കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ ചതിച്ചു, ഗുജറാത്തി വ്യവസായി ആരാണ്? പിന്നില്‍ ബിജെപി!

ഇന്ത്യയിലെ അറിയപ്പെടുന്ന പല നേതാക്കളും കേംബ്രിഡ്ജ് അനലറ്റിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നാണ് അവനീഷ് റായ് സൂചിപ്പിക്കുന്നത്

Google Oneindia Malayalam News

ദില്ലി: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലറ്റിക്കയെ കുറിച്ച് വിസില്‍ ബ്ലോവറുടെ വെളിപ്പെടുത്തല്‍. വിവരങ്ങള്‍ ചോര്‍ന്നെന്ന കാര്യം ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയുടെ കമ്പനി പാര്‍ട്ണറും വിസില്‍ ബ്ലോവറുമായ അവനീഷ് റായ് പറയുന്നു. എന്നാല്‍ റായ് ഇന്ത്യന്‍ തിരഞ്ഞെടുപ്പുകള്‍ സുരക്ഷിതമല്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ വീഴ്ച്ച പറ്റിയെന്ന് സമ്മതിച്ചതോടെ സാധാരണക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ആശങ്കയിലാണ് ഫേസ്ബുക്കില്‍ നിന്ന് അഞ്ചു കോടി അമേരിക്കക്കാരുടെ വിവരങ്ങളാണ് കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയത്. ഇന്ത്യയിലെ ഇടപെടലിന്റെ പേരില്‍ ബിജെപിയും കോണ്‍ഗ്രസും ഇവിടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ പ്രകാരം ബിജെപിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

ഇന്ത്യന്‍ നേതാക്കള്‍

ഇന്ത്യന്‍ നേതാക്കള്‍

ഇന്ത്യയിലെ അറിയപ്പെടുന്ന പല നേതാക്കളും കേംബ്രിഡ്ജ് അനലറ്റിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നാണ് അവനീഷ് റായ് സൂചിപ്പിക്കുന്നത്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മയാണ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ആദ്യ വ്യക്തി. 2009ലെ തിരഞ്ഞെടുപ്പില്‍ താന്‍ എന്തുകൊണ്ട് തോറ്റു എന്ന റിപ്പോര്‍ട്ടായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. ഈ സമയത്ത് ജെഡിയു നേതാവ് കെസി ത്യാഗിയുടെ മകന്‍ അംബരീഷ് ത്യാഗി കേംബ്രിഡ്ജുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവനീഷ് പറയുന്നു. ഒവ്‌ലെനോ ബിസിനസ് ഇന്റലിജന്‍സ്, എന്ന കമ്പനിയുമായി കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യന്‍ ബ്രാഞ്ചിന് പാര്‍ട്ണര്‍ഷിപ്പുണ്ടായിരുന്നു. തന്റെ കമ്പനിയായ സ്ട്രാറ്റെജിക്ക് കമ്മ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് എന്ന തന്റെ കമ്പനിയുമായിട്ടായിരുന്നു പാര്‍ട്ണര്‍ഷിപ്പ്. തന്റെ കമ്പനിയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ഡാറ്റാ അനലറ്റിക്‌സ് നല്‍കുന്നവരായിരുന്നു എന്ന് അവനീഷ് പറയുന്നു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കണം

കോണ്‍ഗ്രസിനെ തോല്‍പ്പിക്കണം

കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്നാണ് കമ്പനി എക്കാലവും കരുതിയതെന്ന് അവനീഷ് പറയുന്നു. ഇതിനായി ആദ്യം രാഹുല്‍ ഗാന്ധിക്കായി അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെ വിവരങ്ങള്‍ വെറുതെ നല്‍കി. ഇത് 2012ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് സമയത്താണ് നടന്നത്. ഇതോടെ കോണ്‍ഗ്രസുമായി അടുപ്പമുണ്ടാക്കാന്‍ കമ്പനിക്കായി. ഇത് പണത്തിന് വേണ്ടി മാത്രമായിരുന്നു. കാരണം തുടര്‍ച്ചയായി എട്ടുവര്‍ഷം അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയുടെ കൈയ്യില്‍ വലിയ ഫണ്ടുകളുണ്ടാകുമെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് അറിയാമായിരുന്നു. കമ്പനിയുടെ സിഇഒയായ അലക്‌സാന്‍ഡര്‍ നിക്‌സ് ആണ് ഇതിന് നേതൃത്വം നല്‍കിയത്. എന്നാല്‍ പിന്നീട് ഇവര്‍ ജനങ്ങളോട് ചോദിക്കാനായി തയ്യാറാക്കിയ കാര്യങ്ങളാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത്. അഴിമതികളെ കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രധാനമായും ജനങ്ങളോട് ചോദിച്ചതെന്ന് അവനീഷ് പറഞ്ഞു.

