Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിനെ കൊള്ളയടിക്കുന്നവരെ കൊല്ലൂ...!! തീവ്രവാദികളോട് ഗവര്‍ണര്‍, വിവാദം, വിശദീകരണം

ശ്രീനഗര്‍: കൊലപാതകം നടത്താന്‍ ആഹ്വാനം ചെയ്തുള്ള കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ പ്രസ്താവന വിവാദത്തില്‍. കശ്മീരിലെ തീവ്രവാദ സംഘടനകള്‍ നടത്തുന്ന അക്രമങ്ങളും ടൂറിസം മേഖലയിലെ വികസനവും പരാമര്‍ശിച്ച് സംസാരിക്കവെയാണ് ഗവര്‍ണര്‍ വിവാദ പരാമര്‍ശം നടത്തിയത്.

Satyapal

സാധാരണക്കാരെയും സൈനികരെയും കൊല്ലുന്നത് നിങ്ങള്‍ അവസാനിപ്പിക്കൂ. പകരം കശ്മീരിനെ വര്‍ഷങ്ങളായി കൊള്ളയടിക്കുന്നവരെ ലക്ഷ്യമിടൂ എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ മുഖ്യധാരാ രാഷ്ട്രീ നേതാക്കളെല്ലാം രംഗത്തുവന്നു. ഗവര്‍ണര്‍ കൊലപാതകത്തിന് പ്രോല്‍സാഹനം നല്‍കുകയാണ് ചെയ്യുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നീ പാര്‍ട്ടികളുടെ നേതാക്കള്‍ കുറ്റപ്പെടുത്തി.

പരാമര്‍ശം വിവാദമായതോടെ ഗവര്‍ണര്‍ വിശദീകരണവുമായി രംഗത്തുവന്നു. തന്റെ വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്നും അങ്ങനെ പറയരുതായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ഒട്ടേറെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വന്‍ അഴിമതിയാണ് ഇവിടെ നടത്തുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ലഡാക് മേഖലയിലെ കാര്‍ഗിലില്‍ നടന്ന ടൂറിസം പരിപാടിയില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ വിവാദ പരാമര്‍ശം നടത്തിയത്.

കശ്മീരിലെ ആണ്‍കുട്ടികള്‍ തോക്കെടുത്ത് സ്വന്തം ജനങ്ങളെ കൊല്ലുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെയും കൊല്ലുന്നു. എന്തിനാണ് നിങ്ങള്‍ അവരെ കൊല്ലുന്നത്. കശ്മീരിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ കൊല്ലൂ. തോക്കെടുക്കുന്നതിന് ഒന്നിനും പരിഹാരമല്ല. ശ്രീലങ്കയിലെ തമിഴ്പുലികള്‍ ഇതിന് ഉദാഹരണമാണ്. തോക്കിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല. താഴ്‌വരയില്‍ 250 തീവ്രവാദികളേ ഉണ്ടാകൂ. ഇതില്‍ പകുതിയും പാകിസ്താനികളാണ്. കീഴടങ്ങിയില്ലെങ്കില്‍ ഇവരെ ഏറ്റുമുട്ടലില്‍ ഇല്ലാതാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കശ്മീരിലെ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കൊല്ലാനാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതെന്നും ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇനി ഗവര്‍ണറാകും ഉത്തരവാദിയെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+