കരുണാനിധിയുടെ മൃതദേഹം എന്തുകൊണ്ട് ദഹിപ്പിച്ചില്ല... നിരീശ്വരവാദത്തിന്റെ സസ്പെന്സുമായി ഡിഎംകെ!!
ചെന്നൈ: കലൈജ്ഞര്‍ കരുണാനിധിയുടെ സംസ്കാര ചടങ്ങുകള്‍ മറീന ബീച്ചില്‍ നടക്കാന്‍ പോവുകയാണ്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളില്‍ സസ്പെന്‍സ് നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം എന്തുകൊണ്ട് സംസ്കരിക്കുന്നു. ദഹിപ്പിക്കാത്തതെന്താണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഹിന്ദു ആചാര രീതി പ്രകാരം കരുണാനിധിയുടെ മൃതദേഹം ദഹിപ്പിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. പലരും ഈ ആവശ്യം ഉന്നയിച്ചെങ്കിലും അദ്ദേഹത്തിന്റെ കുടുംബം അതിന് തയ്യാറായിട്ടില്ല.
ഇതിന്റെ രഹസ്യം തേടിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നടക്കുന്നത്. തമിഴ് ജനതയുടെയും സംസ്കാരത്തിന്റെ ഭാഗമായ കലൈജ്ഞറെ എന്തുകൊണ്ട് ദഹിപ്പിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് പലരും ചോദിക്കുന്നത്. ഡിഎംകെയുടെ ആദര്‍ശങ്ങളും ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആദര്‍ശങ്ങള്‍ പിന്‍പറ്റുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബം ഈ രീതിയെ പ്രോത്സാഹിപ്പിക്കുന്നത്.

നിരീശ്വരവാദിയായ കരുണാനിധി
കരുണാനിധി കടുത്ത നിരീശ്വരവാദിയായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലെ എല്ലാവരും നിരീശ്വരവാദികളായിരുന്നു. അതുകൊണ്ട് തന്നെ അന്ത്യോപചാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വിശ്വാസം പോലെയാണ് നടക്കുക. സാധാരണ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുകയും ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്.

കുടുംബം തീരുമാനിക്കും
നിരീശ്വരവാദികളുടെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് തീരുമാനിക്കാം. സമുദായത്തിന്റെ നിര്‍ദേശവും ഇതില്‍ നിര്‍ണായമായിട്ടുണ്ട്. ഇസൈ വെല്ലാളര്‍ ജാതിയില്‍പ്പെട്ട നേതാവാണ് കരുണാനിധി. കൃഷിയും സംഗീതവും കൂടിചേരുന്ന ജാതിയാണിത്. തമിഴ്നാട്ടിലെ പിന്നോക്ക ജാതിയാണിത്. ഇവര്‍ക്ക് ബ്രാഹ്മണ വിഭാഗവുമായി ബന്ധമുണ്ടായിരുന്നുവെന്ന് ചരിത്ര രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

ബ്രാഹ്മണ വിരുദ്ധ സഖ്യം
ബ്രാഹ്മണ വിരുദ്ധ രാഷ്ട്രീയം കരുണാനിധിയുടെ രക്തത്തില്‍ പിന്നീട് അലിഞ്ഞു ചേരുകയായിരുന്നു. ചെറുപ്പത്തിലേറ്റ ജാതിയുടെ മുറിപ്പാടുകളായിരിക്കും അദ്ദേഹത്തെ മാറ്റിയിട്ടുണ്ടാവുക. പെരിയാറിന്റെ ആദര്‍ശങ്ങളുമായി അണ്ണാദുരൈയ്ക്കൊപ്പം ചേര്‍ന്ന നാളുകളാണ് അദ്ദേഹത്തെ മാറ്റിമറിച്ചത്. ഈ ആശയങ്ങള്‍ തന്റെ മരണത്തിന് ശേഷവും തുടരണമെന്നാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് സംസ്കാരം മതി ദഹിപ്പിക്കല്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്താന്‍ കാരണം. ഈ ആഗ്രഹത്തിനൊപ്പം കുടുംബവും നില്‍ക്കുകയായിരുന്നു.

പ്രമുഖര്‍ക്കൊപ്പം....
പ്രമുഖര്‍ക്കൊപ്പമാണ് കരുണാനിധിയുടെ മൃതദേഹം അടക്കം ചെയ്യാനൊരുങ്ങുന്നത്. അണ്ണാദുരൈയുടെ മൃതദേഹം അടക്കം ചെയ്തത് ഇവിടെയാണ്. പെരിയാറിന്റെയും അണ്ണാദുരൈയുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുകയാണ് ചെയ്തത്. നിരീശ്വരവാദികളായ ഇവരുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. പെരിയാറിനെ പക്ഷേ മറീന ബീച്ചില്‍ അല്ല സംസ്കരിച്ചത്. എംജിആര്‍, ജയലളിത എന്നിവരുടെ മൃതദേഹങ്ങള്‍ ഇവിടെയാണ് ദഹിപ്പിച്ചത്.

അണ്ണാ ഡിഎംകെയും
അണ്ണാ ഡിഎംകെ നേതാക്കളായ എംജിആറിന്റെയും ജയലളിതയുടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചിട്ടില്ല. പകരം സംസ്കരിക്കുകയായിരുന്നു. ഇവിടെ വലിയൊരു സ്മാരകവും ഇവര്‍ക്കായി പണിതിട്ടുണ്ട്. ഈ സ്മാരകങ്ങളില്‍ നിന്ന് അണികള്‍ ആവേശമുള്ക്കൊള്ളണമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. കരുണാനിധിയുടെ മൃതദേഹം ദഹിപ്പിച്ചാല്‍ ജനങ്ങള്‍ അദ്ദേഹത്ത മറന്നുപോകുമെന്നും മറിച്ച് സംസ്കരിച്ച ശേഷം സ്മാരകം പണിതാല്‍ എല്ലാവരും ഓര്‍ത്തിരിക്കുമെന്നുമാണ് ഡിഎംകെ നേതാക്കള്‍ പറയുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications