കോണ്‍ഗ്രസ് നിലപാടിനെ തള്ളി അയോധ്യ രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി; ആരാണ് വിക്രമാദിത്യ സിംഗ്?
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. പക്ഷേ ഒരു എംഎല്‍എ മാത്രം ചടങ്ങില്‍ പങ്കെടുത്തു. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഭാഗമായ എംഎല്‍എ വിക്രമാദിത്യ സിംഗാണ് ചടങ്ങില്‍ പങ്കെടുത്തിരിക്കുന്നത്. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ കാര്യമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
ഹിമാചലില്‍ നിന്നുള്ള മറ്റൊരു എംഎല്‍എ സുധീര്‍ ശര്‍മയും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. പലര്‍ക്കും അറിയാത്ത ഒരു കാര്യം വിക്രമാദിത്യ സിംഗ് ആരാണെന്നതാണ്. വലിയൊരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. ഇന്ന് ഹിമാചല്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതും ഈ ശക്തിയാണ്.

വിക്രമാദിത്യ സിംഗ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനാണ്. ഹിമാചല്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. വിക്രമാദിത്യയുടെ അമ്മ പ്രതിഭ സിംഗ് നിലവില്‍ സംസ്ഥാന അധ്യക്ഷയാണ്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് തന്നെ പ്രതിഭയാണ്.
നേരത്തെ മുഖ്യമന്ത്രി പദത്തിലേക്ക് പോലും ഹൈക്കമാന്‍ഡ് അവരെ പരിഗണിച്ചിരുന്നു. ഇത്രയെല്ലാം കോണ്‍ഗ്രസ് പാരമ്പര്യം രക്തത്തിലുണ്ടായിട്ടും പാര്‍ട്ടി നിലപാടുകളെ ലംഘിച്ച് അയോധ്യയിലെത്തുകയായിരുന്നു വിക്രമാദിത്യ സിംഗ്. ചണ്ഡീഗഡ് വഴി ഞായറാഴ്ച്ചയാണ് വിക്രമാദിത്യ ലഖ്നൗവിലെത്തിയത്.
ഹിമാചലിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയാണ് വിക്രമാദിത്യ. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിക്രമാദിത്യയെ സംസ്ഥാനത്തിന്റെ അതിഥിയായി പ്രഖ്യാപിച്ചിരുന്നു. ജനുവരി എട്ടിനാണ് അദ്ദേഹം അയോധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിതെന്നും പറഞ്ഞിരുന്നു.
ഇത്തരമൊരു സന്ദര്‍ഭത്തില്‍ അവിടെയുണ്ടാവുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. പ്രാണ പ്രതിഷ്ഠ കാണാന്‍ താനുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജനുവരി പത്തിനാണ് ഉന്നത നേതാക്കളാരും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചടങ്ങിനെ ഉപയോഗപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അതേസമയം താന്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിട്ടേയില്ലെന്ന രീതിയില്‍ പരാമര്‍ശം തിരുത്തിയിരുന്നു വിക്രമാദിത്യ സിംഗ്. ക്ഷേത്രത്തില്‍ ആര്‍ക്ക് വേണമെങ്കിലും സന്ദര്‍ശനം നടത്താം. മതത്തിനും വിശ്വാസത്തിനും രാഷ്ട്രീയവുമായി യാതൊരു പങ്കുമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ക്ഷേത്രം സന്ദര്‍ശിക്കും. എനിക്ക് തോന്നുന്ന സമയത്തായിരിക്കും സന്ദര്‍ശനമെന്നും വിക്രമാദിത്യ പറഞ്ഞിരുന്നു.
ഷിംല റൂറലില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. ബുഷാഹറില്‍ നിന്നുള്ള രാജാവായിട്ടും വിക്രമാദിത്യ അറിയപ്പെടുന്നുണ്ട്. 2013 മുതല്‍ 2017 വരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. 2017ലാണ് വിക്രമാദിത്യ ആദ്യമായി നിയമസഭയിലെത്തുന്നത്. 2023ലും ഈ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications