എക്‌സ്ബിബി വേരിയന്റ് ഡെല്‍റ്റയേക്കാള്‍ അപകടകാരി; വാട്‌സ്ആപ്പ് സന്ദേശം വ്യാജമെന്ന് കേന്ദ്രം
ദില്ലി: കൊവിഡിന്റെ പുതിയ വകഭേദം എക്‌സ്ബിബി ഒമിക്രോണിനേക്കാള്‍ അഞ്ച് മടങ്ങ് വ്യാപന ശേഷിയുള്ളതാണെന്നും, ഡെല്‍റ്റ വേരിയന്റിനേക്കാള്‍ മരണനിരക്ക് കൂടുതലുണ്ടാക്കുമെന്നുമുള്ള വാട്‌സ്ആപ്പ് സന്ദേശത്തെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ സന്ദേശം വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യാപനം ചൈനയില്‍ അടക്കം പല രാജ്യങ്ങളിലും പടര്‍ന്ന് പിടിക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രചാരണം സോഷ്യല്‍ മീഡിയയിലൂടെ നടന്നത്. എക്ബിബി വേരിയന്റിനെ കുറിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊവിഡിന്റെ പുതിയ വകഭേദം വ്യത്യസ്തമാണ്, അതുപോലെ അപകടകാരിയുമാണ്. പെട്ടെന്ന് ഇതിനെ കണ്ടെത്താനാവില്ലെന്ന് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. എക്ബിബിയുടെ രോഗലക്ഷണങ്ങളായി യാതൊന്നും ഉണ്ടാവില്ല. ചുമയോ, പനിയോ യാതൊന്നും ഉണ്ടാവില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
ഡെല്‍റ്റ വേരിയന്റിനേക്കാള്‍ അഞ്ച് മടങ്ങ് അപകടകാരിയാണ് എക്‌സ്ബിബി. മരണനിരക്ക് ഡെല്‍റ്റയേക്കാള്‍ വളരെ കൂടുതലുമാണ് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. ഇതാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയം തള്ളിയത്. ചൈനയിലും, മറ്റ് രാജ്യങ്ങളിലും കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ഓരോ സംസ്ഥാനത്തും പോസ്റ്റീവാകുന്ന കേസുകളെല്ലാം ജെനോം സ്വീക്വന്‍സിംഗിനായി അയക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കൃത്യമായി ട്രാക്ക് ചെയ്യാനും, പുതിയ വേരിയന്റുകളെ പ്രതിരോധിക്കാനുമായിരുന്നു ഇത്തരമൊരു നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ ഉന്നത തല യോഗം ചേര്‍ന്നിരുന്നു.
ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും, മുന്നൊരുക്കങ്ങള്‍ എത്രത്തോളം ഉണ്ടെന്നും അറിയാനുള്ള ശ്രമമായിരുന്നു ഇത്. അതേസമയം സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിരുന്നു. ചൈനയിലെ സാഹചര്യം ഗുരുതരമാണെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications