhatsApp message of the student to the tuition teacher goes vira; here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X