140 കോടി വാര്‍ഷിക ശമ്പളം നല്‍കി ലക്ഷ്മണ്‍ നരസിംഹനെ സ്വന്തമാക്കി സ്റ്റാര്‍ബക്‌സ്; കാരണം?
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാർബക്സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ലക്ഷ്മൺ നരസിംഹനെ തിരഞ്ഞെടുത്തിരിക്കുകയാണ്. വലിയ തുക നൽകിയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് കമ്പനി നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കമ്പിനി ഏൽപ്പിച്ച ലക്ഷ്യത്തിലേക്ക് ലക്ഷ്മൺ എത്തുകയാണെങ്കിൽ നരസിംഹന് ഏകദേശം 17.5 മില്യൺ ഡോളർ (140 കോടി രൂപ) വാർഷിക ശമ്പളം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 6 മില്യൺ പൗണ്ട് (55 കോടി രൂപ) ആയിരുന്നു റെക്കിറ്റ് ബെൻകിസറിലെ നരസിംഹന്റെ വാർഷിക ശമ്പളം.
55 കാരനയാ ലക്ഷ്മൺ സ്റ്റാർബക്സിന്റെ പ്രധാന സ്ഥാനത്തേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ ചെയ്ത് തീർക്കാൻ കാര്യങ്ങൾ ഏറെുണ്ട്. മുൻ കമ്പനിയിവലേക്കാൾ ഇരട്ടിയിലധികം രൂപ നൽകിയാണ് ലക്ഷ്മണിനെ കമ്പനി സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽ കമ്പനിക്ക് വലിയ പ്രതീക്ഷയും ഉണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ദി ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച്, റെക്കിറ്റ് ബെൻകിസറിന്റെ മൂല്യം 45 ബില്യൺ പൗണ്ടാണ്, അതേസമയം സ്റ്റാർബക്സ് ഏകദേശം 100 ബില്യൺ ഡോളർ (87 ബില്യൺ പൗണ്ട്) വരുമാനമാണ്.

അഞ്ചു പതിറ്റാണ്ടായി വിപണയിൽ തലയുയർത്തി നിൽക്കുന്ന കമ്പനിയാണ് സ്റ്റാര്‍ബക്‌സിന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് 34,000 ത്തോളം ശാഖകളുണ്ട്. ഒക്ടോബര്‍ ഒന്നിന് ലക്ഷ്മണ്‍ നരസിംഹന്‍ സ്റ്റാര്‍ബക്‌സ് സിഇഒ ആയി ചുമതലയേല്‍ക്കും.
മലയാളി പെണ്‍കൊടി...ഓണം സ്‌പെഷ്യല്‍ സെല്‍ഫിയുമായി ആരതി പൊടി

ഒക്ടോബര്‍ ഒന്നിന് ഔപചാരികമായി സിഇഒ പദവിയിലെത്തിയാലും അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു വരെ ഇടക്കാല സിഇഒ ഹൊവാര്‍ഡ് ഷുള്‍ട്‌സുമായി ചേര്‍ന്നാകും പ്രവര്‍ത്തിക്കുക. 2023 ഏപ്രില്‍ ഒന്നിനാണ് ബോര്‍ഡില്‍ ചേരുക.

അന്താരാഷ്ട്ര ഉപഭോക്തൃ ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതിലും കണ്‍സള്‍ട്ടിംഗ് ചെയ്യുന്നതിലും ലക്ഷ്മൺ നരസിംഹന് ഏകദേശം 30 വര്‍ഷത്തെ പരിചയം ഉണ്ട്. പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ അദ്ദേഹം, പെപ്സികോയിൽ അതിന്റെ ഗ്ലോബൽ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഉൾപ്പെടെ നിരവധി എക്സിക്യൂട്ടീവ് പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്റ്റാർബക്സിന്റെ വർദ്ധിച്ചുവരുന്ന തൊഴിൽ ബന്ധ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് കമ്പനിയുടെ സിഇഒ എന്ന നിലയിൽ നരസിംഹന്റെ പ്രധാന വെല്ലുവിളികളിൽ ഒന്നായിരിക്കും. ലോകമെമ്പാടുമുള്ള സ്റ്റാഫ് അംഗങ്ങളെ അറിയുന്നതിനും മനസിലാക്കുന്നതിനുംം നരസിംഹൻ തന്റെ ആദ്യ കുറച്ച് മാസങ്ങൾ ചെലവഴിക്കുമെന്ന് സ്റ്റാർബക്സ് പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications