Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈഡന്റെ വിരുന്ന്, കോണ്‍ഗ്രസില്‍ അഭിസംബോധന; യുഎസ്സില്‍ മോദിയുടെ കാര്യപരിപാടികള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ജൂണ്‍ 21ന് ആരംഭിക്കുകയാണ്. യുഎസ്സിന് ശേഷം ഈജിപ്തും മോദി സന്ദര്‍ശിക്കുന്നുണ്ട്. യുഎസ് സന്ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ന്യൂയോര്‍ക്കിലാണ് യുഎസ്സിലെ മോദിയുടെ പരിപാടികള്‍ ആരംഭിക്കുന്നത്.

യുഎന്‍ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങള്‍ക്ക് മോദി നേതൃത്വം നല്‍കും. ജൂണ്‍ 22ന് പ്രധാനമന്ത്രി വാഷിംഗ്ടണ്‍ ഡിസിയിലേക്ക് യാത്ര ചെയ്യും. വൈറ്റ്ഹൗസില്‍ അദ്ദേഹത്തിന് സ്വീകരണവും നല്‍കും.പ്രസിഡന്റ് ജോ ബൈഡന്‍ അദ്ദേഹത്തിനായി വിരുന്നൊരുക്കും.

narendra-modi-joe-biden

അതേ ദിവസം തന്നെ യുഎസ് കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി യുഎസ് കോണ്‍ഗ്രസിനെ അഭിമുഖീകരിച്ച് സംസാരിക്കും.

അതേസമയം യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി, സെനറ്റ് സ്പീക്കര്‍ ചാള്‍സ് ഷൂമര്‍, എന്നിവരാണ് മോദിയെ ഈ ചടങ്ങിനായി ക്ഷണിച്ചത്. ജൂണ്‍ 23ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ എന്നിവര്‍ ചേര്‍ന്നും പ്രധാനമന്ത്രിക്ക് വിരുന്നൊരുക്കും. ഇതെല്ലാം ഔദ്യോഗിക പരിപാടികളാണ്.

അതിന് പുറമേ പ്രമുഖ സിഇഒമാര്‍, പ്രൊഫഷണലുകള്‍, യുഎസ്സിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ എന്നിവരുമായും മോദി സംവദിക്കും. ഇന്ത്യ-യുഎസ് ബന്ധത്തെ ശക്തമാക്കാന്‍ മോദിയുടെ ഈ സന്ദര്‍ശനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ മേഖലയിലെ സഹകരണവും ഇതിലൂടെ സാധ്യമാക്കും.

ഇന്ത്യയുടെ പ്രതിരോധ മേഖല മുതല്‍ സാങ്കേതിക വിദ്യ വരെയുള്ള കാര്യങ്ങളില്‍ യുഎസ് സഹകരണം ഉറപ്പിക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കും. സെപ്റ്റംബറില്‍ നടക്കുന്ന ജി20 യോഗത്തിന് മുമ്പായുള്ള ഈ സന്ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെയാണ്. യുഎസ്സില്‍ നിന്ന് 31 അത്യാധുനിക ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്.മോദിയുടെ യുഎസ് സന്ദര്‍ശനത്തിലായിരിക്കും ഇത് ഇന്ത്യക്ക് ലഭ്യമാകുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അടക്കമുള്ള സാങ്കേതിക വിദ്യകളിലും ഇന്ത്യ യുഎസ് സഹായം തേടിയേക്കും. ഏഷ്യന്‍ മേഖലയില്‍ സൗദി അടക്കമുള്ളവര്‍ യുഎസ്സിന്റെ ശത്രുക്കളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തുമ്പോള്‍ ഇന്ത്യയെ തന്ത്രപരമായ സുഹൃദ് രാജ്യമായി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് യുഎസ് ഇപ്പോള്‍ നടത്തുന്നത്.

യുഎസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കും. കയ്‌റോയിലേക്ക് ജൂണ്‍ 24നാണ് മോദി എത്തുക. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയുടെ ക്ഷണത്തെ തുടര്‍ന്നാണ് മോദിയുടെ സന്ദര്‍ശനം.

നേരത്തെ റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിച്ചത് ഈജിപ്ഷ്യന്‍ പ്രസിഡന്റിനെയായിരുന്നു. ആ സമയത്താണ് മോദി അദ്ദേഹം ഈജിപ്തിലേക്ക് ക്ഷണിച്ചത്. മോദിയുടെ ആദ്യ ഈജിപ്ഷ്യന്‍ സന്ദര്‍ശനമാണിത്.

ഈജിപ്ഷ്യന്‍ സര്‍ക്കാരിലെ പ്രമുഖരുമായി മോദി കൂടിക്കാഴ്ച്ചയില്‍ സംസാരിക്കും. ഈജിപ്തിന്റെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+