സിന്ദൂരം ചാര്‍ത്തി, ക്ഷേത്രത്തില്‍ വെച്ച് സ്വയം വിവാഹം കഴിക്കാനൊരുങ്ങി ഗുജറാത്തിലെ യുവതി
ബറോഡ: തന്റെ വിവാഹം നടക്കാന്‍ പോകുന്ന സന്തോഷത്തിലാണ് ഗുജറാത്ത് വഡോദര സ്വദേശിയായ ക്ഷമ ബന്ദു. ഈ മാസം പതിനൊന്നിനാണ് ഈ 24 കാരിയുടെ വിവാഹം. സിന്ദൂരം ചാര്‍ത്തുന്നതുള്‍പ്പെടെ എല്ലാ ആചാരങ്ങളും പിന്തുടര്‍ന്നുകൊണ്ടായിരിക്കും ക്ഷമയുടെ വിവാഹം. പക്ഷേ, ക്ഷം സിന്ദൂരം ചാര്‍ത്തുന്നത് തനിക്ക് തന്നെ ആയിരിക്കും കാരണം ക്ഷമ വിവാഹം കഴിക്കുന്നത് കഴിക്കുന്ന ക്ഷമയെ തന്നെയാണ്. അത് സ്വയം വിവാഹം കഴിക്കാനാണ് ഈ പെണ്‍കുട്ടി തയ്യാറായിരിക്കുന്നത്.
ഈ അപൂര്‍വ്വ തീരുമാനത്തിലേക്ക് എത്തിയ വഴിയും ക്ഷമ പറയുന്നുണ്ട്. തനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല പക്ഷേ വധുവാകണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് താന്‍ സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ക്ഷമ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

ക്ഷമയുടെ വാക്കുകള്‍:
'ഇത് അവിശ്വസനീയമായി നിങ്ങള്‍ക്ക് തോന്നിയേക്കാം. പരമ്പരാഗതമായ എല്ലാ ചടങ്ങുകളും പാലിച്ചുകൊണ്ടായിരിക്കും വിവാഹം. പക്ഷേ, വരന്‍ ഉണ്ടാകില്ല. എനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ വധുവാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അഅതുകൊണ്ടാണ് സ്വയം വിവാഹിതയാകുന്നത്. രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാന്‍ ഞാന്‍ ഗൂഗിളില്‍ അരിച്ചുപെറുക്കിയിരുന്നു.
എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് സ്വയം വിഹാം ചെയ്യുന്ന ആള്‍ ഞാനായിരിക്കാം. ആളുകള്‍ അവര്‍ ഇഷ്ടപ്പെടുന്ന ആളെ വിവാഹം കഴിക്കുന്നു. ഞാന്‍ എന്നെത്തന്നെ സ്നേഹിക്കുന്നു, അതുകൊണ്ട് എന്നെ തന്നെ വിവാഹം ചെയ്യുന്നു. വിവാഹത്തിന് മാതാപിതാക്കളുടെ അനുഗ്രഹമുണ്ട്. രണ്ടാഴ്ചത്തെ ഹണിമൂണിന് ഗോവയില്‍ പോകാനും പദ്ധതിയുണ്ട്' യുവതി പറഞ്ഞു.
മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ
ഗോത്രയിലെ ഒരു ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നതായും ഇതിനായി അപേക്ഷ നല്‍കിക്കഴിഞ്ഞെന്നും ക്ഷമ പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ക്ഷമ. സ്വയം വിവാഹം കഴിക്കാനുള്ള തീരുമാനം ബിന്ദു വെളിപ്പെടുത്തിയതിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അതൊക്കെ ക്ഷമ തള്ളിക്കളഞ്ഞു.












Click it and Unblock the Notifications