കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത് ജയന്ത് ചൗധരി.... ഒരു മെസേജില്‍ പിന്തുണ, കൈരാനയില്‍ വിജയം നേടിയത് ഇങ്ങനെ

കൈരാനയില്‍ പ്രതിപക്ഷത്തെ ഒന്നിച്ചത് ജയന്ത് ചൗധരി

Google Oneindia Malayalam News

ലഖ്‌നൗ: കൈരാനയില്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പ് വിജയം നേടിയപ്പോള്‍ ഉയര്‍ന്ന ചോദ്യം ആരാണ് ഈ വിജയത്തിന് പിന്നിലെന്നായിരുന്നു. അഖിലേഷ് യാദവിനെയും മായാവതിയെയും ഈ സഖ്യത്തിന്റെ കാര്യത്തില്‍ അഭിനന്ദിക്കുന്നവരുണ്ട്. എന്നാല്‍ സത്യാവസ്ഥ ഇവരേക്കാളും ഈ സഖ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നില്‍ നിന്നത് മറ്റൊരാളാണ് എന്നതാണ്. ആര്‍എല്‍ഡിയുടെ ദേശീയ വൈസ് പ്രസിഡന്റും അജിത്ത് സിംഗിന്റെ മകനുമായ ജയന്ത് ചൗധരിയാണ്. ദീര്‍ഘകാലമായി ഇടഞ്ഞ് നിന്നിരുന്ന ആര്‍എല്‍ഡി പിണക്കം മറന്ന് എസ്പിയുമായി കൈകോര്‍ക്കുകയായിരുന്നു. ഒരൊറ്റ മെസേജിലൂടെയാണ് ഈ സഖ്യം രൂപീകരിച്ചത്.

1

മെസേജ് അയച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അഖിലേഷ് പ്രതിപക്ഷത്തെ അണിനിരത്തിയുള്ള യോഗത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ഇതോടെ കൈരാനയില്‍ ഇരുവരും ചേര്‍ന്ന് ബിജെപിയെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഗംഭീര മുന്നൊരുക്കങ്ങളാണ് ജയന്ത് നടത്തിയത്. ഗ്രാമങ്ങളിലെ നിത്യസന്ദര്‍ശകനാവുകയും അവരുടെ പ്രിയം നേടിയെടുക്കുകയും ചെയ്തു. ഇതോടെ വേറെയാരും ഇവിടെ ജയിക്കാന്‍ പോകുന്നില്ല എന്ന സ്ഥിതിയും അദ്ദേഹം ഉണ്ടാക്കിയെടുത്തു. അഖിലേഷും ജയന്തും ചെറുപ്പമായതിനാല്‍ അഭിപ്രായ വ്യത്യാസമുണ്ടായില്ലെന്നും ഇത് സഖ്യത്തിന് സഹായിച്ചെന്നുമാണ് ആര്‍എല്‍ഡി ജനറല്‍ സെക്രട്ടറി ത്രിലോക് ത്യാഗി പറയുന്നു.

നേരത്തെ ചരണ്‍ സിംഗിന്റെ മരണത്തോടെയുണ്ടായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ മുലായം സിംഗ് യാദവിനെയും അജിത്ത് സിംഗിനെയും ശത്രുക്കളാക്കിയിരുന്നു. എസ്പിയുടെ സ്ഥാനാര്‍ത്ഥിയും ആര്‍എല്‍ഡിയുടെ ചിഹ്നവും എന്ന ആവശ്യം പോലും മുന്നോട്ട് വച്ചത് ജയന്താണ്. രാഷ്ട്രീയ നേട്ടമല്ല മറിച്ച് ബിജെപിയെ വലിയൊരു ആപത്തിനെ രാജ്യത്തിന് നിന്ന് ഓടിക്കാനാണ് ശ്രമം. കര്‍ഷക വിരുദ്ധ സര്‍ക്കാര്‍ കൂടിയാണ് ഇതെന്ന് ജയന്ത് പറഞ്ഞു. അതേസമയം തബസും ഹസന്‍ ബന്ധു കന്‍വാര്‍ ഹസന്‍ ഇവിടെ മത്സരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് പിന്നീട് ഒഴിവാക്കിയത് ജയന്ത് ഇടപെട്ടിട്ടാണ്. വരും ദിവസങ്ങളില്‍ ജയന്ത് ദേശീയ തലത്തിലേക്ക് ഉയര്‍ന്നാല്‍ പോലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ആര്‍എല്‍ഡി പറയുന്നത്.

English summary
Why Jayant Chaudhary is Oppositions Best Asset
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X