മോദിയുടെ ജപ്പാന്‍ സന്ദര്‍ശനവും, 2000 നോട്ട് പിന്‍വലിച്ചതു തമ്മില്‍ ബന്ധം: വെളിപ്പെടുത്തി കോണ്‍ഗ്രസ്
ദില്ലി: പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനവും, ആര്‍ബിഐ രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചതും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്. മോദി എപ്പോഴൊക്കെ ജപ്പാനില്‍ പോകുമ്പോഴും, നോട്ടുനിരോധനം ഇന്ത്യയിലുണ്ടാവും. 2016ലെ നോട്ടുനിരോധനത്തെ ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.
കഴിഞ്ഞ തവണ ജപ്പാനില്‍ മോദി പോയപ്പോള്‍ ആയിരത്തിന്റെ നോട്ടുകളാണ് നിരോധിച്ചത്. ഇത്തവണ പോയതിന് പിന്നാലെ രണ്ടായിരം രൂപയുടെ നോട്ടുകളാണ് നിരോധിക്കപ്പെട്ടതെന്നും ഖാര്‍ഗെ പരിഹസിച്ചു. രണ്ടാം നോട്ടുനിരോധനം എന്നാണ് ഈ നീക്കത്തെ ഖാര്‍ഗെ വിശേഷിപ്പിച്ചത്.സുതാര്യമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ നോട്ടുനിരോധനത്തിന്റെ പിന്നിലെ സത്യങ്ങള്‍ പുറത്തുകൊണ്ടുവരൂ എന്ന് ഖാര്‍ഗെ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

നോട്ടുനിരോധനത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇത് രാജ്യത്തിന് ഗുണം ചെയ്യുമോ നഷ്ടമാകുമോ എന്ന് അദ്ദേഹത്തിന് അറിയില്ല. പ്രധാനമന്ത്രിയുടെ നോട്ടുനിരോധനം അന്നും ഇന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും ഖാര്‍ഗെ പറയുന്നു. കര്‍ണാടകയില്‍ രൂപീകരിച്ചിരിക്കുന്ന സര്‍ക്കാര്‍ സ്‌നേഹത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും പാലിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
അതേസമയം മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനും നോട്ടുനിരോധനത്തിന് ശേഷം നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തിന്റെ നോട്ടുകള്‍ കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രിക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ടീമിന്റെ ഉപദേശം കാരണമാണ് അത് പുറത്തിറക്കിയത്. ഇപ്പോള്‍ നടന്നത് നോട്ടുനിരോധനമല്ല. ഇത് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കല്‍ മാത്രമാണ്.
നേരത്തെ നോട്ടുനിരോധനമായിരുന്നു നടന്നത്. ആ സമയത്ത് രണ്ടായിരം നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ അടക്കം തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ ടീം പക്ഷേ രണ്ടായിരത്തിന്റെ നോട്ടുകള്‍ പുറത്തിറക്കാമെന്ന നിലപാടിലായിരുന്നു. അതുകൊണ്ടാണ് മോദി അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആ നോട്ടുകള്‍ പുറത്തിറക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു ഹ്രസ്വ കാലത്തേക്കുള്ള ഒരു നടപടി മാത്രമാണിതെന്ന്. കാരണം പാവപ്പെട്ടവരും മധ്യവര്‍ഗവും രണ്ടായിരത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കാറില്ല. അഞ്ഞൂറിന്റെയും, നൂറിന്റെയും നോട്ടുകളാണ് അവര്‍ ഉപയോഗിക്കാറുള്ളത്. പ്രധാനമന്ത്രിയുടെ അക്കാര്യത്തില്‍ കൃത്യമായിരുന്നു. പാവപ്പെട്ടവര്‍ക്ക് ഈ നടപടി കൊണ്ട് കഷ്ടപ്പാട് ഉണ്ടാവരുതെന്നായിരുന്നു മോദിയുടെ ആഗ്രഹമെന്നും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര പറഞ്ഞു.
അതേസമയം ഇപ്പോഴത്തെ നടപടിയില്‍ ആശങ്കയൊന്നും വേണ്ടത്. രണ്ടായിരം നോട്ട് കൈവശമുള്ളവര്‍ അത് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുകയോ, കൈമാറുകയോ ചെയ്യുക. അതില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു.












Click it and Unblock the Notifications