ജയലളിത മരിച്ചപ്പോള്‍ ശശികല ചിരിച്ചു? മരണത്തിന് പിന്നില്‍ ആര്? മോദി മുന്നറിയിപ്പ് നല്‍കി?

  • By: Kishor
Subscribe to Oneindia Malayalam

രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം മുഖ്യമന്ത്രി ജയലളിത മരിച്ചപ്പോള്‍ തമിഴകം ഒന്നടങ്കം കരഞ്ഞതാണ്. ജയലളിതയുമായോ പാര്‍ട്ടിയുമായോ ബന്ധമില്ലാത്തവര്‍ പോലും കരഞ്ഞു എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. എന്നിട്ടും, കൂടെപ്പിറക്കാത്ത കൂടപ്പിറപ്പ് എന്ന് ജയലളിത കരുതിയിരുന്ന ശശികല കരഞ്ഞില്ല. ശശികല മാത്രമല്ല ശശികലയുടെ വീട്ടുകാരും - എ ഐ എ ഡി എം കെ നേതാവ് പാണ്ഡ്യന്‍ പറഞ്ഞ കാര്യമാണിത്.

Read Also: ജയലളിതയും ശശികലയും തമ്മില്‍ അരുതാത്ത ബന്ധം... റിപ്പോര്‍ട്ടുകള്‍ തന്തയില്ലാത്തരമെന്ന് സോഷ്യല്‍ മീഡിയ!

ജയലളിത മരിച്ചാല്‍ പാര്‍ട്ടിയും ഭരണവും കയ്യില്‍ വരുമെന്ന് ശശികല വിചാരിച്ചിരുന്നോ. അങ്ങനെയാണ് എന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട് സോഷ്യല്‍ മീഡിയയില്‍. ജയലളിതയുടെ മരണത്തിന് പിന്നില്‍ ആര് എന്ന് ചോദിച്ച് ചര്‍ച്ചകളും ഇഷ്ടം പോലെ. ജയലളിത കൂടി പ്രതിയായിരുന്ന കേസില്‍ പെട്ട് ശശികല ജയലില്‍ പോകുമ്പോള്‍ ക്വാറ പോലുള്ള ഓണ്‍ലൈന്‍ ഇടങ്ങളില്‍ നടക്കുന്ന ചര്‍ച്ച കാണാം..

പനീര്‍ശെല്‍വം വിരല്‍ ചൂണ്ടുന്നത്

പനീര്‍ശെല്‍വം വിരല്‍ ചൂണ്ടുന്നത്

അമ്മയുടെ മരണത്തിന് കാരണക്കാരായവര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് എങ്ങനെ - മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഒ പനീര്‍ശെല്‍വം ചോദിക്കുന്ന ചോദ്യമാണ് ഇത്. പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ സംശയമുണ്ട് എന്നാണ് പനീര്‍ശെല്‍വം പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ വെറുതെ ഇങ്ങനെ ഒരു കാര്യം പറയുമോ.

കോണ്‍സ്പിരസി തിയറികള്‍

കോണ്‍സ്പിരസി തിയറികള്‍

ജയലളിതയുടെ മരണവുമായി ശശികലയെ ബന്ധിപ്പിക്കുന്ന ഒരുപാട് ആരോപണങ്ങളും തിയറികളും ഇറങ്ങിയിട്ടുണ്ട്. ജയലൡത മരിച്ചാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകാന്‍ പോകുന്നത് ശശികലയ്ക്കാണ് എന്നത് കൊണ്ടാകാം ഒരുപക്ഷേ ആളുകള്‍ ഇങ്ങനെ സംശയിക്കുന്നത്. ശരിയായാലും തെറ്റായാലും ശശികലയെ ബന്ധപ്പെടുത്തി പല പല സാധ്യതകളാണ് ഓണ്‍ലൈന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. അവയില്‍ ചിലത് കാണൂ.

