ആരാണ് ചന്ദ്രശേഖര്‍ പെമ്മസാനി, ലോക്‌സഭയിലെ ഏറ്റവും സമ്പന്നന്‍, മോദി സര്‍ക്കാരില്‍ മന്ത്രി
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ ഇടംപിടിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയുടെ എംപി ചന്ദ്രശേഖര്‍ പെമ്മസാനി. ഏറെ പ്രത്യേകതകള്‍ ഉള്ള സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. സഹമന്ത്രിയായിട്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നാണ് പെമ്മസാനി വിജയിച്ച് ലോക്‌സഭയില്‍ എത്തിയത്. ചന്ദ്രശേഖര്‍ പെമ്മസാനി ആദ്യമായിട്ടാണ് ലോക്‌സഭയിലേക്ക് ഇത്തവണ മത്സരിച്ചത്.
പക്ഷേ ഗുണ്ടൂരില്‍ നിന്ന് മെഗാ വിജയമാണ് അദ്ദേഹം നേടിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കിലാരി വെങ്കട റോസയ്യയെ 3.4 ലക്ഷം വോട്ടിനാണ് അദ്ദേഹം പരായപ്പെടുത്തിയത്. 48കാരനായ പെമ്മസാനി ഡോക്ടറായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് എത്തിയത്. ലോക്‌സഭയിലെ ഏറ്റവും സമ്പന്നനാണ് അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ചന്ദ്രശേഖര്‍ പെമ്മസാനി വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമായും സമ്പത്തിന്റെ പേരിലായിരുന്നു. 5700 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. സത്യവാങ്മൂലത്തിലാണ് സമ്പത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുണ്ടൂരിലെ ബുരിപാലം ഗ്രാമത്തിലാണ് ചന്ദ്രശേഖര്‍ പെമ്മസാനി ജനിച്ചത്.
എംബിബിഎസ് ബിരുദം ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്. പിന്നീട് പഠിച്ചതെല്ലാം അമേരിക്കയിലാണ്. യുഎസ്സിലെ പെനിസില്‍വാനിയയിലെ ജെയ്‌സിഞ്ചര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഫാക്വല്‍റ്റി അംഗമായും പെമ്മസാനി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ നിന്ന് അദ്ദേഹം ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.
ആഗോള തലത്തിലെ തന്നെ പ്രശസ്തമായ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ യുവേള്‍ഡ് ചന്ദ്രശേഖര്‍ പെമ്മസാനിയാണ് രുപീകരിച്ചത്. ഇത് മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള ലേണിംഗ് പ്ലാറ്റ്‌ഫോമാണ്. അതേസമയം പെമ്മസാനി മോദി മന്ത്രിസഭയില്‍ ഇടംപിടിച്ചത് ടിഡിപിക്ക് വലിയ നേട്ടമാണ്. ഇത്തവണ മോദി സര്‍ക്കാരില്‍ നിര്‍ണായക പങ്കുവഹിക്കാനും ടിഡിപിക്ക് സാധിക്കും.
അതേസമയം ജോണ്‍ ഹോപ്കിന്‍സ്-സിനായ ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തോളമ്മാണ് പെമ്മസാനി സേവനം അനുഷ്ഠിച്ചത്. ഇക്കാലയളവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം അദ്ദേഹം ക്ലാസെടുത്തിരുന്നു. 2020ല്‍ യുവ സംരംഭകനെന്ന നിലയില്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് പുരസ്‌കരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പെമ്മസാനി ഫൗണ്ടേഷനും ചന്ദ്രശേഖര്‍ സ്ഥാപിച്ചിരുന്നു. ഗുണ്ടൂരില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അതുപോലെ നരസരപേട്ടിലും ഗുണ്ടൂരിലും ശുദ്ധജലം എത്തിക്കുകയും ഇവര്‍ ചെയ്തിരുന്നു. അതേസമയം നരസരപോട്ടിലും നിരവധി പദ്ധതികള്‍ കൊണ്ടുവന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും പെമ്മസാനി ഏറെ പ്രശസ്തനായിരുന്നു.
കുട്ടികള്‍ക്കായി സ്‌കൂളുകള്‍ നിര്‍മിച്ച പെമ്മസാനി, സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. 2014 തിരഞ്ഞെടുപ്പിന്റെ സമയത്താണ് അദ്ദേഹം രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിച്ചത്. ടിഡിപിയുടെ നോണ്‍ റെസിഡന്റ് ഇന്ത്യന്‍ സെല്ലിലും അദ്ദേഹം സജീവമായിരുന്നു.












Click it and Unblock the Notifications