ഹനുമാന്‍ ചാലിസ മുഴങ്ങുന്ന മഹാരാഷ്ട്ര; താക്കറെയെ വെല്ലുവിളിക്കുന്ന റാണ ദമ്പതികള്‍ ആരാണ്?
മുംബൈ: മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നുള്ള ജനപ്രതിനിധികളും യോഗാ ഗുരു രാംദേവിന്റെ അനുയായികളുമായ റാണാ ദമ്പതികള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സ്വകാര്യ വസതിയായ 'മാതോശ്രീ'യ്ക്ക് പുറത്ത് ഹനുമാന്‍ ചാലിസ ജപിക്കുമെന്ന് വെല്ലുവിളി മുഴക്കിയിരിക്കുകയാണ്. ശനിയാഴ്ച, മുംബൈയിലെ നവനീത് റാണ എം പിയുടെയും ഭര്‍ത്താവ് രവി റാണ എം എല്‍ എയുടെയും അപ്പാര്‍ട്ട്മെന്റിന് പുറത്ത് ശിവസേന പ്രവര്‍ത്തകര്‍ വന്‍തോതില്‍ തടിച്ചുകൂടി ദമ്പതികള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു.
എന്‍ സി പിയ്ക്കും കോണ്‍ഗ്രസിനുമൊപ്പം സര്‍ക്കാരിനെ നയിക്കുന്ന ശിവസേന നേതാവ് കൂടിയായ താക്കറെയെ വെല്ലുവിളിച്ച റാണ ദമ്പതികള്‍ ആരാണെന്ന് പരിശോധിക്കാം. വിദര്‍ഭയിലെ ബദ്‌നേരയില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി നിയമസഭാംഗമാണ് രവി റാണ. നവനീത റാണ അമരാവതി (എസ് സി) സീറ്റില്‍ നിന്നുള്ള എം പിയാണ്. 36 വയസ്സുള്ള ഈ നേതാക്കളാണ് യുവ സ്വാഭിമാന്‍ പാര്‍ട്ടിയെ നയിക്കുന്നത്.

2009, 2014, 2019 വര്‍ഷങ്ങളില്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബദ്നേരയില്‍ നിന്ന് രവി വിജയിച്ചിരുന്നു. 2014 ല്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് നയിക്കുന്ന ബി ജെ പി - ശിവസേന സഖ്യ സര്‍ക്കാരുമായി അദ്ദേഹം അടുപ്പം പുലര്‍ത്തിയിരുന്നു.
2019 ലെ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ നാടകത്തില്‍ രവി റാണ കിംഗ്മേക്കറായി കളിക്കാനും സ്വതന്ത്രരുടെയും ചെറിയ ഗ്രൂപ്പുകളുടെയും പിന്തുണ ബി ജെ പിക്ക് ലഭ്യമാക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും വിജയിച്ചില്ല. അമരാവതിയിലെ ശങ്കര്‍നഗര്‍ സ്വദേശിയായ രവി അമരാവതി കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയിട്ടുണ്ട്.
നവനീത് കൗര്‍, 2019 ല്‍ അമരാവതിയില്‍ നിന്ന് ശിവസേന നേതാവ് ആനന്ദ് അദ്സുലിനെ പരാജയപ്പെടുത്തിയാണ് ലോക്സഭാ സീറ്റില്‍ വിജയിച്ചത്. മുന്‍ നടി കൂടിയായ അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ എന്‍ സി പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചിരുന്നു. മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന നവനീത് കാര്‍ത്തിക ഹൈസ്‌കൂളിലും ജൂനിയര്‍ കോളേജിലുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്.
തുടര്‍ന്ന് മോഡലിംഗിലെത്തി ചില മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. കന്നഡ ചിത്രമായ ദര്‍ശനിലൂടെയാണ് നവനീത ഫീച്ചര്‍ സിനിമകളില്‍ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം തെലുങ്ക് ചിത്രമായ സീനു വാസന്തി ലക്ഷ്മി, ചേതന, ജഗപതി, ഗുഡ് ബോയ്, ഭൂമ, ലവ് ഇന്‍ സിംഗപ്പൂര്‍ തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങി. പഞ്ചാബി ചിത്രമായ ലാഡ് ഗേയ പേച്ചയിലും അഭിനയിച്ചു.
എങ്ങനെയുണ്ട് പുതിയ ബീന്‍ ബാഗ് എന്ന് ഷഫ്‌ന, കലക്കിയെന്ന് ആരാധകര്‍
2011 ഫെബ്രുവരി 3-ന് നടന്ന സമൂബ വിവാഹ ചടങ്ങില്‍ രാംദേവിന്റെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം ഉദ്ധവ് താക്കറെയ്‌ക്കെതിരായ ഹനുമാന്‍ ചാലിസ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഇരുവരും തറപ്പിച്ച് പറയുന്നത്. ഹനുമാന്‍ ചാലിസ ചൊല്ലാന്‍ പദ്ധതിയിടുന്ന 500-ലധികം പ്രവര്‍ത്തകര്‍ അവരെ അനുഗമിക്കാന്‍ സാധ്യതയുണ്ട്. ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ഉദ്ധവ് താക്കറെയെ രവി റാണ വെല്ലുവിളിച്ചിരുന്നു പരാജയപ്പെട്ടാല്‍ മാതോശ്രീയുടെ മുന്നില്‍ വന്ന് അത് ചൊല്ലും.












Click it and Unblock the Notifications