അനുയായികള്‍ക്ക് ബിന്ദ്രന്‍വാല -2, പൊലീസിന് പാകിസ്ഥാന്‍ ഏജന്റ്; ആരാണ് അമൃത്പാല്‍ സിംഗ്
അമൃത്സര്‍: ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാല്‍ സിംഗ് പൊലീസില്‍ കീഴടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ഇന്ന് രാവിലെ മുതല്‍ പുറത്ത് വരുന്നത്. ഇയാളെ പഞ്ചാബിലെ മോഗയിലുള്ള ഇദ്ദേഹത്തെ അസമിലേക്ക് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 18 മുതല്‍ ഒളിവിലായിരുന്നു അമൃത്പാല്‍ സിംഗ്. ആരാണ് അമൃത്പാല്‍ സിംഗ് എന്നും എന്താണ് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങള്‍ എന്നും ഈ അവസരത്തില്‍ നമുക്കൊന്ന് പരിശോധിക്കാം.
ഖാലിസ്ഥാന്‍-പാകിസ്ഥാന്‍ ഏജന്റ് എന്നാണ് അമൃത്പാല്‍ സിംഗിനെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. 2012 മുതല്‍ ദുബായില്‍ താമസിച്ചിരുന്ന അദ്ദേഹം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നോക്കി വരികയായിരുന്നു. പഞ്ചാബിലെ ജല്ലുപുര്‍ ഖേരയിലായിരുന്നു അമൃത്പാലിന്റെ ബാല്യകാലം. മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്നാണ് അമൃത്പാലിന്റെ വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നത്.

പഞ്ചാബിലെ യൂണിവേഴ്‌സിറ്റിയില്‍ ആണ് പഠിച്ചത് എന്നും അമൃത്പാല്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായിരുന്ന അമൃത്പാല്‍ സിംഗ് പൊടുന്നനെയാണ് ഖലിസ്ഥാന്‍ പ്രക്ഷോഭകാരികളുടെ ഐക്കണായി മാറിയത്. രണ്ടാം ബിന്ദ്രന്‍വാല എന്നൊക്കെയാണ് അമൃത്പാല്‍ സിംഗിനെ വിശേഷിപ്പിക്കുന്നത്. 2021 ല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെയാണ് അമൃത്പാല്‍ സിംഗ് ഇന്ത്യയിലെത്തുന്നത്.
ഫെബ്രുവരിയില്‍ തന്റെ സഹായിയെ അറസ്റ്റ് ചെയ്തതിനെതിരെ അമൃത്പാല്‍ സിംഗ് വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പൊലീസ് സ്റ്റേഷന് എതിരെ സമാനതകളില്ലാത്ത ആക്രമണം നടന്നതോടെ അമൃത്പാലിന്റെ സഹായിയെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവോടെ പൊലീസ് നിര്‍ബന്ധിതമായി. പിന്നീടാണ് അമൃത്പാല്‍ സിംഗ് ഒളിവിലാകുന്നത്. വാഹനങ്ങള്‍ മാറ്റിയും ഭാവം മാറ്റിയും ജലന്ധറില്‍ പൊലീസ് ഒരുക്കിയ വലയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?
അമൃത്പാല്‍ സിംഗ് പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ അവരുടെ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് വഴി സോഴ്സ് ചെയ്യുന്നുണ്ടെന്നും പഞ്ചാബിനെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും ആണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. അമൃത്പാല്‍ സിംഗ് യുവാക്കളെ തോക്ക് സംസ്‌കാരത്തിലേക്ക് നയിക്കുന്നും പൊലീസ് കുറ്റപ്പെടുത്തുന്നു.
ഒളിവില്‍ പോകുന്നതിന് മുന്‍പ് തന്നെ ആയുധധാരികളായ തന്റെ സ്വകാര്യ സൈന്യത്തിനൊപ്പമായിരുന്നു അദ്ദേഹം വിഹരിച്ചത്. ചെലവുകളെക്കുറിച്ചും പണത്തിന്റെ സ്രോതസ്സുകളെക്കുറിച്ചും ഒരു കണക്കും നല്‍കാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈ ആഴ്ച ആദ്യം യുകെയിലേക്കുള്ള യാത്ര തടഞ്ഞ യുകെ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യക്കാരിയായ കിരണ്‍ദീപ് കൗര്‍ ആണ് അദ്ദേഹത്തിന്റെ പത്‌നി.












Click it and Unblock the Notifications