ആരോടും പറയാതെ തലൈവാ നിങ്ങള്‍ എവിടേക്കാണ് മറഞ്ഞത്.... വൈകാരിക കവിതയെഴുതി സ്റ്റാലിന്
ചെന്നൈ: തമിഴകത്തിന്റെ ഇടനെഞ്ച് പൊട്ടുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം ആശുപത്രി അധികൃതകര്‍ പുറത്തുവിട്ടത്. കൈജ്ഞര് കരുണാനിധി ഇനിയില്ല. ആ സ്പന്ദനം നിലച്ചിരിക്കുന്നു. വിലാപങ്ങള്‍ക്കിടയില്‍ കരുണാനിധിയുടെ മകന് എംകെ സ്റ്റാലിന് അദ്ദേഹത്തിനായി ഒരു കവിത എഴുതിയിരിക്കുകയാണ്. തന്റെ മനസിലെ വേദന എത്രത്തോളമുണ്ടെന്ന് അറിയാക്കാനുമായിരുന്നു കവിത. തന്റെ പിതാവിനെ തമിഴകം അപ്പാ എന്ന് വിളിക്കണം എന്ന ആഗ്രഹവും സ്റ്റാലിന് പങ്കുവച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ തമിഴിലാണ് കുടുംബത്തിന്റെ നഷ്ടം എത്ര വലുതാണെന്ന് അദ്ദേഹം വിവരിച്ചത്.

വീട്ടില്‍ നിന്ന് എപ്പോള്‍ പോയാലും അപ്പാ നിങ്ങള്‍ എന്നോട് എവിടേക്കാണ് പോവാറുള്ളതെന്ന് പറയാറുണ്ടായിരുന്നു. ഇപ്പോള്‍ ഒരു വാക്കും പോലും പറയാതെ നിങ്ങള്‍ ഞങ്ങളെ വിട്ടുപോയിരിക്കുകയാണ്. തലൈവാ നിങ്ങള്‍ എന്റെ മനസിന്റെ, ശരീരത്തിന്റെ, രക്തത്തിന്റെ, ചിന്തകളുടെ സ്പന്ദനമായിരുന്നു. അതിന്റെ നിര്‍ണായക ഘടകമായിരുന്നു നിങ്ങള്‍. ഇപ്പോള്‍ എങ്ങോട്ടെന്നില്ലാതെ നിങ്ങള്‍ മറഞ്ഞിരിക്കുകയാണ്. എവിടേക്കാണ് താങ്കള്‍ പോയിരിക്കുന്നത്? 30 വര്‍ഷം മുമ്പ് സ്വന്തം സ്മരണക്കുറിപ്പ് നിങ്ങള്‍ എഴുതിയിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഇടവേള എടുക്കാത്ത നിങ്ങളുടെ നിത്യസമാധിയാണിത്.
തമിഴ് ജനതയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു എന്ന സംതൃപ്തിയോടെയാണോ നിങ്ങള്‍ മരണത്തിലേക്ക് പോയിരിക്കുന്നത്. 95ാം വയസ്സിലും ജനങ്ങള്‍ക്കൊപ്പം നില്ക്കാന് നിങ്ങള്‍ സാധിച്ചു. പലര്‍ക്കും തന്നേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് വിശ്വസിച്ചു. നിങ്ങള്‍ തന്നേക്കാള്‍ മികച്ച നേട്ടം കൊയ്യുന്നത് കാണാന്‍ വേണ്ടി ഒളിച്ചിരിക്കുകയാണോ? നിങ്ങളുടെ പാതി കരുത്ത് എനിക്ക് തരാന്‍ ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. അതിനൊപ്പം മറ്റൊന്ന് കൂടി ഞാന്‍ ആവശ്യപ്പെടുകയാണ്. അണ്ണാദുരൈ അപ്പാക്ക് തന്ന സ്നേഹം, ഹൃദയം എനിക്ക് കൂടി നല്‍കണം. അതെനിക്ക് തരില്ല എന്റെ പ്രിയനേതാവേ. ആ സമ്മാനം കൊണ്ട് നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ആദര്‍ശങ്ങള്‍ നിലനിര്‍ത്താനും ഞങ്ങള്‍ സാധിക്കും. എന്‍ ഉയിരിനും മേലാന ഉഡന്പിറപ്പുകളേ ഈ വാക്കുകള്‍ ഇനിയും തമിഴകത്ത് അലയടിച്ച് കൊണ്ടേയിരിക്കും.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications