Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.... പക്ഷേ രാഹുല്‍ എവിടെ? പ്രചാരണത്തിന് ശേഷം കാണാനില്ല!! മറുപടിയില്ല!!

രാഹുലിനെ കുറിച്ച് അറിയില്ലെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അങ്കത്തോടെ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞ അവസ്ഥയാണ്. അവസാന നിമിഷം എങ്ങനെയെങ്കിലും അധികാരം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. അതിനായി ജനതാദളിന് മുഖ്യമന്ത്രി പദം വരെ വാഗ്ദാനം ചെയ്ത് കഴിഞ്ഞു. അതും സോണിയാ ഗാന്ധി തന്നെ നേരിട്ടാണ് കളികളെല്ലാം നടത്തുന്നത്. പക്ഷേ അതൊന്നുമല്ല ഇവിടത്തെ പ്രശ്‌നം. ചോദ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ചാണ്. അദ്ദേഹം എവിടെയെന്ന് പ്രതിപക്ഷ കക്ഷികള്‍ പോലും ചോദിച്ച് തുടങ്ങിയിരിക്കുന്നു. ദേവഗൗഡയും കുമാരസ്വാമിയും വരെ ഇത് ചോദിച്ചു. എ്ന്നാല്‍ കോണ്‍ഗ്രസിന് രാഹുലിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് റിപ്പോര്‍ട്ട്.

1

അദ്ദേഹം എവിടെയാണെന്നോ ഇനി വിദേശത്തേക്ക് പോയോ എന്നും പോലും അറിയില്ല. സാധാരണ തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമ്പോള്‍ രാഹുല്‍ വിദേശത്തേക്ക് പോകുന്നത് സാധാരണമാണ്. ഇത് നെഗറ്റീവ് ഇമേജ് രാഹുലിന് ഉണ്ടാക്കി കൊടുത്തിട്ടുമുണ്ട്. സഖ്യസാധ്യത തേടുമ്പോള്‍ ഓടിയൊളിക്കുന്ന പതിവ് രാഹുല്‍ ഇവിടെയും തുടരുന്നുവെന്നാണ് സൂചന. 20 മണിക്കൂര്‍ മുമ്പാണ് അദ്ദേഹത്തിന്റെ അവസാനത്തെ ട്വീറ്റ് പോലും വന്നത്. കര്‍ണാടകയില്‍ തീപ്പാറുന്ന പ്രചാരണം നടത്തിയ രാഹുലിന് പ്രതിസന്ധി ഘട്ടത്തെ നേരിടാനറിയില്ലെന്നതിന്റെ പുതിയ ഉദാഹരണം കൂടിയാണിത്. പാര്‍ട്ടിക്കുള്ളില്‍ നിരന്തരം ചോദ്യമുയര്‍ന്നിട്ടും രാഹുല്‍ എവിടെയാണെന്ന് വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്ക് സാധിച്ചിട്ടില്ല.

2

Recommended Video

cmsvideo
    കോണ്‍ഗ്രസ് ഭരണം അന്യംനിന്ന് പോകുമോ? | Oneindia Malayalam

    നേരത്തെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദി പരാജയപ്പെടുമെന്നും രാഹുല്‍ സൂചിപ്പിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ രാഹുല്‍ പ്രതിസന്ധിയിലാണെന്നാണ് സൂചന. എല്ലാം ശരിയായ ശേഷം മാധ്യമങ്ങളെ കാണാനാണ് രാഹുല്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+