സ്വവര്‍ഗരതി കുറ്റമല്ലല്ലോ.. അപ്പോള്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കേണ്ടേ? സുപ്രീംകോടതിയില്‍ റോഹ്തഗി
ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്ന വിധി കണക്കിലെടുത്ത് സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കണം എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ ആണ് അദ്ദേഹത്തിന്റെ വാദം. സ്പെഷ്യല്‍ മാരേജ് ആക്ടില്‍ പുരുഷനും സ്ത്രീക്കും പകരം 'ഇണ' എന്ന് പരാമര്‍ശിക്കണമെന്നും മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു.
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന സുപ്രീം കോടതി ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ചോദ്യം. ഇത് സംബന്ധിച്ച് പ്രത്യേക നിയമ രൂപീകരണം വേണം എന്നും അതിനാല്‍ വിഷയത്തില്‍ തീര്‍പ്പ കല്‍പ്പിക്കേണ്ടത് നിയമനിര്‍മാണ സഭകളാണ് എന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്.

ഹര്‍ജിക്കാര്‍ രാജ്യത്തിന്റെ ആകെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇത് പരിഗണിക്കണോ എന്ന് ആദ്യം പരിശോധിക്കേണ്ടത് കോടതിയാണെന്നും തുഷാര്‍ മേത്ത പറഞ്ഞു. കോടതികള്‍ ഇക്കാര്യം സ്വയം തീരുമാനിക്കേണ്ടതുണ്ടോ എന്ന് തങ്ങള്‍ ഇപ്പോഴും ചോദ്യം ചെയ്യുന്നു എന്നുനം അദ്ദേഹം പറഞ്ഞു. ഇതോടെ ഇക്കാര്യത്തില്‍ എങ്ങനെ തീരുമാനമെടുക്കണം എന്ന് നിര്‍ദേശിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന് കോടതി മറുപടി പറഞ്ഞു.
ഇക്കാര്യത്തില്‍ ഹര്‍ജിക്കാരുടെ ഭാഗം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. ഇതോടെയാണ് മുകുള്‍ റോഹ്തഗി തന്റെ വാദം ആരംഭിച്ചത്. മുന്‍കാല കോടതി ഉത്തരവുകളും സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുന്ന വിധിയും കണക്കിലെടുത്ത് സ്വവര്‍ഗ വിവാഹത്തിനുള്ള അവകാശം അനുവദിക്കണം എന്നാണ് മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചത്.
ഇന്നത്തെ കാലത്തെ വിവാഹം എന്ന സങ്കല്‍പ്പം മാറിയിരിക്കുന്നു. വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷനെ തങ്ങള്‍ വിലമതിക്കുന്നുണ്ട് എന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അദ്ദേഹം പറഞ്ഞു. ലിവ്-ഇന്‍ ബന്ധങ്ങള്‍ പോലും ഇന്നത്തെ കാലത്ത് അനുവദനീയമാണ് എന്നും റോഹത്ഗി പറഞ്ഞു. അതേസമയം ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ വെച്ച് പുരുഷനും സ്ത്രീക്കും മാത്രമെ വിവാഹം കഴിക്കാന്‍ സാധിക്കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്പര്യം കുറയുന്നോ? കാരണമിതാകാം
ഇന്ത്യന്‍ സംസ്കാരം സ്വവര്‍ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും എല്ലാ മതങ്ങളും വിവാഹം എന്നത് മഹത്തരമായ കര്‍ത്തവ്യമായാണ് കണക്കാക്കുന്നത് എന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. നിലവിലുള്ള വിവാഹ സങ്കല്പ്പത്തിന് തുല്യമായി സ്വവര്‍ഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്റെയും താല്‍പ്പര്യങ്ങളെ ഗുരുതരമായി ബാധിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications