ആരാണ് കൊടിക്കുന്നിൽ സുരേഷ്? സ്‌പീക്കർ പദവിയിലേക്ക് മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ പടയാളി
ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സമവായ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുകയാണ്. ഭരണപക്ഷം മുൻ സ്‌പീക്കറായ ഓം ബിർളയെ തന്നെ കളത്തിൽ ഇറക്കുമ്പോൾ പ്രതിപക്ഷ സഖ്യവും വിട്ടുകൊടുക്കാൻ തയ്യാറല്ല.
മാവേലിക്കര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുക. ലോക്‌സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്‌പീക്കർ സ്ഥാനത്തിന് വേണ്ടി തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും സ്ഥാനാർത്ഥിയായ കൊടിക്കുന്നിൽ സുരേഷിന് മേലാണ്.

ആരാണ് കൊടിക്കുന്നിൽ സുരേഷ്?
കേരളത്തിലെ ജനങ്ങൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കൊടിക്കുന്നിൽ സുരേഷിന്റേത്. ഏതാണ്ട് നാല് പതിറ്റാണ്ടോളമായി കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമായ അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തിൽ ഏറ്റവും പരിചയ സമ്പന്നനായ ഒരാൾ കൂടിയാണ്.
എട്ട് തവണ ലോക്‌സഭയിലെത്തിയ അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് കൊടിക്കുന്നിൽ. മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ഇത്തവണ പാർലമെന്റിലേക്ക് എത്തിയത്. ഇത് നാലാം തവണയാണ് ഇതേ മണ്ഡലത്തിൽ നിന്ന് കൊടിക്കുന്നിൽ വിജയിക്കുന്നത്. നേരത്തെ അടൂർ മണ്ഡലത്തിൽ നിന്നും നാല് തവണ കൊടിക്കുന്നിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
1989ലാണ് ആദ്യമായി അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്ര തൊഴിൽ, തൊഴിൽ വകുപ്പ് സഹമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2009 മുതൽ മാവേലിക്കര സീറ്റ് നിലനിർത്തി വരികയാണ് കൊടിക്കുന്നിൽ സുരേഷ്. രണ്ട് വട്ടം മാത്രമാണ് കൊടിക്കുന്നിൽ തിരഞ്ഞെടുപ്പ് തോൽവി അറിഞ്ഞത്.
2021ൽ കേരളത്തിലെ കോൺഗ്രസ് പാർട്ടി നിർണായകമായ നേതൃമാറ്റവും അഴിച്ചുപണിയും നടത്തിയ വേളയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പേരുകളിൽ ഒന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റേത്. നിലവിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം. കൂടാതെ പാർട്ടി കേരള ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. നേരത്തെ എഐസിസി സെക്രട്ടറിയായും കൊടിക്കുന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന പ്രോടെം സ്‌പീക്കർ വിവാദത്തിൽ ഏറ്റവും ഉയർന്നുകേട്ട പേര് കൊടിക്കുന്നിൽ സുരേഷിന്റേതായിരുന്നു. എട്ട് തവണ എംപിയായ അദ്ദേഹത്തെ തഴഞ്ഞ് ഭർതൃഹരി മഹ്താബിനെ പ്രോടെം സ്‌പീക്കറായി നിയമിച്ച സർക്കാർ നടപടി വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സഭയിലെ കീഴ്വഴക്കം ലംഘിക്കപ്പെട്ടുവെന്ന് കാട്ടി പ്രതിപക്ഷം വലിയ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നിയോഗം കൊടിക്കുന്നിലിനെ തേടിയെടുത്തുന്നത്.
നേരത്തെ ചില വിവാദങ്ങളിലും കൊടിക്കുന്നിൽ സുരേഷ് ചെന്ന് പെട്ടിരുന്നു. 2010ൽ കേരള ഹൈക്കോടതി ജാതി തെറ്റായി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. കൊടിക്കുന്നിൽ ഒബിസി ചേരമർ ക്രിസ്ത്യൻ സമുദായത്തിൽ പെട്ടയാളാണെന്നും ചേരമർ ഹിന്ദു സമുദായത്തിൽ പെട്ടതല്ലെന്നും അതിനാൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് മത്സരിക്കാൻ യോഗ്യനല്ലെന്നും കാണിച്ച് സിപിഐയിലെ ആർഎസ് അനിൽ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി നടപടി.
സംവരണ മണ്ഡലമായിരുന്നു മാവേലിക്കര എന്നതായിരുന്നു ഇതിന്റെ കാരണം. അടുത്തിടെ യുവാക്കൾക്ക് മത്സരിക്കാൻ അവസരം വേണമെന്ന പാർട്ടിക്കുള്ളിലെ ശക്തമായ ആവശ്യം കണക്കിലെടുത്ത് കൊടിക്കുന്നിലിനെ ഇത്തവണ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തുമെന്ന പ്രചരണവും ശക്‌തമായിരുന്നു. എന്നാൽ സിറ്റിങ് എംപിമാർ മത്സരിക്കട്ടെയെന്ന കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അദ്ദേഹത്തിനും ഗുണമായി.
ഒടുവിൽ കടുത്ത പോരാട്ടത്തിന് ഒടുവിലാണ് മികച്ച മത്സരം നടന്ന മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് നാലാം തവണയും വിജയഭേരി മുഴക്കിയത്. മാവേലിക്കരയുടെ ഭാഗമായ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണി എംഎൽഎമാർ ആയിരുന്നിട്ട് കൂടി 10868 വോട്ടുകൾക്കായിരുന്നു സിപിഐയുടെ യുവനേതാവ് അരുൺകുമാറിനെ കൊടിക്കുന്നിൽ സുരേഷ് തോൽപ്പിച്ചത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications