യോഗിയെ പോലും കൂസലില്ല, 30 മണ്ഡലങ്ങളില്‍ അതിശക്തന്‍, ബ്രിജ് ഭൂഷണെ ബിജെപി ഭയക്കുന്നതെന്തിന്?
ദില്ലി: റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ബിജെപിയുടെ അതിശക്തനായ എംപിയാണ് അദ്ദേഹം. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ എന്തുകൊണ്ട് ബിജെപി നടപടിയെടുക്കുന്നില്ല. ഇത്രയധികം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടും, അദ്ദേഹത്തിനെ ഒന്ന് തൊടാന്‍ പോലും നേതൃത്വം തയ്യാറായിട്ടില്ല.
എന്താണ് ഇതിന് കാരണം. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ഒരു ചെറിയ മീനല്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. യുപിയില്‍ ബിജെപിയുടെ കരുത്തിനും അപ്പുറത്താണ് ബ്രിജ് ഭൂഷണിന്റെ വളര്‍ച്ച. യുപിയില്‍ ബിജെപിയുടെ ബാഹുബലി എന്ന് തന്നെ ബ്രിജ് ഭൂഷണെ വിശേഷിപ്പിക്കാം.

ബ്രിജ് ഭൂഷണെ തൊടാനാവില്ല
ബിജെപിയുടെ എംപിയാണ് അദ്ദേഹം. ആറ് തവണ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. ഇതില്‍ അഞ്ചും ബിജെപിയെ പ്രതിനിധീകരിച്ചിരുന്നു. ഒരിക്കല്‍ സമാജ് വാദി പാര്‍ട്ടിയെയും പ്രതിനിധീകരിച്ച് ബ്രിജ് ഭൂഷണ്‍ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.
ഗോണ്ട, കൈസര്‍ഗഞ്ച്, ബല്‍റാംപൂര്‍ മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരിക്കുന്നത്. മുപ്പതോളം ജില്ലകളില്‍ കരുത്തനാണ് ബ്രിജ് ഭൂഷണ്‍ ഗോണ്ട, ബല്‍റാംപൂര്‍, അയോധ്യ എന്നിവ സാമ്പിളുകളാണ്. ഇങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് ബിജെപി കൈവിടുക. വന്‍ ഇമേജാണ് താരത്തിന് യുപിയില്‍ ഉള്ളത്.
വന്‍ സ്വാധീന ശക്തി
ബ്രിജ് ഭൂഷന്റെ സാന്നിധ്യം ഗോണ്ട, ബാല്‍റാംപൂര്‍, അയോധ്യ എന്നീ ജില്ലകളിലായി നീണ്ട്കിടക്കുന്നതാണ്. മുമ്പ് ഗുസ്തി താരമായിരുന്നു അദ്ദേഹം. 1980കളില്‍ വിദ്യാര്‍ത്ഥി രാഷ്ടീയത്തിലൂടെയായിരുന്നു അദ്ദേഹം വളര്‍ന്നത്.
2014, 2019 തിരഞ്ഞെടുപ്പുകളില്‍ ബിജെപി ടിക്കറ്റില്‍ അദ്ദേഹം പാര്‍ലമെന്റിലെത്തി. ബ്രിജ് ഭൂഷണിന്റെ മകന്‍ പ്രതീക് ഭൂഷണും ഗോണ്ടയില്‍ നിന്നുള്ള എംഎല്‍എയാണ്. ബിജെപിയുമായി ദീര്‍ഘകാലത്തെ ബന്ധം ഭൂഷണുണ്ട്. അയോധ്യ സമരവും അദ്ദേഹത്തിന്റെ പേരിലുണ്ട്.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
ബിജെപിക്ക് എപ്പോഴും ആവശ്യം
1996ല്‍ ടാഡ കേസ് വന്നപ്പോള്‍ ബിജെപി അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ ഭാര്യ കെക്തി ദേവിയെ മത്സരിപ്പിച്ച് സിംഗ് അത്തവണയും അധികാരം പിടിച്ചു. അന്‍പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബ്രിജ് ഭൂഷണ് വലിയ സ്വാധീനമുണ്ട്. അയോധ്യ മുതല്‍ ശ്രാവസ്തി വരെ നീളുന്നതാണ് ഇവ.
ബിജെപിക്ക് ബ്രിജ് ഷൂണെയും ആവശ്യമാണ്, അതുപോലെ ബ്രിജ് ഭൂഷണെയും ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ ആ ബന്ധം വഷളായിരിക്കുകയാണ്. യോഗി ആദിത്യനാഥ് വരെ അദ്ദേഹവുമായി അകന്ന് നില്‍ക്കുകയാണ്. യോഗിയുടെ ആവശ്യവും ബ്രിജ് ഭൂഷണില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുള്ളപ്പോള്‍ ബ്രിജ് ഭൂഷണെ ബിജെപിക്ക് പിണക്കാനാവില്ല.
കേസുകളെല്ലാം വിജയിച്ചു
തീപ്പൊരി നേതാവാണ് അദ്ദേഹം. പല പരാമര്‍ശങ്ങളും നേരത്തെ വിവാദവുമായിട്ടുണ്ട്. പക്ഷേ പാര്‍ട്ടിക്ക് വോട്ട് നേടി കൊടുക്കുന്നതില്‍ അദ്ദേഹം കരുത്തനാണ്. രാജ് താക്കറെ അയോധ്യയില്‍ പ്രവേശിച്ചാല്‍ പാഠം പഠിപ്പിക്കുമെന്ന ബ്രിജ് ഭൂഷണിന്റെ പരാമര്‍ശം നേരത്തെ വലിയ വിവാദമായിരുന്നു.
രാജ് താക്കറെ ഇതോടെ ബിജെപിയുമായി അകന്നിരുന്നു. പല കേസുകളും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ എല്ലാം വിജയിക്കുകയാണ് അദ്ദേഹം ചെയ്തത്.












Click it and Unblock the Notifications