ലണ്ടനില്‍ നിന്നുള്ള യുവതി

ലണ്ടനില്‍ നിന്നുള്ള യുവതി

കമ്പനിയിലെ പലര്‍ക്കും എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. ലണ്ടനില്‍ നിന്നുള്ള ഒരു യുവതി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെയാണ് ഇക്കാര്യങ്ങള്‍ ഇന്ത്യയിലെ കമ്പനിയിലുള്ളവര്‍ക്ക് മനസിലായത്. എന്തിനാണ് കോണ്‍ഗ്രസ് വിരുദ്ധ ചോദ്യങ്ങള്‍ നമ്മള്‍ ചോദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് നമ്മള്‍ ഇന്ത്യയിലെത്തിയതെന്നായിരുന്നു മറുപടി. ഗുജറാത്തില്‍ നിന്നുള്ള വമ്പന്‍ ബിസിനസുകാരന്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വേണ്ടി പണം നല്‍കിയെന്ന് അവനീഷ് പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് പണം വാങ്ങി അവരെ തന്നെ ചതിക്കുന്ന രീതിയാണ് കേംബ്രിഡ്ജ് അനലറ്റിക്ക സ്വീകരിച്ചതെന്ന് പിന്നീട് മനസിലായെന്ന് അവനീഷ് പറഞ്ഞു. പിന്നീട് തന്റെ കമ്പനിയായ എസ്‌സിഎല്ലുമായുള്ള ബന്ധം ഇവര്‍ ഒഴിവാക്കിയെന്നും അവനീഷ് പറഞ്ഞു.

മുരേശന്റെ മരണം

മുരേശന്റെ മരണം

തന്റെ കമ്പനിയുടെ ഉടമയായ ഡാന്‍ മുരേശന്‍ മരിച്ച കാര്യത്തിലും സംശയങ്ങളുണ്ടെന്ന് അവനീഷ് പറയുന്നു. അദ്ദേഹത്തിന് ശേഷം കമ്പനിയുടെ ചുമതല ഏറ്റെടുത്ത ക്രിസ്റ്റഫര്‍ വൈലിയും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേസമയം 2012ല്‍ തന്റെ കമ്പനി ബൂത്ത് തലത്തിലെ വിവരങ്ങള്‍ മുതിര്‍ന്ന ബിജെപി നേതാവിന് കൈമാറിയെന്ന് അവനീഷ് സൂചിപ്പിച്ചു. ഇത് വയസ്, ജാതി, എന്നിവങ്ങനെ തരംതിരിച്ചാണ് നല്‍കിയത്. ആരോപണങ്ങളെ തുടര്‍ന്ന് കേംബ്രിഡ്ജ് അനലറ്റിക്ക പുറത്താക്കിയ സിഇഒ അലക്‌സാന്‍ഡര്‍ നിക്‌സിനോട് പല കാര്യങ്ങളെയും പറ്റി ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനല്ല, പണമുണ്ടാക്കാനാണ് ഞാന്‍ ഇന്ത്യയില്‍ വന്നതെന്നാണ് മറുപടി ലഭിച്ചതെന്ന് അവനീഷ് വ്യക്തമാക്കി. തന്റെ കമ്പനി 2012ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി രേഖകള്‍ നല്‍കിയിരുന്നുവെന്നും അവനീഷ് പറഞ്ഞു.

കേംബ്രിഡ്ജ് അനലറ്റിക്കയില്‍ ബിജെപിയും കോണ്‍ഗ്രസും കുരുക്കില്‍, ബീഹാര്‍ തിരഞ്ഞെടുപ്പും വിവാദത്തില്‍!കേംബ്രിഡ്ജ് അനലറ്റിക്കയില്‍ ബിജെപിയും കോണ്‍ഗ്രസും കുരുക്കില്‍, ബീഹാര്‍ തിരഞ്ഞെടുപ്പും വിവാദത്തില്‍!

കേംബ്രിഡ്ജ് അനലിറ്റിക്ക: ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കള്ളമെന്ന് സാം പിട്രോഡകേംബ്രിഡ്ജ് അനലിറ്റിക്ക: ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് കള്ളമെന്ന് സാം പിട്രോഡ

ഹസിന്റെ ആരോപണങ്ങള്‍ ഏറ്റില്ല, ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്, ഒത്തുകളി വെറും തമാശ!ഹസിന്റെ ആരോപണങ്ങള്‍ ഏറ്റില്ല, ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്, ഒത്തുകളി വെറും തമാശ!

English summary
Whistleblower Reveals Cambridge Analyticas India Link
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X