Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാനെ മോശപ്പെട്ട നടനെന്ന് ഗൂഗിള്‍... പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കംപ്ലീറ്റ് തെറ്റെന്ന് ആരാധകര്‍

സല്‍മാന്‍ മോശം നടന്നെന്ന് ഗുഗിള്‍ സെര്‍ച്ച്

മുംബൈ: ഗൂഗിളിന് അബദ്ധം പറ്റുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. നിരവധി സമയത്ത് അവര്‍ തെറ്റായ സെര്‍ച്ച് റിസള്‍ട്ട് നല്‍കി പുലിവാല് പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും വലിയ തലവേദന അവരെ തേടി എത്തിയിരിക്കുകയാണ്. ഏറ്റവും മോശം ബോളിവുഡ് നടനാരാണെന്ന് സെര്‍ച്ച് റിസള്‍ട്ടിന് സല്‍മാന്‍ ഖാനാണെന്നായിരുന്നു അവരുടെ മറുപടി. പോരേ പൂരം. ഗൂഗിളിനെ വലിച്ചുകീറി പോസ്റ്ററൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വകതിരിവില്ലേ ഗൂഗിളിനെന്നാണ് ഒരാളുടെ ചോദ്യം.

്അതേസമയം ആരാധകര്‍ ഗൂഗിളിനെ പരമാവധി നാറ്റിച്ചുകൊണ്ടിരിക്കുന്നുണ്ട്. സല്‍മാനെയും ഇതില്‍ ട്രോള്‍ ചെയ്തിട്ടുണ്ട് എന്നതാണ് രസകരം. ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്രോളര്‍മാര്‍ പലവിധത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ ട്രോളുകളെയും ഗൂഗിളിനെയും ചിരിച്ച് തള്ളിയിരുന്നു സല്‍മാന്‍ ഖാന്‍. അബദ്ധം പറ്റിയതിന് ഇതുവരെ വിശദീകരണമൊന്നും എന്തായാലും ഗൂഗിള്‍ നല്‍കിയിട്ടില്ല.

മോശപ്പെട്ട നടന്‍....

മോശപ്പെട്ട നടന്‍....

കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ ഖാന്റെ റേസ് 3 എന്ന ചിത്രം പുറത്തിറങ്ങിയത്. ബോക്‌സോഫീസില്‍ ചിത്രം കുതിക്കുന്നുണ്ട്. എന്നാല്‍ നിരൂപകര്‍ ഇതിനെ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. സമീപകാലത്തിറങ്ങിയ മോശപ്പെട്ട ചിത്രമെന്നാണ് ഇതിനെ നിരൂപകര്‍ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും ഈ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായത്തെ കുറിച്ച് പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് മോശപ്പെട്ട നടന്‍ സല്‍മാന്‍ ഖാനാണെന്ന് ഗൂഗിള്‍ വരെ പറയുന്നു എന്ന് സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്.

ബോളിവുഡിന്റെ ഭായ്

ബോളിവുഡിന്റെ ഭായ്

ബോളിവുഡിന്റെ ഭായ് എന്നാണ് സല്‍മാന്‍ ഖാന്‍ അറിയപ്പെടുന്നത്. അപ്പോള്‍ ഗൂഗിള്‍ സല്‍മാനെ മോശം നടനാക്കിയാല്‍ അവര്‍ സഹിക്കുമോ. ഗൂഗിള്‍ എന്ന് പറയുന്നത് തന്നെ വായില്‍ തോന്നിയ സെര്‍ച്ച് റിസല്‍ട്ട് തരുന്ന സെര്‍ച്ച് എന്‍ജിനാണെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ ഗൂഗിളിന് ശരിക്കും എന്താണ് പറ്റിയതെന്ന് ഇപ്പോഴും അറിഞ്ഞുകൂടാ. എല്ലാ തരം പ്രേക്ഷരെയും തൃപ്തിപ്പെടുത്തി സിനിമയെടുക്കുന്ന സല്‍മാനെ മോശം നടനാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ പറഞ്ഞിട്ടില്ല.

ഗൂഗിളിന് തെറ്റുപറ്റില്ല...

ഗൂഗിളിന് തെറ്റുപറ്റില്ല...

