Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് മെറ്റ ഇന്ത്യയുടെ പുതിയ 'തലൈവി' സന്ധ്യ ദേവനാഥന്‍?

ദില്ലി: സോഷ്യല്‍ മീഡിയ ഭീമന്‍മാരായ മെറ്റയ്ക്ക് ഇന്ത്യയില്‍ പുതിയ വൈസ് പ്രസിഡന്റ് എത്തിയിരിക്കുകയാണ്. സന്ധ്യ ദേവനാഥനെയാണ് ആ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. നേരത്തെ മെറ്റയുടെ തലപ്പത്ത് അജിത് മോഹന്‍ രാജിവെച്ചതിന് പിന്നാലെയായിരുന്നു സന്ധ്യയുടെ വരവ്. ആരാണ് അവര്‍ ഇപ്പോള്‍ എല്ലായിടത്തും ഉയരുന്ന ചോദ്യമാണിത്.

വലിയ മാറ്റങ്ങള്‍ക്ക് മെറ്റ ലക്ഷ്യമിടുന്ന സമയത്താണ് അവരുടെ വരവ്. അതിലുപരി ഇപ്പോള്‍ നഷ്ടത്തിലായിരിക്കുന്ന മെറ്റ നിരവധി ജീവനക്കാരെയാണ് ഒഴിവാക്കിയത്. ഇന്ത്യ മെറ്റയുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ്. അതുകൊണ്ട് ഈ നിയമനത്തിന് പ്രസക്തിയേറെ. ആരാണ് സിന്ധ്യ ദേവനാഥന്‍ എന്ന് വിശദമായി പരിശോധിക്കാം....

1

മെറ്റയുടെ ചീഫ് ബിസിനസ് ഓഫീസര്‍ മാര്‍നെ ലെവൈന്‍ നേരത്തെ നിയമനത്തെയും സന്ധ്യയെയും സ്വാഗതം ചെയ്തിരുന്നു. ബിസിനസ് വര്‍ധിപ്പിക്കുന്നതിലും, പുതിയ കണ്ടെത്തലുകള്‍ക്കും, പാര്‍ട്ണര്‍ഷിപ്പുകള്‍ക്കുമെല്ലാം അവര്‍ നേതൃത്വം നല്‍കിയിരുന്നതായി ലെവൈന്റെ പ്രസ്താവനയില്‍ പറയുന്നു. സന്ധ്യയുടെ കീഴില്‍ ഇന്ത്യയില്‍ തുടര്‍ന്നും മെറ്റ വളരുമെന്ന് ലെവൈന്‍ പറയുന്നു. അതിന് അവര്‍ നേതൃത്വം നല്‍കുമെന്നും ലെവൈന്‍ വ്യക്തമാക്കി.

2

മെറ്റയില്‍ 2016ലാണ് സന്ധ്യ ജോയിന്‍ ചെയ്യുന്നത്. വിചാരിച്ചത് പോലെയല്ല ഇവര്‍. മെറ്റയുടെ സിംഗപ്പൂര്‍, വിയറ്റ്‌നാം ടീമുകളെ വളര്‍ത്തിയെടുത്തത് സന്ധ്യയുടെ മികവാണ്. അവിടെ മികച്ച ബിസിനസും നല്ലൊരു ടീമിനെയും സന്ധ്യക്ക് വാര്‍ത്തെടുക്കാന്‍ സാധിച്ചു. ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ മെറ്റയുടെ ഇ കൊമേഴ്‌സ് സംവിധാനം വളര്‍ത്തിയെടുക്കാനുള്ള നടപടികളിലും സന്ധ്യയുടെ സഹായമുണ്ടായിരുന്നു. 22 വര്‍ഷത്തെ പരിചയസമ്പത്ത് അവര്‍ക്കുണ്ട്.

3

സന്ധ്യ ദേവനാഥന് ബാങ്കിംഗില്‍ അന്താരാഷ്ട്ര കരിയര്‍ തന്നെയുണ്ട്. പേമെന്റ് ആന്റ് ടെക്‌നോളജിയിലും അനുഭവസമ്പത്തുണ്ട്. എപാക്കിന് വേണ്ടി ഗെയിമിംഗ് മേഖലയിലും 2020ല്‍ സന്ധ്യ ഒരു കൈ നോക്കിയിരുന്നു. മെറ്റയുടെ ആഗോള തലത്തിലെ വലിയ വെര്‍ട്ടിക്കലുകളിലൊന്നാണിത്. ഈ മേഖലയില്‍ സ്ത്രീകളെ വളര്‍ത്തിയെടുക്കുന്നതില്‍ സന്ധ്യക്ക് വലിയ പങ്കുണ്ട്. ഗെയിമിംഗ് മേഖലയില്‍ വൈവിധ്യം കൊണ്ടുവരുന്നതിന് വേണ്ടിയാണ് മെറ്റ എപാക്ക് അവതരിപ്പിച്ചത്.

4

ഇന്ത്യയുടെ ചാര്‍ജ് 2023 ജനുവരി ഒന്നിനാണ് അവര്‍ ഏറ്റെടുക്കുക. വൈസ് പ്രസിഡന്റ് ഡാന്‍ നിയറിക്കൊപ്പമാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് നല്ലൊരു സഹകരണ സ്വഭാവം വളര്‍ത്തിയെടുക്കാന്‍ കൂടി മെറ്റ ഈ അവസരത്തില്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. നിലവില്‍ മെറ്റയ്ക്കും മാര്‍ക്ക് സക്കര്‍ബര്‍ഗിനും ആവശ്യം വലിയ ബിസിനസുകളാണ്. തകര്‍ച്ചയിലേക്ക് ഇനിയും പോയാല്‍ നിരവധി പേരെ ഒഴിവാക്കേണ്ടി വരും. അത് തടയുകയാണ് പ്രധാന ലക്ഷ്യം.

5

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

ഇന്ത്യയിലെ വമ്പന്‍ ബ്രാന്‍ഡുകള്‍, ക്രിയേറ്റര്‍മാര്‍, പരസ്യകമ്പനികള്‍, പാര്‍ട്ണര്‍മാര്‍ എന്നിവരെ ഒപ്പം ചേര്‍ത്ത് മെറ്റയുടെ വരുമാന വര്‍ധനവാണ് സന്ധ്യ ദേവനാഥന്റെ പ്രധാന റോള്‍. മെറ്റയുടെ റീല്‍സ്, ബിസിനസ് മെസ്സേജിങ് അടക്കമുള്ളവ നേരത്തെ ഇന്ത്യയെ ലക്ഷ്യമിട്ട് ഇവിടെ ലോഞ്ച് ചെയ്ത കാര്യങ്ങളാണ്. അടുത്തിടെ ജിയോ മാര്‍ട്ടും, വാട്‌സ്ആപ്പും മെറ്റ ലോഞ്ച് ചെയ്തിരുന്നു. ഇത് രണ്ടും ഇന്ത്യയിലെ ആദ്യം എന്‍ഡ് ടു എന്‍ഡ് ഷോപ്പിംഗ് രീതികളാണ്. ഇതിനെല്ലാം ഇനി വളര്‍ച്ചയുണ്ടാക്കുകയാണ് സന്ധ്യയുടെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+