തെഹല്‍ക്കയുടെ ആ റിപ്പോര്‍ട്ട്

തെഹല്‍ക്കയുടെ ആ റിപ്പോര്‍ട്ട്

വര്‍ഷങ്ങള്‍ക്ക് മുമ്പ് തെഹല്‍ക്ക മാഗസിന്‍ നല്‍കി എന്ന് പറയപ്പെടുന്ന ആ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോഴും ഓര്‍ത്തിരിക്കുന്നവരുണ്ട്. പാര്‍ട്ടി തലൈവിയും മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് തോഴി ശശികല സ്ലോ പോയിസണ്‍ നല്‍കി എന്ന ആരോപണം അല്ലാതെയും പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ജയലളിത മരിച്ചപ്പോള്‍ ചില തമിഴ്, കന്നഡ ചാനലുകളും ഇക്കാര്യം പറഞ്ഞു.

മോദി മുന്നറിയിപ്പ് നല്‍കി?

മോദി മുന്നറിയിപ്പ് നല്‍കി?

ജയലളിതയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിയാണ് ജയലളിതയ്ക്ക് മുന്നറിയിപ്പ് നല്‍കിയത് എന്ന തരത്തിലുള്ള പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. വ്യത്യസ്ത പാര്‍ട്ടികളും ആശയങ്ങളും ആയിരുന്നെങ്കിലും ജയലളിതയും നരേന്ദ്ര മോദിയും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു എന്നത് കൊണ്ടുമാകാം ഇത്തരം കഥകള്‍ പ്രചരിക്കുന്നത്.

ആര്‍ക്കാണ് ലാഭം

ആര്‍ക്കാണ് ലാഭം

ജയലളിതയുടെ മരണം കൊണ്ട് ആര്‍ക്കാണ് ലാഭം. ഈ ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ തന്നെ ജയലളിതയുടെ മരണത്തിന് പിന്നില്‍ കളികള്‍ നടന്നിട്ടുണ്ടോ എന്ന് പറയാന്‍ പറ്റും. സ്വാഭാവികമായും പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയ്ക്ക് വലിയ രാഷ്ട്രീയ ലാഭമാണ് ജയലളിത ഇല്ലാതായാല്‍ കിട്ടുക. പിന്നെയുള്ളത് ശശികലയാണ്. ജയലളിത മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ച് അവര്‍ തന്നെ ഇത് തെളിയിക്കുകയും ചെയ്തു. ഇക്കാരണം കൊണ്ടാകാം ശശികലയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീഴുന്നത്.

ശശികല സന്തോഷിച്ചോ

ശശികല സന്തോഷിച്ചോ

എ ഐ എ ഡി എം കെ നേതാവായ പാണ്ഡ്യന്‍ ആരോപിക്കുന്നത് പോലെ ജയലളിത മരിച്ചപ്പോള്‍ ശശികല സന്തോഷിച്ചോ. ഒരു തുള്ളി കണ്ണുനീര്‍ പോലും ശശികല പൊഴിച്ചില്ല എന്നാണ് പാണ്ഡ്യന്‍ പറഞ്ഞത്. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് പങ്കുണ്ട് എന്ന് നേരത്തെ ആരോപിച്ചതും ഇതേ നേതാവാണ്. ജയലളിതയെ ആരോ തള്ളിയിട്ടു എന്നും ആശുപത്രിയില്‍ എത്തിക്കുകയോ മതിയായ ചികിത്സ നല്‍കുകയോ ചെയ്തില്ല എന്നും ആരോപിച്ചതും പാണ്ഡ്യനാണ്.

