സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് 24കാരൻ, ആരാണ് ഹാദി മേതർ? കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഹാദി മതര്‍ എന്ന 24 കാരൻ പോലീസ് കസ്റ്റഡിയില്‍. മാൻഹട്ടനിൽ നിന്ന് ഹഡ്‌സൺ നദിക്ക് കുറുകെയുള്ള ഫെയർവ്യൂവിലായിരുന്നു ഇയാല്‍ താമസിച്ചിരുന്നത്. ഹാദി മേതറിന് പ്രഭാഷണത്തിൽ പങ്കെടുക്കാൻ പാസ് ഉണ്ടായിരുന്നു.
സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഹാദി മേതർ കഴുത്തിലും അടിവയറ്റിലും ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മേതറിന്റെ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, ഒറ്റയ്ക്കാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നും പോലീസ് പറയുന്നു.

സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ ബാഗും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് പോലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിനായി എഫ്ബിഐയുമായി ചേര്‍ന്ന് പ്രവത്തിക്കാനാണ് പോലീസ് തീരുമാനം
സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ഇന്നലെയാണ് ആക്രമണമുണ്ടായത്. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദേഹം. സല്‍മാന്‍ റുഷ്ദിയെ സദസിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി നിലത്ത് വീണു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്.
അത്സമയം അദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദിയുടെ ചികില്‍സ വെറ്റിലേറ്ററിന്‍റെ സഹായത്താലാണ്. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്












Click it and Unblock the Notifications