കേട്ട് പഴകിയ നാടോടിക്കഥയല്ല..! രത്തന്‍ ടാറ്റയുടെ ഉറ്റ സുഹൃത്തായി ആ 28 കാരന്‍ വന്നതിന് പിന്നില്‍...
മുംബൈ: അദാനിയും അംബാനിയും അരങ്ങുവാഴുന്ന ശതകോടീശ്വരന്മാരുടെ ലോകത്ത് എന്നും വ്യത്യസ്തനാണ് രത്തന്‍ ടാറ്റ. ആ വ്യത്യസ്തത രത്തന്‍ ടാറ്റയ്ക്ക് ആര്‍ജിക്കാന്‍ കഴിയുന്നത് അദ്ദേഹം ലോകത്തേയും തന്റെ ചുറ്റുമുള്ളവരേയും നോക്കി കാണുന്ന രീതി കൊണ്ട് കൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ശന്തനു നായിഡു എന്ന 28 കാരന്‍, 84 കാരനായ രത്തന്‍ ടാറ്റയുടെ വിശ്വസ്തനും ഉറ്റ സുഹൃത്തുമായത്.
നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി സേവനമനുഷ്ഠിക്കുന്ന ശാന്തനുവിന്റെ രത്തന്‍ ടാറ്റയുമായുള്ള സൗഹൃദം ആരംഭിക്കുന്നത് ഒരു മുത്തശ്ശിക്കഥ പോലെ വിചിത്രമാണ്. നായകളോടുള്ള സ്‌നേഹവും സഹാനുഭൂതിയുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന് കാരണമായത് എന്ന് പറയാം. ഒരിക്കല്‍ ഡജോലി കഴിഞ്ഞ രാത്രി വൈകി വീട്ടിലേക്ക് തന്റെ ബൈക്കില്‍ മടങ്ങുകയായിരുന്നു ശന്തനു.

പെട്ടെന്ന് കാറിടിച്ച് റോഡില്‍ ചത്ത് കിടക്കുന്ന ഒരു നായയുടെ മൃതദേഹം ശന്തനു കാണാനിടയായി. വേഗം തന്റെ വണ്ടി നിര്‍ത്തി ആ നായയുടെ ജഡം റോഡില്‍ നിന്ന് മാറ്റിയിടാന്‍ ശന്തനു ശ്രമിക്കുമ്പോഴേക്കും മറ്റൊരു വാഹനം നായയുടെ ജഡത്തിലൂടെ കയറിയിറങ്ങി പോയി. ഈ സംഭവം ശന്തനുവിന്റെ മനസിന് വലിയ ആഘാതമായി.

മനസില്‍ അദ്ദേഹം റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ച് പോയവരെ ശപിച്ചു. പക്ഷെ അത് മാത്രം പോരായിരുന്നു ശന്തനുവിന്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിഹാരം കാണണമായിരുന്നു. അതിനായി റോഡില്‍ സ്ട്രീറ്റ് ലൈറ്റ് ഇല്ലെങ്കിലും രാത്രി നായകളെ കാണുന്നതിനായി ഒരു റിഫ്‌ളക്ടര്‍ ഘടിപ്പിച്ച് ഒരു കോളര്‍ ശന്തനുവും സുഹൃത്തും നിര്‍മിച്ച് പ്രദേശത്തെ ചില നായകളുടെ കഴുത്തിലണിഞ്ഞു.

ഇത് ഫലം കണ്ട് തുടങ്ങിയതോടെ ഈ കോളറിനായി നിരവധി പേര്‍ സമീപിച്ചു. എന്നാല്‍ ഇത് ഒരു സംരംഭമാക്കാനുള്ള സാമ്പത്തിക ശേഷി ശന്തനുവില്ലായിരുന്നു. അങ്ങനെ പിതാവിന്റെ നിര്‍ദേശപ്രകാരം ശന്തനു രത്തന്‍ ടാറ്റക്ക് കത്തെഴുതി. രണ്ട് മാസം കഴിഞ്ഞപ്പോള്‍, രത്തന്‍ ടാറ്റയുടെ മറുപടി കത്ത് ശന്തനുവിന് ലഭിച്ചു. തന്നെ നേരില്‍ വന്ന് കാണണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

അങ്ങനെ അവര്‍ മുംബൈയിലെ ഓഫീസില്‍ വച്ച് കണ്ടുമുട്ടി. ശന്തനുവിന്റെ ജോലി തന്നെ ആകര്‍ഷിച്ചുവെന്നും താന്‍ എന്ത് ചെയ്യണമെന്നും രത്തന്‍ ടാറ്റ ചോദിച്ചു. അങ്ങനെ ശന്തനുവിന്റെ സ്റ്റാര്‍ട്ട് അപ്പിന് ടാറ്റ ഗ്രൂപ്പിന്റെ ധനസഹായവും ലഭിച്ചു. തെരുവ് മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോളറുകള്‍ നിര്‍മ്മിക്കുന്ന 'മോട്ടോപാവ്‌സ്' എന്ന പേരില്‍ ശാന്തനു സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു.

അങ്ങനെ ആ സൗഹൃദം വളര്‍ന്നു. ഇതിനിടയില്‍ ശന്തനു വിദേശത്ത് പോയി എംബിഎ ബിരുദം നേടി. തന്റെ ബിരുദദാനചടങ്ങില്‍ പങ്കെടുക്കണം എന്ന് ശന്തനു രത്തന്‍ ടാറ്റയോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം പങ്കെടുക്കാം എന്ന് ഉറപ്പും നല്‍കി. എന്നാല്‍ അദ്ദേഹത്തിന് അന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം അദ്ദേഹം ശന്തനുവിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. കൂടാതെ ബിരുദദാന ചടങ്ങില്‍ ധരിക്കുന്ന ഗൗണ്‍ ധരിച്ച് ശന്തനുവിനൊപ്പം ഫോട്ടോയും എടുത്താണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.

ഒടുവില്‍ ടാറ്റ ട്രസ്റ്റിന് വേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. രത്തന്‍ ടാറ്റയുടെ നര്‍മ്മബോധം തനിക്ക് ഏറെ ഇഷ്ടമാണെന്ന് ശന്തനു പറയുന്നു. അദ്ദേഹത്തിന് അഗാധമായ ജ്ഞാനമുണ്ട്. ഈ പ്രായത്തിലും അദ്ദേഹം യൗവനത്താല്‍ ചുറ്റാന്‍ ഇഷ്ടപ്പെടുന്നു. പ്രൊഫഷണലായും പേഴ്‌സണാലും വളരെ അടുത്ത ബന്ധമാണുള്ളത് എന്നും അത് തന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു എന്നും ശന്തനു പറയുന്നു.

ജോലിയുടെ കാര്യത്തില്‍ ശരിയായ ഫലമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങളില്‍ അദ്ദേഹം പൂര്‍ണ്ണമായും വ്യക്തിപരവും ആയിരിക്കും. ടാറ്റയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള സ്ഥാപനമായ ടാറ്റ ട്രസ്റ്റിലാണ് ശാന്തനു പ്രവര്‍ത്തിക്കുന്നത്. രത്തന്‍ ടാറ്റയെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കിയത് ശന്തനുവാണ്.
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ












Click it and Unblock the Notifications