ചോദ്യങ്ങളും ദുരൂഹതകളും ഒരുപാട്

ചോദ്യങ്ങളും ദുരൂഹതകളും ഒരുപാട്

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങള്‍ക്ക് ശശികല ഉത്തരം പറയേണ്ടിവരും. അപ്പോളോ ആശുപത്രിയില്‍ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും കടക്കാന്‍ അനുവദിക്കാതിരുന്നത് മുതല്‍ ഒരുപാട് കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. ജയലളിത ആശുപത്രിയിലായ ദിവസങ്ങളില്‍ സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ല എന്നതാണ് ഒരു കാര്യം

എന്തുകൊണ്ട് ശശികലയ്ക്ക് നേരെ

എന്തുകൊണ്ട് ശശികലയ്ക്ക് നേരെ

എന്തുകൊണ്ടാണ് ജയലളിതയുടെ മരണത്തില്‍ സംശയത്തിന്റെ വിരലുകളെല്ലാം ശശികലയിലേക്ക് നീളുന്നത്. ജയലളിത മരിച്ചാല്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ഇരുന്നത് ശശികലയാണ് എന്നത് തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം. വിചാരിച്ചത് പോലെ തന്നെ ജയലളിത മരിച്ച് അധികം വൈകാതെ ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. വൈകാതെ മുഖ്യമന്ത്രി സ്ഥാനത്തേക്കും ശ്രമം തുടങ്ങി.

പനീര്‍ശെല്‍വത്തിന്റെ അന്വേഷണം

പനീര്‍ശെല്‍വത്തിന്റെ അന്വേഷണം

ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം ഞെട്ടിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ട് എന്ന് ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പ്രഖ്യാപിക്കുക വഴി ശശികല പാളയത്തിലേക്ക് ഒരു യുദ്ധപ്രഖ്യാപനമാണ് പനീര്‍ശെല്‍വം അയച്ചത്. ജയലളിതയുടെ മരണം സംബന്ധിച്ച് എല്ലാവര്‍ക്കും സംശയം ഉണ്ടെന്നാണ് പനീര്‍ശെല്‍വം പറഞ്ഞത്.

ലക്ഷ്യം ശശികല മാത്രമാണോ

ലക്ഷ്യം ശശികല മാത്രമാണോ

ശശികലയെ ലക്ഷ്യം വച്ചാണ് ഈ അന്വേഷണം എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്ന് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം ആദ്യമായി പറഞ്ഞത് എന്നതും ശ്രദ്ധേയം. തമിഴകത്തിന്റെ കാവല്‍ മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ചായിരുന്നു പനീര്‍ശെല്‍വത്തിന്റെ ഈ പ്രഖ്യാപനം.

വ്യക്തമാണ് പനീര്‍ശെല്‍വം പറഞ്ഞകാര്യം

വ്യക്തമാണ് പനീര്‍ശെല്‍വം പറഞ്ഞകാര്യം

ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയ്ക്ക് നേരെ ആയിരുന്നു ജയലളിതയുടെ മരണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും. ശശികലയെ ലക്ഷ്യം വച്ച് തന്നെയാണ് പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ് എന്നാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

ശശികലയ്ക്ക് പറയാന്‍ മറുപടിയുണ്ട്

ശശികലയ്ക്ക് പറയാന്‍ മറുപടിയുണ്ട്

എന്നാല്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് ശശികല പറയുന്നു. ജയലളിത ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസങ്ങളിലും താന്‍ ജയലളിതയ്‌ക്കൊപ്പമുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ അമ്മയോട് താന്‍ എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നത് അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അറിയാവുന്ന കാര്യമാണ്.

തന്റെ വിഷമം തനിക്കേ അറിയൂ

തന്റെ വിഷമം തനിക്കേ അറിയൂ

അമ്മയോടുള്ള തന്റെ പെരുമാറ്റത്തെക്കുറിച്ച് പുറത്തുള്ളവര്‍ പറയുന്നത് പറയട്ടെ. അതൊന്നും തനിക്ക് പ്രശ്‌നമല്ല. അമ്മ ഇല്ലാതായതിന്റെ വിഷമം തനിക്ക് മാത്രമേ അറിയൂ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോഴും അതിനു മുന്‍പും അവരെ താന്‍ എങ്ങനെയൊക്കെയാണ് നോക്കിയിരുന്നത് എന്നത് എനിക്കറിയാം. ജയലളിതയുടെ മരണത്തില്‍ തനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ കഴമ്പില്ല.

English summary
Who is responsible for jayalalitha death
Please Wait while comments are loading...