ദേശീയ സെന്‍സസ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് എപ്പോള്‍ നടത്തും? അമിത് ഷായുടെ മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: ദേശീയ സെന്‍സസിന്റെ കാര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് അമിത് ഷാ പറഞ്ഞു. സെന്‍സസിന്റെ കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞു.
ദീര്‍ഘകാലമായി കേന്ദ്ര സര്‍ക്കാര്‍ സെന്‍സസിന്റെ കാര്യം പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കൊവിഡിനെ തുടര്‍ന്നാണ് സെന്‍സസ് പ്രഖ്യാപനം വൈകിയത്. മൂന്നാം മോദി സര്‍ക്കാരിന്റെ നൂറ് ദിവസത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാനായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് സെന്‍സസിനെ കുറിച്ച് അമിത് ഷാ പരാമര്‍ശിച്ചത്.

1881 മുതല്‍ എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും ഇന്ത്യ സെന്‍സസ് അവതരിപ്പിക്കാറുണ്ട്. എന്നാല്‍ അവസാന സര്‍വേ വന്നത് 2011ലാണ്. നേരത്തെ തീരുമാനിച്ചത് പ്രകാരം 2020 ഏപ്രിലില്‍ സെന്‍സസിന്റെ ആദ്യ ഘട്ടം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഈ പ്ലാന്‍ മാറ്റുകയായിരുന്നു.
അതേസമയം സര്‍ക്കാരിന്റെ പല നയരൂപീകരണത്തിലും സെന്‍സസ് വൈകിയത് വലിയ പ്രതിസന്ധികളുണ്ടാക്കിയിരുന്നു. പഴയ സെന്‍സസ് ഡാറ്റ കാരണം പല പദ്ധതികളും വൈകുന്നുവെന്ന് പരാതികളുണ്ടായിരുന്നു. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാന്‍ പോകുന്നത്. ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ അപ്‌ഡേഷനും സെന്‍സസില്‍ ഉള്‍പ്പെടുത്തും.
അതേസമയം സെന്‍സസ് നടപടിക്രമങ്ങള്‍ക്കെല്ലാം ചേര്‍ത്ത് 12000 കോടിയില്‍ അധികം രൂപ ചെലവാകും. സെല്‍ഫ് എനുമറേഷന്‍ പ്രക്രിയയുടെ ഭാഗമായി മൊബൈല്‍ നമ്പറുകളും, ആധാര്‍ നമ്പറുകളും പൗരന്‍മാര്‍ക്ക് നിര്‍ബന്ധമാണ്. അതുപോലെ അടിസ്ഥാന സൗകര്യം, മൊബൈല്‍ ഫോണ്‍ സൗകര്യം, ഗതാഗതം, ഇന്‍ര്‍നെറ്റ് പോലുള്ള കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉണ്ടാവും. അതെല്ലാം ചേര്‍ത്താണ് സെന്‍സസ് തയ്യാറാക്കുക.
പ്രഭാത ഭക്ഷണം മുതല്‍ കുടിവെള്ളം, വൈദ്യുതി, ശൗചാലയം, അടുക്കള സൗകര്യം, എല്‍പിജി കണക്ഷന്‍, ടിവിയുണ്ടോ തുടങ്ങിയ ചോദ്യങ്ങളും സെന്‍സസിന്റെ ഭാഗമായി ഉണ്ടാവും. വീട്ടിലെ സൗകര്യങ്ങള്‍, വീട്ടിലുള്ളവര്‍ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവരാണോ തുടങ്ങിയ ചോദ്യങ്ങളുമുണ്ടാവും.












Click it and Unblock the Notifications