Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ഷാരൂഖ് ഖാന്‍? അയാളെയോ പത്താനെ കുറിച്ചോ അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മ

Shah Rukh Khan

ഗുവാഹട്ടി: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മ. പത്താന്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രതികരണം. ആരാണ് ഷാരൂഖ് ഖാന്‍? അയാളെ കുറിച്ചോ അയാളുടെ സിനിമയെ കുറിച്ചോ എനിക്ക് ഒന്നും അറിയില്ല, ഹിമന്ത് ബിശ്വാസ് ശര്‍മ പ്രതികരിച്ചു.

ജനുവരി 25ന് ആണ് പത്താന്‍ റിലീസ് ആകുന്നത്. കഴിഞ്ഞ ദിവസം പത്താന്‍ റിലീസ് ചെയ്യുന്ന നരേംഗിയിലെ തീയറ്റര്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അക്രമികള്‍ പത്താന്‍ സിനിമയുടെ പോസ്റ്ററുകള്‍ വലിച്ച് കീറുകയും കത്തിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ആയിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഖാന്‍ തന്നെ വിളിച്ചിട്ടില്ല. ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട ബോളിവുഡിലെ മറ്റ് പലരും തന്നെ ബന്ധപ്പെട്ടിരുന്നു. ഖാന്‍ വിളിക്കുകയാണ് എങ്കില്‍ വിഷയം പരിശോധിക്കാം, മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും ക്രമസമാധാനം തകര്‍ക്കുന്ന നില വന്നാല്‍ നടപടിയെടുക്കുമെന്നും ഹിമന്ത് ബിശ്വാസ് ശര്‍മ കൂട്ടിച്ചേര്‍ത്തു. പത്താന്‍ സിനിമ റിലീസ് ആകുന്നതിന് മുന്‍പ് തന്നെ വലിയ വിവാദങ്ങളിലാണ് അകപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത് മുതലാണ് വിവാദങ്ങളുടെ തുടക്കം. ഗാനരംഗത്ത് നായികയായ ദീപിക പദുക്കോണ്‍ കാവി നിറത്തിലുളള ബിക്കിനി ധരിച്ചിട്ടുണ്ട്. ഇത് ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ചാണ് ബിജെപി നേതാക്കള്‍ അടക്കമുളളവര്‍ രംഗത്ത് വന്നത്. പിന്നാലെ പത്താന്‍ ബഹിഷ്‌ക്കരണ ആഹ്വാനങ്ങളും കൊണ്ട് പിടിച്ച് നടക്കുന്നുണ്ട്.

Ahaana Krishna: ഗോവയിൽ ഹോട്ട് ലുക്കിൽ അഹാന കൃഷ്ണ... താരത്തിന്റെ വെക്കേഷൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വിശ്വഹിന്ദു പരിഷത്ത് അടക്കമുളള സംഘടനകള്‍ പത്താന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഗാനരംഗം നീക്കം ചെയ്യാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ചില തീവ്ര ഹൈന്ദവ സംഘടനാ നേതാക്കളും ഭീഷണി മുഴക്കിയിട്ടുണ്ട്. ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാന് എതിരെയും വലിയ തോതിലാണ് സൈബര്‍ ആക്രമണം അടക്കം നടക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ ചിത്രം തിയറ്ററിലേക്ക് എത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+