ഗൂഗിളിന് തെറ്റുപറ്റില്ലെന്നാണ് മറ്റൊരുത്തന്റെ കണ്ടുപിടുത്തം. സല്‍മാന്‍ മോശം ആക്ടറാണെന്ന് ജനങ്ങള്‍ക്ക് ഒരു സംശയവുമില്ല. പിന്നെ ഗൂഗിളിന് സംശയം തോന്നേണ്ട കാര്യമില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം ഗൂഗിളിന് പറ്റിയ കൈയ്യബദ്ധവും ഇതിനിടയില്‍ വന്‍ ട്രോള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. മോശപ്പെട്ട നടന് പുറമേ മോശപ്പെട്ട നടിയാരാണെന്ന്് സെര്‍ച്ച് ചെയ്താലും വരുന്നത് സല്‍മാന്‍ ഖാന്റെ ചിത്രം തന്നെ. ഗൂഗിളേ ഇങ്ങളെന്തൊരു ഉഡായിപ്പാണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

സത്യ കഥ ഇങ്ങനെ....

സത്യ കഥ ഇങ്ങനെ....

ഗൂഗിള്‍ ടൈപ്പ് ചെയ്ത വരുന്ന റിസള്‍ട്ടുകള്‍ എല്ലാം സത്യമല്ല എന്നതാണ് വാസ്തവം. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന കീവേര്‍ഡുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യത്തിന്റെ അടിസ്ഥാനത്തില്‍ വരുന്നതാണ്. നിരവധി പേര്‍ സല്‍മാന്‍ ഖാന്‍ മോശപ്പെട്ട നടന്‍ സല്‍മാന്‍ ഖാനാണെന്ന് പറഞ്ഞ് ഗൂഗിളില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുകയും അതിനെ കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ടാഗ് സല്‍മാന്‍ മോശപ്പെട്ട നടനാണെന്നായിരുന്നു. അപ്പോള്‍ സ്വാഭാവികമായും വരുന്ന റിസള്‍ട്ടുകള്‍ അത് തന്നെയാവും.

ഇതൊക്കെ എന്ത്.....

ഇതൊക്കെ എന്ത്.....

ഗൂഗിളല്ല അതില്‍ വലിയവര്‍ പറഞ്ഞാലും ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് സല്‍മാന്‍ പറയുന്നു. തന്നെ ട്രോളുന്നവരെ ട്രോളര്‍മാരായിട്ട് തന്നെ കാണുന്നില്ല. കാരണം അവരെ പറ്റി അറിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഞാനാണെങ്കില്‍ ആയിരക്കണക്കിന് ആരാധകരുള്ള സൂപ്പര്‍ താരമാണ്. അപ്പോള്‍ സിനിമയ്‌ക്കെതിരെ സ്വാഭാവികമായും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവും. എന്നാല്‍ ആക്രമിക്കുന്നവരേക്കാള്‍ ഇഷ്ടപ്പെടുന്നവരാണ് കൂടുതലെന്നും സല്‍മാന്‍ പറയുന്നു. അതേസമയം ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രത്തിന് പകരം നരേന്ദ്ര മോദിയുടെ ചിത്രം വച്ച ടീമാണ് ഗൂഗിളെന്നാണ് സല്‍മാന്‍ ആരാധകരുടെ പരിഹാസം.

ചതിച്ചത് റേസ് 3

ചതിച്ചത് റേസ് 3

റേസ് ത്രീയുടെ ട്രെയിലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ വമ്പന്‍ വിമര്‍ശനം ആരാധകരടക്കമുള്ളവര്‍ ഉയര്‍ന്നിരുന്നു. ലോജിക്കില്ലാത്ത ചിത്രം എന്തിനാണ് ഭായ എടുക്കുന്നതെന്നായിരുന്നു ഒരു ചോദ്യം. ഇപ്പോഴത്തെ മോശം നടന്‍ എന്ന സെര്‍ച്ച് റിസള്‍ട്ടിന് പിന്നിലും റേസ് ത്രീയാണെന്ന് ഗൂഗിളിന്റെ വക്താവ് പറയുന്നു. നിരൂപകര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച നിരൂപണങ്ങളില്‍ സല്‍മാനെ പലയിടത്തായി മോശം നടനെന്ന് വിളിക്കുന്നുണ്ട്. ഇതോടെ സെര്‍ച്ച് റിസള്‍ട്ടിലും ഇത് വരികയായിരുന്നു. അടുത്ത ചിത്രത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തിയാല്‍ ഈ സെര്‍ച്ച് റിസല്‍ട്ട് മാറുമെന്നും ഗൂഗിള്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+