1947ല്‍ ഏത് യുദ്ധമാണ് നടന്നത്? പറഞ്ഞ് തന്നാൽ മാപ്പ് പറയാം, വിചിത്ര ചോദ്യവുമായി കങ്കണ റണാവത്ത്
മുംബൈ: ഇന്ത്യയ്ക്ക് 1947ല്‍ ലഭിച്ചത് ഭിക്ഷ ആണെന്നും സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ ആണെന്നുമുളള പ്രസ്താവനയില്‍ വെട്ടിലായിരിക്കുകയാണ് ബോളിവുഡ് നടിയും ബിജെപി അനുകൂലിയുമായ കങ്കണ റണാവത്ത്. കങ്കണ ദേശദ്രോഹിയാണ് എന്നുളള ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ കങ്കണയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. വിവാദത്തിലായതിന് പിന്നാലെ വിചിത്ര ചോദ്യവുമായി കങ്കണ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
ശ്രീശാന്തിന്റെ പിറന്നാളാഘോഷത്തിന് അമൃതയെത്തി, ശ്രീയുടെ സുഹൃത്ത് ബാല വന്നില്ലേയെന്ന് ഫാൻസ്

കടുത്ത സംഘപരിവാര്‍ അനുകൂലിയും നരേന്ദ്ര മോദി ആരാധികയുമായ കങ്കണ റണാവത്തിന് അടുത്തിടെ പദ്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. പുരസ്‌ക്കാരം സ്വീകരിച്ചതിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ സ്വാതന്ത്ര സമരത്തെ കുറിച്ചുളള വിവാദ പ്രസ്താവന കങ്കണ നടത്തിയത്. സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയില്‍ നിന്നും പത്മ പുരസ്‌ക്കാരം തിരിച്ച് എടുക്കണം എന്നാണ് വ്യാപകമായി ആവശ്യം ഉയരുന്നത്.

പിന്നാലെ പ്രതികരണവുമായി കങ്കണ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം പ്രതിപാദിക്കുന്ന ഒരു പുസ്‌കത്തിന്റെ ചിത്രവും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കങ്കണയുടെ കുറിപ്പ് ഇങ്ങനെ: ''അതേ അഭിമുഖത്തില്‍ കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. 1857ല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുളള ആദ്യത്തെ കൂട്ടായ പോരാട്ടം നടന്നു. സുഭാഷ് ചന്ദ്രബോസും റാണി ലക്ഷ്മി ഭായും വീര്‍ സവര്‍ക്കര്‍ ജിയും അടക്കമുളള മഹാന്മാരുടെ ത്യാഗങ്ങള്‍ക്കൊപ്പം''.
ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

1857നെ കുറിച്ച് തനിക്ക് അറിയാം. എന്നാല്‍ 1947ല്‍ ഏത് യുദ്ധമാണ് നടന്നത് എന്ന് തനിക്ക് അറിയില്ല. അത് ആര്‍ക്കെങ്കിലും തനിക്ക് പറഞ്ഞ് തരാന്‍ സാധിക്കുമെങ്കില്‍ പത്മ പുരസ്‌ക്കാരം തിരിച്ച് നല്‍കാം. മാത്രമല്ല മാപ്പും പറയാം. ഇക്കാര്യത്തില്‍ തന്നെ സഹായിക്കൂ എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്. കങ്കണയുടെ ചോദ്യം താരത്തെ വീണ്ടും ട്രോളുകള്‍ക്ക് ഇരയാക്കിയിരിക്കുകയാണ്. 2014ല്‍ ഏത് യുദ്ധം നടത്തിയാണ് സ്വാതന്ത്ര്യം കിട്ടിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കങ്കണയുടെ കുറിപ്പ് തീര്‍ന്നിട്ടില്ല. ''റാണി ലക്ഷ്മി ഭായിയുടെ ജീവിതം പറയുന്ന ഫീച്ചര്‍ സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയ്ക്ക് വേണ്ടി 1857ലെ ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ കുറിച്ച് താന്‍ വിശദമായി ഗവേഷണം നടത്തിയിട്ടുണ്ട്. ദേശീയത വളര്‍ന്നപ്പോള്‍ വലതുപക്ഷവും വളര്‍ന്നു. എന്നാല്‍ എന്തുകൊണ്ടാണ് അതിനൊരു ആസന്ന മരണമുണ്ടായത്?''

''എന്തുകൊണ്ടാണ് ഗാന്ധി ഭഗത് സിംഗിനെ മരിക്കാന്‍ അനുവദിച്ചത്. എന്തുകൊണ്ടാണ് നേതാ ബോസിന് ഗാന്ധിയുടെ പിന്തുണ ലഭിക്കാതിരിക്കുകയും ബോസ് കൊല്ലപ്പെടുകയും ചെയ്തത്. എന്തുകൊണ്ടാണ് വിഭജന രേഖ ഒരു വെള്ളക്കാരന്‍ വരച്ചത്. ആഘോഷിക്കുന്നതിന് പകരം എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ പരസ്പ്പരം കൊന്നത്. താന്‍ ഉത്തരം തേടുന്ന ചില ചോദ്യങ്ങളാണ് ഇവ. ദയവ് ചെയ്ത് ഉത്തരം തരൂ'' എന്നാണ് കുറിപ്പ്.

വിവാദ പ്രസ്താവനയുടെ പേരില്‍ കങ്കണയുടെ പത്മ പുരസ്‌ക്കാരം തിരിച്ചെടുക്കണമെന്നും കേസ് എടുക്കണം എന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി കങ്കണയ്ക്ക് എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസിന് പരാതി നല്‍കി. ബിജെപി എംപിയായ വരുണ്‍ ഗാന്ധി അടക്കമുളളവര്‍ കങ്കണയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇത് ഭ്രാന്താണോ അതോ രാജ്യദ്രോഹമാണോ എന്നാണ് വരുണ്‍ ഗാന്ധിയുടെ ചോദ്യം. സ്വാതന്ത്ര്യ സമര പോരാളികളുടെ ത്യാഗത്തെ കങ്കണ അവഹേളിച്ചുവെന്നും വരുണ്‍ ഗാന്ധി ആരോപിച്ചു.












Click it and Unblock the Notifications