കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ എന്ത് ചെയ്തു, ഞങ്ങളെന്തിന് നയം മാറ്റണം: കേന്ദ്രത്തിനെതിരെ തമിഴ്നാട് മന്ത്രി, വൈറലായി ചർച്ച

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പിലെ സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച് രാജ്യത്ത് വലിയി തോതിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹർജിയും നല്‍കുകയുണ്ടായി. എന്നാല്‍ ഹർജി പരിഗണിച്ച സുപ്രീംകോടതി ഇത്തരം വാഗ്ദാനങ്ങള്‍ വിലക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവ തിരഞ്ഞെടുപ്പ് സൗജന്യമായി കണക്കാക്കാന്‍ കഴിയുമോ എന്ന് ചോദിച്ച കോടതി വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്നും വ്യക്തമാക്കി.

ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി ഈ മാസം 20ലേക്ക് മാറ്റി. അതേസമയം ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയില്‍ നടന്ന ചർച്ചക്കിടെ ഡി എം കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ പളനിവേല്‍ ത്യാഗരാജന്‍ നടത്തിയ പരാമർശം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

തനി വർഗ്ഗീയ വാദിയായ നേതാവ് മുസ്ലിം പേരുകള്‍ മാത്രം കണ്ടു പിടിച്ചിരിക്കുന്നു: രാഹുലിനെതിരെ വികെ സനോജ്തനി വർഗ്ഗീയ വാദിയായ നേതാവ് മുസ്ലിം പേരുകള്‍ മാത്രം കണ്ടു പിടിച്ചിരിക്കുന്നു: രാഹുലിനെതിരെ വികെ സനോജ്

"എന്തിന്റെ അടിസ്ഥാനത്തിലാണ്" സംസ്ഥാന സർക്കാരുകൾ അവരുടെ നയം മാറ്റേണ്ടതെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്രസർക്കാറിനെ ലക്ഷ്യമാക്കി ത്യാഗരാജന്‍ ചോദിച്ചത്. "ഒന്നുകിൽ നിങ്ങള്‍ ഈ പറയുന്നതിന് ഒരു ഭരണഘടനാ അടിസ്ഥാനം ഉണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കും. അല്ലെങ്കിൽ നിങ്ങൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം, നിങ്ങൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഇരട്ട പിഎച്ച്ഡി ഉണ്ടായിരിക്കണം, അല്ലെങ്കിൽ നിങ്ങൾ നിർബന്ധമായും ഒരു നോബൽ സമ്മാനം അല്ലെങ്കിൽ ഞങ്ങളെക്കാൾ നന്നായി ഈ വിഷയം നിങ്ങൾക്കറിയാമെന്ന് തെളിയിക്കുന്ന മറ്റെന്തെങ്കിലും വേണം''- ത്യാഗരാജന്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍

മേല്‍പ്പറഞ്ഞ ഒന്നും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു

മേല്‍പ്പറഞ്ഞ ഒന്നും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു പെർഫോമൻസ് ട്രാക്ക് റെക്കോർഡ് ഉണ്ടായിരിക്കണം. നിങ്ങൾ സമ്പദ്‌വ്യവസ്ഥയെ അതിശയകരമായി രീതിയില്‍ വളർത്തിയിരിക്കണം അല്ലെങ്കിൽ കടങ്ങള്‍ കുറിച്ച് ആളോഹരി വരുമാനം വർദ്ധിപ്പിക്കുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചവരുമായിരിക്കണം. ഇതൊന്നും ഇല്ലെങ്കില്‍ നമ്മൾ എന്തിന് ഒരാളുടെ അഭിപ്രായം കേൾക്കണമെന്നും ധനമന്ത്രി ചോദിക്കുന്നു.

പല മാനദണ്ഡങ്ങളിലും കേന്ദ്ര സർക്കാരിനെക്കാൾ മികച്ച

പല മാനദണ്ഡങ്ങളിലും കേന്ദ്ര സർക്കാരിനെക്കാൾ മികച്ച പ്രകടനമാണ് തമിഴ്‌നാട് നേടിയതെന്നും ത്യാഗ രാജൻ പറഞ്ഞു. "ഞങ്ങൾ കേന്ദ്ര ഖജനാവിലേക്ക് വലിയ രീതിയിലുള്ള ​​സംഭാവന നൽകുന്നവരാണ്. ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ എന്താണ് വേണ്ടത്? എന്തടിസ്ഥാനത്തിലാണ് ഞാൻ നിങ്ങൾക്ക് വേണ്ടി എന്റെ നയം മാറ്റേണ്ടത്," ത്യാഗരാജന്‍ ചർച്ചയില്‍ പറഞ്ഞു.

“നിങ്ങൾക്ക് ഭരണഘടനാ അടിസ്ഥാനമുണ്ടോ? ഇല്ല.

"നിങ്ങൾക്ക് ഭരണഘടനാ അടിസ്ഥാനമുണ്ടോ? ഇല്ല. നിങ്ങൾ ഒരു സാമ്പത്തിക വിദഗ്ധനാണോ? അല്ല. നിങ്ങൾക്ക് നോബൽ സമ്മാനമുണ്ടോ? ഇല്ല. നിങ്ങൾ ഞങ്ങളെക്കാൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ടോ? ഇല്ല. ഇനിയും എന്തടിസ്ഥാനത്തിലാണ് ഞാൻ നിങ്ങൾക്കുവേണ്ടിയുള്ള എന്റെ നയം മാറ്റേണ്ടത്, ഇത് സ്വർഗ്ഗത്തിൽ നിന്ന് വരുന്ന ഏതെങ്കിലും അധിക ഭരണഘടനാ നിർദ്ദേശമാണോ?"- അദ്ദേഹം വീണ്ടും ആവർത്തിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങളായിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങളായിരുന്നു ‘സൗജന്യ വാഗ്ദാനം' സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. ‘സൗജന്യങ്ങൾ' രാജ്യത്തിന് അപകടകരമാണെന്നും അത് ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നുമായിരുന്നു മോദി അഭിപ്രായപ്പെട്ടത്. അതേസമയം ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ചൊവ്വാഴ്ച ‘സൗജന്യങ്ങൾ' എന്നതിന്റെ നിർവചനത്തെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുകയും "സാമൂഹിക ക്രമവും" "സാമ്പത്തിക നീതിയും" സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ സേവനങ്ങൾ നൽകുന്നതെന്ന് വാദിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
ചരിത്രം തിരുത്തിയെഴുതാനുള്ള പരിശ്രമത്തിലാണ് അവര്‍ |*Kerala

English summary
‘Why should I change my policy for you?: TN Finance Minister Palanivel Thiagarajan aginst center on ‘freebie’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X